ഗുജറാത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍ക്കുട്ടി കൂട്ടബലാത്സംഗത്തിനിരയാക്കി; മൂന്ന് പേര് അറസ്റ്റില്‍
13 Jan 2022 9:43 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഗുജറാത്തിലെ വഡോദരയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ബസ്സിനുളളില്‍ കൂട്ട ബലാല്‍സംഗത്തിനിരയാക്കി. ജനുവരി രണ്ടിനായിരുന്നു പതിനാറുകാരി പീഡനത്തിനിരയായത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളുള്‍പ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
റോഡരികില്‍ നിര്‍ത്തിയിട്ട ബസ്സിനുള്ളില്‍ വച്ചാണ് പെണ്‍കുട്ടിയെ പ്രതികള്‍ ക്രൂരമായി പീഡിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. സംഭവം പുറത്തറിയിക്കരുതെന്ന് ആക്രമികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മധ്യപ്രദേശിലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടി പീഡന വിവരം പുറത്തറിയിച്ചിരുന്നില്ല. പിന്നീട് അടുത്ത ബസുവിനോട് പെണ്‍കുട്ടി പീഡന വിവരം പുറത്ത് പറയുന്നത്. പിന്നാലെയാണ് പരാതി നല്‍കിയത്.
പോക്സോ വകുപ്പ് പ്രകാരവും, ബലാത്സംഗം, ലൈംഗികമായി പീഡിപ്പിക്കല്‍, കുറ്റകൃത്യത്തിന് പ്രേരണ നല്കല് എന്നീ വകുപ്പുകള്‍ ചുമത്തിയുമാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.