Top

രാജ്യത്ത് ഒമിക്രോണ്‍ രോഗബാധിതര്‍ 1,270; കൊവിഡ് കേസുകളും ഉയരുന്നു

പുതുവത്സരാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന് വിവിധ സംസ്ഥാനങ്ങള്‍ കടുത്ത ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

31 Dec 2021 5:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാജ്യത്ത് ഒമിക്രോണ്‍ രോഗബാധിതര്‍ 1,270;  കൊവിഡ് കേസുകളും ഉയരുന്നു
X

രാജ്യത്ത് ഒമിക്രോണ്‍ രോഗബാധിതരുടെ എണ്ണം 1,270ആയി ഉയര്‍ന്നു. 16,764 പുതിയ കൊവിഡ് കേസുകളും സ്ഥിരീകരിച്ചു. ഇതോടെ സജീവമായ കൊവിഡ് കേസുകളുടെ എണ്ണം 91,361 ആയി. ഇന്ന് ബീഹാറില്‍ ആദ്യത്തെ ഒമിക്രോണ്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തു.

പുതുവത്സരാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന് വിവിധ സംസ്ഥാനങ്ങള്‍ കടുത്ത ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ തുറന്ന സ്ഥലങ്ങളിലും അടച്ചിട്ട സ്ഥലങ്ങളിലും പരിപാടികളില്‍ 50 പേര്‍ മാത്രമെ പങ്കെടുക്കാവൂ എന്ന മുന്നറിയിപ്പുണ്ട്.

പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഗോവയില്‍ രാത്രികാല നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് നെഗറ്റീവ് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ രണ്ടു ഡോസ് വാക്‌സീനെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

രോഗ വ്യാപന ഭീഷണിയുളളതിനാല്‍ ഡല്‍ഹിയില്‍ സകൂളുകളും കോളേജുകളും അടച്ചിട്ടുണ്ട്. റസ്റ്റോറന്റ്, പബ്ബുകള്‍, ക്ലബ്ബുകള്‍ എന്നിവിടങ്ങളില്‍ 50 ശതമാനം ആളുകള്‍ മാത്രമെ പ്രവേശനമൊളളു. രാത്രി പത്തു വരെയാണ് ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം. നഗരത്തില്‍ എവിടേയും പുതുവത്സരാഘോഷങ്ങളും ഒത്തുചേരലുകളും നടത്തുന്നത് ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി വിലക്കിയിട്ടുണ്ട്.

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ 13,154 ആയി വര്‍ധിച്ചിട്ടുണ്ട്. ഇതോടെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 45 ശതമാനം വര്‍ധനവുണ്ടായി. ഡല്‍ഹിയില്‍ 923 കൊവിഡ് കേസുകളും 263 ഒമിക്രോണ്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ 961 ഒമിക്രോണ്‍ ബാധിതരില്‍ 320 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു, ഡല്‍ഹിയിലുമാണ് കൊവിഡ് കേസുകള്‍ വര്‍ധിച്ചത്. കഴിഞ്ഞ ദിവസം 9155 ആയിരുന്നു രാജ്യത്തെ പ്രതിദിന കൊവിഡ് നിരക്ക്. ആറ് മാസത്തെ ഇടവേളക്ക് ശേഷം രാജസ്ഥാനിലെ പ്രതിദിന കൊവിഡ് കേസ് നൂറ് കടന്നു. മുംബൈയില്‍ 2510 കേസും ബംഗളൂരുവില്‍ 400, കൊല്‍ക്കത്തയില്‍ 540 പ്രതിദിന കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഒമിക്രോണ്‍ ബാധിതര്‍ കൂടിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം അഞ്ചാമതാണ്.

Next Story

Popular Stories