Top

ഭിക്ഷാടനത്തിലൂടെ കിട്ടിയ ഒരുലക്ഷം രൂപ ക്ഷേത്രത്തിന് സംഭാവന നല്‍കി എഴുപതുകാരി; 'കടുത്ത ജഗന്നാഥ ഭക്ത'

ഒഡീഷ സ്വദേശിനിയായ തുലാ ബെഹെരയാണ് കാലങ്ങളായി ഭിക്ഷ യാചിച്ച് ലഭിച്ച തുക ഫൂല്‍ബനിയിലെ ജഗന്നാഥ ക്ഷേത്രത്തിന് നല്‍കിയത്

17 Dec 2022 10:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭിക്ഷാടനത്തിലൂടെ കിട്ടിയ ഒരുലക്ഷം രൂപ ക്ഷേത്രത്തിന് സംഭാവന നല്‍കി എഴുപതുകാരി; കടുത്ത ജഗന്നാഥ ഭക്ത
X

ഭുവനേശ്വര്‍: ഭിക്ഷ യാചിച്ച് ലഭിച്ച ഒരു ലക്ഷം രൂപ ക്ഷേത്രത്തിന് സംഭാവന നല്‍കി എഴുപതുകാരി. ഒഡീഷ സ്വദേശിനിയായ തുലാ ബെഹെരയാണ് കാലങ്ങളായി ഭിക്ഷ യാചിച്ച് ലഭിച്ച തുക ഫൂല്‍ബനിയിലെ ജഗന്നാഥ ക്ഷേത്രത്തിന് നല്‍കിയത്.

ഭിന്നശേഷിക്കാരനായ ഭര്‍ത്താവുമൊത്ത് കംധമാല്‍ ജില്ലാ ആസ്ഥാനത്ത് കാലങ്ങളായി ഭിക്ഷാടനം നടത്തിയാണ് തുലയും ഭര്‍ത്താവും ജീവിച്ചിരുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവരുടെ ഭര്‍ത്താവ് മരിച്ചു.

ഭര്‍ത്താവിന്റെ മരണ ശേഷം തുലാ നഗരത്തിലെ ജഗന്നാഥ ക്ഷേത്രം, സായ് ക്ഷേത്രം എന്നിവയുടെ മുന്‍പിലിരുന്ന് ഭിക്ഷ യാചിക്കാന്‍ തുടങ്ങി. അനാഥയായ ഒരു പെണ്‍കുട്ടിയുടെ സംരക്ഷണവും ഇവര്‍ ഏറ്റെടുത്തിരുന്നതായി മിറര്‍ നൗ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ക്ഷേത്രത്തിലെത്തുന്ന ഭക്തരില്‍ നിന്ന് ലഭിക്കുന്ന ഭിക്ഷയുടെ സഹായത്തിലാണ് തുലായും പെണ്‍കുട്ടിയും ജീവിക്കുന്നത്.

കടുത്ത ജഗന്നാഥ ഭക്തയാണ് തുലാ. ഈയടുത്താണ് തുലായുടെ ബാങ്ക് അക്കൗണ്ടിലെ സമ്പാദ്യം ഒരു ലക്ഷം രൂപ ആയെന്ന് ഉദ്യോഗസ്ഥര്‍ തുലായെ അറിയിച്ചത്. ഇതേ തുടര്‍ന്നാണ് ഈ തുക ക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനയായി നല്‍കാന്‍ തുലാ തീരുമാനിച്ചത്.

വെളളിയാഴ്ചയാണ് തുലാ തന്റെ സമ്പാദ്യം ക്ഷേത്ര ഭാരവാഹികള്‍ക്ക് കൈമാറുന്നത്. തുലായുടെ നല്ല മനസിന്റെ ആദരസൂചകമായി അവരുടെ ജീവിതാന്ത്യം വരെ പ്രസാദം നല്‍കുമെന്ന് ക്ഷേത്ര മാനേജ്‌മെന്റ് കമ്മിറ്റി അറിയിച്ചു.

STORY HIGHLIGHTS: A 70-year-old woman donated Rs 1 lakh to the temple after begging

Next Story