Top

നസീറുദ്ദീന്‍ ഷായ്ക്ക് ന്യൂമോണിയ; ആരോഗ്യ നില തൃപ്തികരമെന്ന് ഭാര്യ രത്‌ന പതക്ക് ഷാ

മുതിര്‍ന്ന ബോളിവുഡ് നടന്‍ നസീറുദ്ദീന്‍ ഷായ്ക്ക് (70) ന്യൂമോണിയ ബാധിച്ചു. ചൊവ്വാഴ്ച്ചയാണ് അദ്ദേഹത്തെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ രത്‌ന പതക്ക് ഷായാണ് വിവരം വാര്‍ത്ത ഏജന്‍സിയായ പിടിഐനെ അറിയിച്ചത്. നിലവില്‍ മുംബൈ ഇന്ദുജ ആശുപത്രിയില്‍ ചികിത്സയിലാണ് നസറുദ്ദീന്‍ ഷാ. നസീറുദ്ദീന്‍ ഷായുടെ ശ്വാസകോശത്തില്‍ ന്യൂമോണിയയുടെ ചെറിയ ലക്ഷണങ്ങള്‍ കണ്ടെത്തുകയായിരുന്നു. നിലവില്‍ ആരോഗ്യ നില തൃപ്തികരമാണ്. ചികിത്സയോട് നല്ല രീതിയിലാണ് അദ്ദേഹം പ്രതികരിക്കുന്നത്. അതിനാല്‍ എത്രയും വേഗം തന്നെ ആശുപത്രി വിടാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നാണ് […]

30 Jun 2021 4:20 AM GMT
ഫിൽമി റിപ്പോർട്ടർ

നസീറുദ്ദീന്‍ ഷായ്ക്ക് ന്യൂമോണിയ; ആരോഗ്യ നില തൃപ്തികരമെന്ന് ഭാര്യ രത്‌ന പതക്ക് ഷാ
X

മുതിര്‍ന്ന ബോളിവുഡ് നടന്‍ നസീറുദ്ദീന്‍ ഷായ്ക്ക് (70) ന്യൂമോണിയ ബാധിച്ചു. ചൊവ്വാഴ്ച്ചയാണ് അദ്ദേഹത്തെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ രത്‌ന പതക്ക് ഷായാണ് വിവരം വാര്‍ത്ത ഏജന്‍സിയായ പിടിഐനെ അറിയിച്ചത്. നിലവില്‍ മുംബൈ ഇന്ദുജ ആശുപത്രിയില്‍ ചികിത്സയിലാണ് നസറുദ്ദീന്‍ ഷാ.

നസീറുദ്ദീന്‍ ഷായുടെ ശ്വാസകോശത്തില്‍ ന്യൂമോണിയയുടെ ചെറിയ ലക്ഷണങ്ങള്‍ കണ്ടെത്തുകയായിരുന്നു. നിലവില്‍ ആരോഗ്യ നില തൃപ്തികരമാണ്. ചികിത്സയോട് നല്ല രീതിയിലാണ് അദ്ദേഹം പ്രതികരിക്കുന്നത്. അതിനാല്‍ എത്രയും വേഗം തന്നെ ആശുപത്രി വിടാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നാണ് രത്‌ന പതക്ക് ഷാ പിടിഐയോട് പറഞ്ഞത്.

നസീറുദ്ദീന്‍ ഷാ തന്റെ അഭിനയ ജീവിതത്തില്‍ മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിരുന്നു. 2020ല്‍ പുറത്തിറങ്ങിയ മേ റഖ്‌സം എന്ന സിനിമയിലാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്. അതിന് മുമ്പ് ആമസോണ്‍ സീരീസായ ബാന്‍ഡിഷ് ബണ്ഡിറ്റ്‌സിലും അദ്ദേഹം അഭിനയിച്ചിരുന്നു.

മാസൂം, സര്‍ഫറോഷ്, ഇക്ബാല്‍, എ വെന്‍സ്‌ഡേ, മണ്‍സൂണ്‍ വെഡ്ഡിങ്ങ്, മക്ബൂല്‍ എന്നിവയാണ് നസീറുദ്ദീന്‍ ഷായുടെ നിരൂപക പ്രശംസ നേടിയ ചിത്രങ്ങള്‍. സച്ച് എ ലോങ്ങ് ജേര്‍ണി, മാങ്കോ ഡ്രീംസ് തുടങ്ങിയ അന്താരാഷ്ട്ര ചിത്രങ്ങളിലും അദ്ദേഹം പ്രധാന വേഷം ചെയ്തിട്ടുണ്ട്.

1979ലാണ് അദ്ദേഹം ആദ്യ ദേശീയ പുരസ്‌കാരം നേടുന്നത്. സ്പര്‍ശ് എന്ന ചിത്രത്തിനാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്. 1984ല്‍ പാര്‍ എന്ന ചിത്രത്തിന് രണ്ടാം തവണയും ദേശീയ പുരസ്‌കാരം ലഭിച്ചു. മൂന്നാമത്തെ ദേശീയ പുരസ്‌കാരം 2005ല്‍ ഇക്ബാല്‍ എന്ന ചിത്രത്തിനായിരുന്നു ലഭിച്ചത്.

Next Story