Top

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ആര്‍ജെഡിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാനെത്തി നിതീഷ് കുമാര്‍; സ്വാഗതം ചെയ്ത് റാബ്രിയും തേജസ്വിയും തേജും

22 April 2022 5:02 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ആര്‍ജെഡിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാനെത്തി നിതീഷ് കുമാര്‍; സ്വാഗതം ചെയ്ത് റാബ്രിയും തേജസ്വിയും തേജും
X

പാറ്റ്‌ന: ആര്‍ജെഡി അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ വസതിയില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത് ബീഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ യുണൈറ്റഡ് നേതാവുമായ നിതീഷ് കുമാര്‍. നിതീഷ് കുമാറിനെ ആര്‍ജെഡി നേതാക്കളായ റാബ്രി ദേവിയും തേജസ്വി യാദവും തേജ് പ്രതാപും ചേര്‍ന്ന് സ്വീകരിച്ചു.



അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ലാലു പ്രസാദ് യാദവിന്റെ വസതിയില്‍ സംഘടിപ്പിച്ച ഇഫ്താറില്‍ പങ്കെടുത്തത്. അന്ന് ജനതാദള്‍ യുണൈറ്റഡും ആര്‍ജെഡിയും കോണ്‍ഗ്രസും ചേര്‍ന്നുള്ള സര്‍ക്കാരായിരുന്നു അധികാരത്തില്‍. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിതീഷ് കുമാറിനെ മാറ്റണമെന്ന് ചില ബിജെപി നേതാക്കള്‍ ആവശ്യമുന്നയിക്കവേ വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം ലാലുവിന്റെ വീട്ടിലെ നിതീഷിന്റെ സന്ദര്‍ശനത്തിന് ചില പ്രത്യേകതകളുണ്ടെന്ന് വായിക്കുന്നവരും ഉണ്ട്.



ചിരാഗ് പാസ്വാന്‍ നിതീഷ് കുമാറിന്റെ കാല്‍ തൊട്ട് നമസ്‌കരിച്ചു. ചിരാഗിന്റെ പിതാവ് രാം വിലാസ് പാസ്വാന്റെ മരണത്തിന് ശേഷം ഇരുവരും കണ്ടുമുട്ടുന്നത് ഇതാദ്യമായാണ്.

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മനോജ് ്ഝ, ബിജെപി നേതാക്കളായ അവധേശ് നാരായണ്‍ സിങ്, സയ്യിദ് ഷാനവാസ് ഹുസൈന്‍, എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍ എന്നിവരും ഇഫ്താറില്‍ പങ്കെടുത്തു.

Next Story