പഴം ഇറക്കുമതിയുടെ മറവില്‍ 1470 കോടിയുടെ ലഹരിക്കടത്ത്; മലയാളി അറസ്റ്റില്‍
ലഹരിക്കടത്തില്‍ 70 ശതമാനം ലാഭം വിജിനും 30 ശതമാനം മന്‍സൂറിനുമെന്ന തരത്തിലാണ് ഡീലെന്നാണ് ഡിആര്‍ഐ വ്യക്തമാക്കുന്നത്.
5 Oct 2022 6:41 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡല്‍ഹി: പഴം ഇറക്കുമതിയുടെ മറവില്‍ രാജ്യത്തേക്ക് ലഹരി ഇറക്കുമതി ചെയ്ത സംഭവത്തില്‍ മലയാളി അറസ്റ്റില്‍. വിജിന് വര്‍ഗീസ് എന്നയാളാണ് ഡിആര്‍ഐ പിടിയിലായത്. സെപ്തംബര്‍ 30 ന് 1470 കോടി രൂപയുടെ ലഹരി മരുന്നുമായി ട്രക്ക് പിടികൂടുകയായിരുന്നു. 198 കിലോ മെത്തും 9 കിലോ കൊക്കെയ്നുമായാണ് പിടികൂടിയത്.
ഇറക്കുമതി ചെയ്ത ഓറഞ്ചുകള്‍ എന്നായിരുന്നു രേഖകളില്‍ കാണിച്ചത്. വിജിന് ഉടമയായ കമ്പനിയുടെ പേരിലാണ് ഇതെത്തിയത്. വിജിന്റെ കൂട്ടാളി മന്‍സൂര്‍ തച്ചാംപറമ്പിനായി ഡിആര്‍ഐ തെരച്ചില്‍ നടത്തുകയാണ്. മോര് ഫ്രഷ് എക്സ്പോര്‍ട്ട് ഉടമയാണ് മന്‍സൂര്‍ തച്ചാംപറമ്പ്.
ലഹരിക്കടത്തില്‍ 70 ശതമാനം ലാഭം വിജിനും 30 ശതമാനം മന്‍സൂറിനുമെന്ന തരത്തിലാണ് ഡീലെന്നാണ് ഡിആര്‍ഐ വ്യക്തമാക്കുന്നത്.
- TAGS:
- Mumbai
- Drug smuggling
Next Story