Top

‘അഭിമാന നിര്‍മ്മിതികളെ പെയിന്റടിച്ച് സ്വന്തമാക്കുന്ന സംഘപരിവാര്‍ തന്ത്രം’, മൊട്ടേറ സ്റ്റേഡിയത്തിന് മോദിയുടെ പേര് ഉചിതമോ? ചരിത്രം ഇങ്ങനെ!

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം മൊട്ടേറയില്‍ ഉദ്ഘാടനം ചെയ്തതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വിവാദം പുകയുകയാണ്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ സര്‍ദാര്‍ വല്ലഭായ് പട്ടേലിനോടുള്ള അനാദരവാണ് സ്റ്റേഡിയത്തിന്‍റെ പേര് മാറ്റിയതിന് പിന്നിലെന്ന് ചിലര്‍ ആരോപിക്കുന്നു. സ്റ്റേഡിയം കോംപ്ലക്‌സിന് വല്ലഭായ് പട്ടേലിന്റെ പേര് നിലനില്‍ക്കുമെങ്കിലും അന്താരാഷ്ട്ര തലത്തില്‍ മൊട്ടേറയിലെ മൈതാനം നരേന്ദ്ര മോദി സ്‌റ്റേഡിയം എന്ന പേരിലാണ് അറിയപ്പെടുക. 1982ലാണ് മൊട്ടേറയിലെ സ്റ്റേഡിയം സ്ഥാപിക്കുന്നത്, ആദ്യകാലത്ത് ഗുജറാത്ത് സ്റ്റേഡിയം എന്നായിരുന്നു പേര്. […]

24 Feb 2021 5:03 AM GMT

‘അഭിമാന നിര്‍മ്മിതികളെ പെയിന്റടിച്ച് സ്വന്തമാക്കുന്ന സംഘപരിവാര്‍ തന്ത്രം’, മൊട്ടേറ സ്റ്റേഡിയത്തിന് മോദിയുടെ പേര് ഉചിതമോ? ചരിത്രം ഇങ്ങനെ!
X

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം മൊട്ടേറയില്‍ ഉദ്ഘാടനം ചെയ്തതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വിവാദം പുകയുകയാണ്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ സര്‍ദാര്‍ വല്ലഭായ് പട്ടേലിനോടുള്ള അനാദരവാണ് സ്റ്റേഡിയത്തിന്‍റെ പേര് മാറ്റിയതിന് പിന്നിലെന്ന് ചിലര്‍ ആരോപിക്കുന്നു. സ്റ്റേഡിയം കോംപ്ലക്‌സിന് വല്ലഭായ് പട്ടേലിന്റെ പേര് നിലനില്‍ക്കുമെങ്കിലും അന്താരാഷ്ട്ര തലത്തില്‍ മൊട്ടേറയിലെ മൈതാനം നരേന്ദ്ര മോദി സ്‌റ്റേഡിയം എന്ന പേരിലാണ് അറിയപ്പെടുക.

1982ലാണ് മൊട്ടേറയിലെ സ്റ്റേഡിയം സ്ഥാപിക്കുന്നത്, ആദ്യകാലത്ത് ഗുജറാത്ത് സ്റ്റേഡിയം എന്നായിരുന്നു പേര്. സര്‍ദാര്‍ വല്ലഭായ് പട്ടേലിനോടുള്ള ആദര സൂചകമായി പിന്നീട് പേര് മാറ്റി. ഗുജറാത്ത് സര്‍ക്കാര്‍ 100 ഏക്കര്‍ സ്ഥലമാണ് അക്കാലത്ത് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണത്തിനായി നല്‍കിയത്. 1984ല്‍ ആദ്യത്തെ അന്താരാഷ്ട്ര ഏകദിനം, ഇന്ത്യ-ഓസീസ് പരമ്പരയിലെ മത്സരം. കളിയില്‍ ഇന്ത്യ തോല്‍ക്കുകയും ചെയ്തു. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ടീമിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ പിറന്നത് മൊട്ടേറയിലാണ്. ഇന്ത്യക്കെതിരെ ശ്രീലങ്ക നേടിയ 760/7 റണ്‍സ് ഇപ്പോഴും റെക്കോര്‍ഡ് പുസ്തകത്തിലുണ്ട്.

1987, 1996, 2011 ക്രിക്കറ്റ് ലോകകപ്പുകള്‍ക്കും മൊട്ടേറ ആതിഥേയത്വം വഹിച്ചിട്ടുണ്ട്. റെക്കോര്‍ഡുകളും ചരിത്രവും സ്വന്തമായിട്ടുണ്ടെങ്കിലും പേര് മാറ്റം ഇവയുമായി ബന്ധപ്പെട്ടതല്ല. 2015ലാണ് മൊട്ടേറ സ്റ്റേഡിയം വന്‍ തുക മുടക്കി അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്താന്‍ തീരുമാനമുണ്ടാവുന്നത്. 700 കോടിയാണ് ആദ്യം തുക വകയിരുത്തിയിരുന്നത്. എന്നാല്‍ ദേശീയ മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 800 കോടിയായി ചിലവ് വര്‍ധിക്കുകയും ചെയ്തു. പുനര്‍ നിര്‍മ്മാണത്തിലെ മാറ്റങ്ങള്‍ ചെറുതായിരുന്നില്ലെങ്കിലും പ്രൌഢിയെയും പഴക്കത്തെയും മറികടക്കാന്‍ അവയ്ക്ക് കഴിയുമായിരുന്നില്ല.

ഒളിമ്പിംക്‌സിനായി ഒരുക്കുന്നതിന് സമാനമായ സ്വിംമ്മിംഗ് പൂളുകള്‍, അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ജിം, ഡ്രസിംഗ് റൂം, ഇന്‍ഡോര്‍ ബാറ്റ്മിന്റണ്‍ സ്‌റ്റേഡിയം, 10,000 ടൂവീലറുകള്‍ക്കും, 3,000 കാറുകള്‍ക്കും പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം തുടങ്ങി നിരവധിയാണ് പ്രത്യേകതകള്‍. മെട്രോ സ്‌റ്റേഷനും പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തിയ സമയത്ത് നടന്ന ‘നമസ്‌തേ ട്രംപ്’ പരിപാടിയും മൊട്ടേറയില്‍ നടന്നിരുന്നു.

ഇന്ത്യയുടെ അഭിമാനമായ നിര്‍മ്മിതിയായ മൊട്ടേറയെ പുനര്‍ നിര്‍മ്മിച്ച് നരേന്ദ്ര മോദിയുടെ പേര് നല്‍കുന്നത് സംഘപരിവാറിന്റെ അജണ്ടയിലൂന്നിയ രാഷ്ട്രീയ നീക്കമാണ്. അത്തരത്തിലൊരു നീക്കത്തിലൂടെ തീവ്രവലതുപക്ഷ സംഘടനകളെ ഇന്ത്യയുടെ ചരിത്രത്തിലേക്ക് നുഴഞ്ഞു കയറാനുള്ള ശ്രമമാണെന്നും ആരോപണം ഉയര്‍ന്നു കഴിഞ്ഞു. പ്രത്യക്ഷത്തില്‍ രാജ്യത്തിന്റെ അഭിമാന നിര്‍മ്മിതികളില്‍ പെയിന്റടിച്ച ശേഷം അവയുടെ ക്രഡിറ്റ് അടിച്ചുമാറ്റുന്ന മന്ത്രവിദ്യയാണിതെന്നും സോഷ്യല്‍ മീഡിയാ കമന്റുകള്‍ സൂചിപ്പിക്കുന്നു.

Next Story

Popular Stories