Top

'ഹിജാബ് നിരോധനം മുസ്ലീം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കല്‍'; ഉവൈസി ഉന്നയിക്കുന്ന 15 വാദങ്ങള്‍

മുസ്ലീം വിദ്യാര്‍ഥികൾക്ക് വിദ്യാഭ്യാസം വേണോ മതാചരങ്ങള്‍ അനുഷ്ഠിക്കണോ എന്നതില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ നിബന്ധിതമാക്കുന്നതാണ് ഹൈക്കോടതി വിധിയെന്ന് ഉവൈസി

15 March 2022 5:32 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹിജാബ് നിരോധനം മുസ്ലീം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കല്‍; ഉവൈസി ഉന്നയിക്കുന്ന 15 വാദങ്ങള്‍
X

ഹിജാബ് മൗലികാവകാശവും മതവിശ്വാസവുമാണെന്ന് കര്‍ണാടക ഹൈക്കോടതിയുടെ ഹിജാബ് നിരോധനം ശരിവെച്ച വിധിക്കെതിരെ എഐഎംഐഎം തലവന്‍ അസദുദ്ദീന്‍ ഉവൈസി. മുസ്ലീം വിദ്യാര്‍ഥികളെ വിദ്യാഭ്യാസം വേണോ മതാചരങ്ങള്‍ അനുഷഠിക്കണോ എന്നതില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ നിബന്ധിതമാക്കുന്നതാണ് ഹൈക്കോടതി വിധിയെന്ന് ഉവൈസി ആഞ്ഞടിച്ചു. ഹിജാബ് വിഷയത്തില്‍ കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവില്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍ പൗരാവകാശത്തിന്റേയും മൗലികവകാശത്തിന്റേയും ലംഘനമാണെന്ന് ഉവൈസി തുറന്നടിച്ചു. ഇക്കാര്യത്തില്‍ കോടതിയുടെ നിലപാടുകള്‍ എണ്ണമിട്ട് വിശദീകരിച്ചാണ് ഉവൈസി തള്ളിക്കളഞ്ഞത്.

1, മതസ്വാതന്ത്ര്യവും ആവിഷ്‌ക്കാര സ്വാതന്ത്രവും ഹനിക്കുന്നതാണ് ഹിജാബില്‍ കര്‍ണാടക ഹൈക്കോടതി പുറപ്പെടുവിച്ച വിധി.

2, മതപരമായ വിശ്വാസം പുലര്‍ത്താനും മതാചാരങ്ങള്‍ അനുഷ്ഠിക്കാനും ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് ഹിജാബില്‍ പുറത്തുവന്ന ഹൈക്കോടതി വിധി

3, തലമൂടുക എന്നത് മതവിശ്വാസപ്രകാരം എന്റെ വിശ്വാസമാണ്. അത് അനുഷ്ടിക്കുന്നത് എന്റെ അവകാശവും കൂടാതെ ഹിജാബ് ധരിക്കുന്നത് മതപരമായ ആചാരനുഷ്ഠാനവുമാണ്.

4, ഹിജാബ് അനിവാര്യമായ മതാനുഷ്ഠാനമാണ്. ഒരു മതവിശ്വാസിയെ സംബന്ധിച്ചിടത്തോളം മതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അനിവാര്യവുമാണ്. വിശ്വാസിയായ ഒരു ഹിന്ദു ബ്രഹ്മണനെ സംബന്ധിച്ചിടത്തോളം പുനൂൽ അത്യാവശ്യമാണ്. എന്നാല്‍ അബ്രാഹ്മണനായ ഒരാളെ സംബന്ധിച്ചിടത്തോളം അതു നിര്‍ബന്ധമല്ല. ജഡ്ജിമാര്‍ മതവിഷയങ്ങളില്‍ തീരുമാനമെടുക്കുന്നത് തീര്‍ത്തും അസംബന്ധമാണ്.

5, മതപരമായ വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ അതേ മതത്തില്‍പ്പെട്ടർക്ക് പോലും അവകാശമില്ല. ഇത് ദൈവവും ഭക്തനും തമ്മിലുള്ള കാര്യമാണ്. ഒരാളുടെ മതപരമായ അവകാശങ്ങള്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തില്‍ മാത്രമാണ് ഇത്തരം കാര്യത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ അനുവാദമുള്ളു. ഹിജാബ് ആരെയും മുറിപ്പെടുത്തുന്നില്ല.

6, ഹിജാബ് ധരിക്കുന്നത് വിലക്കുന്നത് ഇസ്ലാമിക വിശ്വാസികളായ സ്ത്രീകളെയും അവരുടെ കുടുംബങ്ങളേയും മുറിപ്പെടുത്തും. കാരണം അതുവരെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസം നിഷേധിക്കുന്നതിന് തുല്ല്യമാണ്.

7, യൂണിഫോം ധരിച്ചെത്തുന്നത് വിദ്യാര്‍ഥികള്‍ക്കിടയില്‍ ഏകീകരണം കൊണ്ടുവരുമെന്ന് പറയുന്നത് എപ്രകാരമാണ്? കുട്ടികള്‍ക്ക് ധനിക-ദരിദ്ര കുടുംബങ്ങളില്‍ നിന്ന് വരുന്നവര്‍ ആരൊക്കെ എന്നത് അറിയുന്നതാണ്. ജാതിപ്പേര് കടുംബ സാഹചര്യം തിരിച്ചറിയാന്‍ സഹായിക്കുന്ന വസ്തുതയല്ലേ?

8, അധ്യാപകര്‍ വിദ്യാര്‍ഥികളോട് കാണിക്കുന്ന വിവേചനം തടയാന്‍ യൂണിഫോമിന് എപ്രകാരമാണ് സാധ്യമാകുക? വൈവിധ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന വിധത്തില്‍ തന്നെ സ്‌കൂളുകളിലും പൊലീസ്, സൈനിക സംവിധാനങ്ങളിലും യൂണിഫോം ഏര്‍പ്പെടുത്തുന്ന വിധത്തില്‍ ആഗോളസംവിധാനങ്ങള്‍ മാറിയിരിക്കുന്നു.

9, അയര്‍ലണ്ട് പൊലീസില്‍ ഹിജാബും സിഖ് തലപ്പാവും അനുവദിക്കുന്ന വിധത്തില്‍ നിയമം സര്‍ക്കാര്‍ മാറ്റിയിരിക്കുന്നു. മോദി സര്‍ക്കാര്‍ അതിനെ സ്വാഗതം ചെയ്യുകയും ചെയ്തതാണ്. എന്തുകൊണ്ടാണ് വിദേശരാജ്യങ്ങളില്‍ ഒരു നയവും രാജ്യത്തിനകത്ത് മറ്റൊരു നയവും ഉയര്‍ത്തുന്ന ഇരട്ടതാപ്പ് കാണിക്കുന്നത്. ഹിജാബും തലപ്പാവും ധരിച്ചെത്തുന്നവര്‍ക്ക് അതിന്റെ നിറം സ്വയം നിശ്ചയിക്കുകയും ചെയ്യാമെന്നാണ് അവിടത്തെ പുതിയ നിയമം.

10, ഇതിന്റെയെല്ലാം അനന്തരഫലം എന്തായിരിക്കും? എവിടേയും നിലനിൽക്കാത്ത നിയമം സര്‍ക്കാര്‍ ആദ്യം സൃഷ്ടിക്കുന്നു. കുട്ടികള്‍ ഹിജാബോ വളകളോ മറ്റുള്ളവയോ ധരിച്ച് സ്‌ക്കൂളില്‍ പോയിരുന്നു. രണ്ടാമത് ആക്രമണത്തിന് പ്രേരിപ്പക്കപ്പെടുകയും കാവി തലേക്കെട്ട് ധരിച്ചെത്തിയ പ്രതിഷേധങ്ങളും നടക്കുന്നു.

11, കാവി തലേക്കെട്ട് അത്യാവശ്യമായി ധരിക്കുന്നതാണോ? ഹിജാബിനെതിരെയുള്ള പ്രതികരണമാണോ? സര്‍ക്കാരിന്റേയും ഹൈക്കോടതിയുടേയും ഉത്തരവ് മൗലികാവകാശത്തെ ഹനിക്കുന്നതാണോ? ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളേയും അധ്യാപകരെപ്പോലും പൊലീസും മാധ്യമങ്ങളും സര്‍ക്കാരും നിരന്തരം ഉപദ്രവിക്കുന്നതായാണ് കണ്ടത്. കുട്ടികള്‍ക്ക് പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തി. പൗരവാകശങ്ങളുടെ വലിയ തോതിലുള്ള ലംഘനമാണിത്.

12, ഇസ്ലാം മതവിശ്വാസിയെ സംബന്ധിച്ചടത്തോളെ വിദ്യാഭ്യാസം നേടിയെടുക്കണമെന്നത് അള്ളാഹുവിന്റെ കല്പ്പനയാണ് അതുപോലെ തന്നെ സലാഹ് , ഹിജാബ്, റൗസ എന്നിവ പിന്തുടരണമെന്ന കല്പ്പനയും പാലിക്കപ്പെടണം. ഇപ്പോള്‍ സര്‍ക്കാര്‍ അതില്‍ തെരഞ്ഞെടുപ്പിന് മുസ്ലീം പെണ്‍കുട്ടികളെ നിര്‍ബന്ധിതരാക്കിയിരിക്കുന്നു.

14, ഹിജാബ് ധരിക്കുന്ന സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് നിയമസാധുത നല്കുന്നതായിരിക്കരുത് കോടതി വിധി.

15, വിധിയുടെ മുഴുവന്‍ വിശദാംശങ്ങളും പുറത്തുവന്നതിനു ശേഷം മാത്രമായിരിക്കും ഇതു സംബന്ധിച്ച് കൂടുതല്‍ പ്രതികരണം നടത്താന്‍ സാധിക്കുക. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ച കോടതി നേരിട്ടു പ്രസ്താവിച്ച വിധി സംബന്ധിച്ചുമാത്രമാണ്.

STORY HIGHLIGHTS: 'Hijab ban denies education to Muslim girls'; 15 Arguments Raised by Owaisi

Next Story