Top

‘കിംഗ് ഓഫ് യോര്‍ക്കര്‍’, ദാരിദ്രത്തോട് പൊരുതിയ പോരാളി; തങ്കരസു നടരാജന് ഇന്ന് ജന്മദിനം, വീണ്ടും കാണാം അദ്ഭുത ജീവിത കഥ

ചിന്നപ്പംപ്പെട്ടി എന്ന തമിഴ്‌നാട്ടിലെ കൊച്ചു ഗ്രാമത്തില്‍ ടെന്നീസ് ബോളില്‍ കളിച്ചു വളര്‍ന്ന സാധാരണക്കാരനാണ് തങ്കരസു നടരാജന്‍. കൃത്യതയാര്‍ന്ന യോര്‍ക്കറുകളെറിയാന്‍ തങ്കരസുവിന്റെ കഴിവ് തിരിച്ചറിഞ്ഞ നാട്ടുകാരനായ ജയപ്രകാശ് എന്ന വ്യക്തിയാണ് നട്ടുവിന്റെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കുന്നത്. പിന്നീട് സ്വഭാവികമായ വളര്‍ച്ചയെ അട്ടിമറിച്ച് തങ്കരസു ഇന്ത്യന്‍ കുപ്പായമണിഞ്ഞു. ഇന്ത്യയിലെ ഗ്രാമങ്ങളില്‍ കളിച്ചു വളരുന്ന ഏതൊരു കുട്ടിയേയും പോലെ തന്നെ ആയിരുന്നു തങ്കരസു നടരാജന്‍ എന്ന തമിഴ്നാട് സേലം സ്വദേശിയുടേയും ജീവിതം. അമ്മ തട്ടുകട നടത്തുന്നു, അച്ഛന്‍ കൂലിപ്പണിക്കാരാനും. ദാരിദ്ര്യത്തിനിടയിലും ടെന്നിസ് ബോളെറിഞ്ഞ് […]

4 April 2021 5:34 AM GMT

‘കിംഗ് ഓഫ് യോര്‍ക്കര്‍’, ദാരിദ്രത്തോട് പൊരുതിയ പോരാളി; തങ്കരസു നടരാജന് ഇന്ന് ജന്മദിനം, വീണ്ടും കാണാം അദ്ഭുത ജീവിത കഥ
X

ചിന്നപ്പംപ്പെട്ടി എന്ന തമിഴ്‌നാട്ടിലെ കൊച്ചു ഗ്രാമത്തില്‍ ടെന്നീസ് ബോളില്‍ കളിച്ചു വളര്‍ന്ന സാധാരണക്കാരനാണ് തങ്കരസു നടരാജന്‍. കൃത്യതയാര്‍ന്ന യോര്‍ക്കറുകളെറിയാന്‍ തങ്കരസുവിന്റെ കഴിവ് തിരിച്ചറിഞ്ഞ നാട്ടുകാരനായ ജയപ്രകാശ് എന്ന വ്യക്തിയാണ് നട്ടുവിന്റെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കുന്നത്. പിന്നീട് സ്വഭാവികമായ വളര്‍ച്ചയെ അട്ടിമറിച്ച് തങ്കരസു ഇന്ത്യന്‍ കുപ്പായമണിഞ്ഞു.

ഇന്ത്യയിലെ ഗ്രാമങ്ങളില്‍ കളിച്ചു വളരുന്ന ഏതൊരു കുട്ടിയേയും പോലെ തന്നെ ആയിരുന്നു തങ്കരസു നടരാജന്‍ എന്ന തമിഴ്നാട് സേലം സ്വദേശിയുടേയും ജീവിതം. അമ്മ തട്ടുകട നടത്തുന്നു, അച്ഛന്‍ കൂലിപ്പണിക്കാരാനും. ദാരിദ്ര്യത്തിനിടയിലും ടെന്നിസ് ബോളെറിഞ്ഞ് പഠിച്ചാണ് നടരാജന്‍ വളര്‍ന്നത്.

നടരാജന്റെ പ്രതിഭ തിരിച്ചറിഞ്ഞ ജയപ്രകാശാണ് സേലത്തും പിന്നീട് ചെന്നൈയിലും നട്ടുവിനെ എത്തിച്ചതും ക്രിക്കറ്റ് ക്ലബ്ബില്‍ ചേര്‍ത്തതും വിദഗ്ദ പരിശീലനം നല്‍കിയതും. പ്രാദേശിക ക്രിക്കറ്റ് ലീഗുകളില്‍ തിളങ്ങിയ ഇടം കൈയ്യന്‍ പേസ് ബൗളര്‍ അധികം വൈകാതെ തമിഴ്നാട് ടീമിലും ഇടം പിടിച്ചു. 2014-15 സീസണില്‍ ആയിരുന്നു രഞ്ജി ട്രോഫി അരങ്ങേറ്റം. 2017ല്‍2 ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിലെത്തിയെങ്കിലും അവസരങ്ങള്‍ കാര്യമായി ലഭിച്ചില്ല.

2018ല്‍ സണ്‍റൈസേഴ്സ് ഹൈദരബാദിലേക്ക്. വഴിത്തിരിവായത് കഴിഞ്ഞ ഐപിഎല്‍ സീസണായിരുന്നു. നടരാജന്റെ എണ്ണം പറഞ്ഞ യോര്‍ക്കറുകള്‍ക്ക് മുന്നില്‍ ലോകൊത്തര താരങ്ങള്‍ വരെ അതിജീവിക്കാന്‍ പാട് പെട്ടു. പോയ സീസണില്‍ ഏറ്റവും അധികം യോര്‍ക്കറുകള്‍ എറിഞ്ഞത് ജസ്പ്രിത് ബുംറയൊ, കംഗീസൊ റബാഡയൊ അല്ലായിരുന്നു. നടരാജന്റെ പേര് മുകളില്‍ എത്തിയപ്പോള്‍ അത് ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ കൂടിയായിരുന്നു.

ആദ്യമായി ഇന്ത്യക്ക് വേണ്ടി കളിക്കുന്നത് 2020 ഡിസംബര്‍ 2ന് ഓവലിലായിരു്ന്നു. മാര്‍ക്ക് ലബുഷെയ്‌ന്റെ കുറ്റി പിഴുതെറിഞ്ഞാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നട്ടു അരങ്ങേറുന്നത്. അതേ മത്സരത്തില്‍ പ്രതാപികളായ ഓസീസിന്റെ രണ്ട് ബാറ്റ്‌സ്മാന്‍മാര്‍ നട്ടുവിന് മുന്നില്ഡ മുട്ടുമടക്കി. ഗാബയില്‍ അരങ്ങേറ്റ മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റും നട്ടു പോക്കറ്റിലാക്കി.

ഗാബയില്‍ ഇന്ത്യ ചരിത്ര വിജയവും നേടി.ഐപിഎല്ലില്‍ ഇതുവരെ 18 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുള്ള തങ്കരസു ഇത്തവണ ചരിത്ര നേട്ടം സ്വന്തമാക്കുമെന്നാണ് നിരീക്ഷകരുടെ പ്രവചനം. ഇന്ന് 29 വയസ് തികയുന്ന നടരജാന് ജന്മദിനാശംസകള്‍.

Next Story

Popular Stories