കൂട്ടുകാരില്ല, ആകെ ഒറ്റപ്പെട്ടു; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടിമരിച്ചു

വീണുകിടന്ന കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു
കൂട്ടുകാരില്ല, ആകെ ഒറ്റപ്പെട്ടു; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടിമരിച്ചു

ഗ്വാളിയോർ: കൂട്ടുകാരില്ലാതെ ഒറ്റപ്പെടൽ അനുഭവിക്കുന്നുവെന്ന കാരണത്താൽ വിദ്യാർത്ഥിനി കെട്ടിടത്തിലെ എട്ടാം നിലയിൽനിന്ന് ചാടിമരിച്ചു. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ദാരുണമായ സംഭവം.

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ വർഷ ശർമയാണ് കെട്ടിടത്തിൽനിന്ന് ചാടിമരിച്ചത്. കൂട്ടുകാരിയെ കാണാനെന്ന് പറഞ്ഞ് വീട് വിട്ടിറങ്ങിയ വിദ്യാർത്ഥിനി നേരെ പോയത് കൂട്ടുകാരി നൃത്തം അഭ്യസിക്കുന്ന അപ്പാർട്മെന്റിലേക്കാണ്. അവിടെവച്ച് വിദ്യാർത്ഥിനി കരയുന്നതും വല്ലാതെയിരിക്കുന്നതും കൂട്ടുകാരി കണ്ടിരുന്നു. പരിഭ്രാന്തയായ കൂട്ടുകാരി ഉടൻതന്നെ വിദ്യാർത്ഥിനിയുടെ മാതാപിതാക്കളെ വിളിച്ച് കാര്യം പറഞ്ഞു. എന്നാൽ അവരെത്തുമ്പോഴേക്കും കുട്ടി കെട്ടിടത്തിൽനിന്ന് ചാടിയിരുന്നു.

വീണുകിടന്ന കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കുട്ടി ആത്മഹത്യ ചെയ്തതല്ലെന്നും ദുരൂഹതയുണ്ടെന്നും മാതാപിതാക്കൾ ആരോപിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Related Stories

No stories found.
logo
Reporter Live
www.reporterlive.com