Top

ഹരിയാനയില്‍ അയ്യായിരം വര്‍ഷം പഴക്കമുള്ള ആഭരണ ഫാക്ടറി കണ്ടെത്തി; വെങ്കലയുഗത്തിലെ മനുഷ്യര്‍ പുനര്‍ജന്മത്തില്‍ വിശ്വസിച്ചിരുന്നുവെന്ന് പഠനം

സിന്ധു നദീതട സംസ്‌ക്കാരവുമായി ബന്ധപ്പെട്ട പുരാവസ്തുക്കളാണ് കണ്ടെത്തിയതെന്ന്‌ വിലയിരുത്തുന്നത്

8 May 2022 4:36 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹരിയാനയില്‍ അയ്യായിരം വര്‍ഷം പഴക്കമുള്ള ആഭരണ ഫാക്ടറി കണ്ടെത്തി; വെങ്കലയുഗത്തിലെ മനുഷ്യര്‍ പുനര്‍ജന്മത്തില്‍ വിശ്വസിച്ചിരുന്നുവെന്ന് പഠനം
X

ചാണ്ഡിഗഢ്: ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ നിന്ന് അയ്യായിരം വര്‍ഷം പഴക്കമുള്ള പുരാവസ്തുക്കളുടെ വന്‍ ശേഖരം കണ്ടെത്തി. ഹിസാര്‍ ജില്ലയിലെ രാഖി ഗാര്‍ഹി ഗ്രാമത്തില്‍നിന്നുമാണ് അതിപുരാതന കാലത്തേക്ക് വെളിച്ചം വീശുന്ന നിരവധി പുരാവസ്തുക്കള്‍ കണ്ടെത്തിയത്. സിന്ധു നദീതട സംസ്‌ക്കാരവുമായി ബന്ധപ്പെട്ട പുരാവസ്തുക്കളാണ് ഇവിടെ നിന്ന് കണ്ടെത്തിയതെന്നാണ് വിലയിരുത്തുന്നത്.

വീടുകള്‍, അടുക്കള, ആഭരണനിര്‍മ്മാണശാല എന്നിവയുള്‍പ്പടുന്ന പുരാതന ജീവതക്രമത്തിന്റെ നിരവധി ശേഷിപ്പുകളാണ് ഹിസാറില്‍ നിന്ന് പുരാവസ്തു വകുപ്പിന് ലഭിച്ചത്. അക്കാലത്തെ വ്യാപാര കേന്ദ്രമാണ് ഇതെന്ന നിഗമനത്തിലാണ് പുരാവസ്തു വകുപ്പ് എത്തിച്ചേര്‍ന്നിരിക്കുന്നത്. അയ്യായിരം വര്‍ഷം മുന്‍പുള്ള ചെമ്പ്, സ്വര്‍ണ്ണ ആഭരണങ്ങളാണ് പ്രധാനമായും പുരാവസ്തുവകുപ്പിന്റെ ഖനനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞ ഇരുപതുവര്‍ഷമായി രാഖി ഗാര്‍ഹി ഗ്രാമത്തില്‍ പുരാവസ്തു ഗവേഷണ വകുപ്പിന്റെ കീഴില്‍ ഗവേഷണങ്ങളും ഖനനപക്രിയളും നടന്നുവരികയാണ്. എന്നാല്‍ കഴിഞ്ഞ രണ്ടുമാസമായാണ് പുരാവസ്തുഗവേഷണ രംഗത്ത് വഴിത്തിരിവാകുന്ന പുരാതന വസ്തുക്കള്‍ ഇവിടെ നിന്ന് കണ്ടെടുക്കുന്നത്. ആയിരകണക്കിന് മണ്‍പാത്രങ്ങള്‍, രാജകീയ മുദ്രകള്‍, കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ എന്നിവയും ഇവയില്‍ ഉള്‍പ്പെടുന്നുണ്ട്.

യുപിയിലെ സിനൗലിയിലും ഹസ്റ്റിനപൂരിലും രാഖി ഗാര്‍ഹിയിലും പുരാവസ്തുഗവേഷണ വകുപ്പ് വലിയ ഗവേഷണ പദ്ധതികളാണ് കഴിഞ്ഞ ഇതുപതുവര്‍ഷമായി നടത്തിവരുന്നത്. രാഖി ഗാര്‍ഹിലും ഹസ്തിനപുരിലും ഒരേ സംസ്‌ക്കാരം പിന്‍തുടരുന്നവരാണ് താമസിച്ചിരുന്നത്. ഇവിടുത്ത സംസ്‌ക്കാരവും വളര്‍ച്ച പ്രാപിച്ചത് രാഖി ഗാഹിയില്‍ നിന്നാണെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറല്‍ ഡോ. സഞ്ജയ് മഞ്ജുള്‍ വിശദീകരിച്ചു.

യുപിയിലെ സിനൗലിയില്‍ നിന്നും വെങ്കല യുഗത്തിലെ ശ്മശാനവും ചക്രവണ്ടികളും കണ്ടെടുത്തിയതായും ഡോക്ടര്‍ സഞ്ജയ് മഞ്ജുള്‍ അറിയിച്ചു. വെങ്കല യുഗത്തില്‍ ആളുകള്‍ പുനര്‍ജന്മത്തില്‍ വിശ്വസിച്ചിരുന്നതിന്റെ തെളുവുകളാണ് ചക്രവണ്ടികളെന്നാണ് വിലയിരുത്തുന്നത്.

STORY HIGHLIGHTS: 5000-year-old jewellery factory found in Haryana's Indus Valley site Rakhi Garhi

Next Story

Popular Stories