Top

‘സുരക്ഷയ്ക്ക് ദിവസം ഒന്നരകോടി, 10 ലക്ഷത്തിന്റെ സ്യൂട്ട്, സണ്‍ഗ്ലാസിന് ഒന്നര ലക്ഷം’; മോദിയുടെ വിവാദ ‘ലളിത’ ജീവിതം

പ്രജകളുടെ ക്ഷേമം അന്വേഷിക്കാത്ത ‘ഫക്കീറുകളുടെയും രാജാക്കന്മാരുടെയും’ കഥകള്‍ ചരിത്ര പുസ്തകങ്ങളില്‍ നാം ഏറെ വായിച്ചിട്ടുണ്ട്. ചരിത്രത്തിലെല്ലാം ഏകാധിപതികളായ ഭരണാധികാരികള്‍ ജനങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കിയെന്നതും ഇതോടൊപ്പം ചേർത്തുവായിക്കാവുന്ന മറ്റൊരു വാസ്തവമാണ്. ജനങ്ങളുടെ നികുതി പണം വളരെ സൂക്ഷ്മതയോടെ ചെലവഴിക്കേണ്ടത് ഒരോ ഭരണകര്‍ത്താവിന്റെ ഉത്തരവാദിത്വമാണെന്ന് മറന്നുപോകുന്നവര്‍ക്ക് ചരിത്രത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഈ തകര്‍ച്ചകളെല്ലാം. സമീപ ദിവസങ്ങളില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വയം കുട ചൂടിയെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ ലളിത ജീവിതത്തെക്കുറിച്ചും ചര്‍ച്ചകള്‍ ഉയരുകയാണ്. ചില വലതുപക്ഷ മാധ്യമങ്ങള്‍ […]

22 July 2021 4:35 AM GMT
അൻഷിഫ് ആസ്യ മജീദ്

‘സുരക്ഷയ്ക്ക് ദിവസം ഒന്നരകോടി, 10 ലക്ഷത്തിന്റെ സ്യൂട്ട്, സണ്‍ഗ്ലാസിന് ഒന്നര ലക്ഷം’; മോദിയുടെ വിവാദ ‘ലളിത’ ജീവിതം
X

പ്രജകളുടെ ക്ഷേമം അന്വേഷിക്കാത്ത ‘ഫക്കീറുകളുടെയും രാജാക്കന്മാരുടെയും’ കഥകള്‍ ചരിത്ര പുസ്തകങ്ങളില്‍ നാം ഏറെ വായിച്ചിട്ടുണ്ട്. ചരിത്രത്തിലെല്ലാം ഏകാധിപതികളായ ഭരണാധികാരികള്‍ ജനങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കിയെന്നതും ഇതോടൊപ്പം ചേർത്തുവായിക്കാവുന്ന മറ്റൊരു വാസ്തവമാണ്. ജനങ്ങളുടെ നികുതി പണം വളരെ സൂക്ഷ്മതയോടെ ചെലവഴിക്കേണ്ടത് ഒരോ ഭരണകര്‍ത്താവിന്റെ ഉത്തരവാദിത്വമാണെന്ന് മറന്നുപോകുന്നവര്‍ക്ക് ചരിത്രത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഈ തകര്‍ച്ചകളെല്ലാം.

സമീപ ദിവസങ്ങളില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വയം കുട ചൂടിയെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ ലളിത ജീവിതത്തെക്കുറിച്ചും ചര്‍ച്ചകള്‍ ഉയരുകയാണ്. ചില വലതുപക്ഷ മാധ്യമങ്ങള്‍ മോദിയെ വിഷയത്തില്‍ പുകഴ്ത്തി രംഗത്തുവന്നു. കേരളത്തിലെ ചിലരും മോദിയെ ‘ഹൃദയ വിശാലതയെ’ വർണ്ണിച്ചിരുന്നു. സത്യത്തില്‍ നരേന്ദ്ര ദാമോദര്‍ദാസ് മോദി ലളിത ജീവിതമാണോ? നയിക്കുന്നത്.

1.4 ലക്ഷം രൂപയുടെ സണ്‍ഗ്ലാസ്

2019 ഡിസംബര്‍ 30ന് പുറത്തുവന്ന ദി പ്രിന്റ് റിപ്പോര്‍ട്ടിലാണ് മോദിയുടെ 1.4 ലക്ഷം രൂപയുടെ സണ്‍ഗ്ലാസിനെക്കുറിച്ച് വെളിപ്പെടുത്തലുണ്ടാവുന്നത്. 2019ലെ സൂര്യഗ്രഹണം കാണുന്നതിന് വേണ്ടിയാണ് വിലപിടിപ്പുള്ള മെയ്ബാച്ചിന്റെ സണ്‍ഗ്ലാസ് ധരിച്ച് മോദിയെത്തുന്നത്. ഇന്ത്യയുടെ സാമ്പത്തിക സാമൂഹിക അന്തരീക്ഷം മനസിലാക്കാതെയുള്ള ഫക്കീറിന്റെ ഇടപെടലെന്നാണ് വിവിധ മാധ്യമങ്ങളില്‍ അന്ന് മോദിക്കെതിരെ ഉയര്‍ന്ന വിമര്‍ശനം.

ചായക്കട നടത്തിയിരുന്ന ഒരാള്‍ ഇന്ത്യ ഭരിക്കുന്നുവെന്ന് ഖ്യാതി നേടിയ വ്യക്തിയാണ് നരേന്ദ്ര മോദി. സാധാരണക്കാരന്റെ കൈകളില്‍ അധികാരമെന്ന് ബിജെപി കേന്ദ്രങ്ങള്‍ ആഘോഷിക്കുകയും ചെയ്തു. എന്നാല്‍ ആഢംബര സണ്‍ഗ്ലാസ് സാധാരണക്കാരനെന്ന മേലങ്കി മോദിക്ക് നഷ്ടമാവാന്‍ കാരണമായി. ഓരോ തവണയും മാറുന്ന ഫാഷന്‍ മറ്റു ചില വിശേഷണങ്ങളും മോദിക്ക് നല്‍കി.

ഫാഷന്‍ ട്രെന്‍ഡ്, വെളുത്ത് നീണ്ടുകൊണ്ടിരിക്കുന്ന താടി

സണ്‍ഗ്ലാസില്‍ ഒതുങ്ങുന്നതാണ് മോദിയുടെ ആഢംബര ജീവിതമെന്ന് ധരിച്ചവര്‍ക്ക് തെറ്റി. ലോകത്തിലെ മികച്ച ഫാഷന്‍ ബ്രാന്‍ഡുകളുടെ സ്യൂട്ടുകളും ചെരുപ്പുകളുമെല്ലാം അദ്ദേഹത്തിന് പ്രിയം തന്നെ. ദേശീയ മാധ്യമങ്ങളില്‍ വന്ന ചില റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 10 ലക്ഷം രൂപ വിലയുള്ള സ്യൂട്ടുകള്‍ മോദി ഉപയോഗിക്കാറുണ്ട്. ഓരോ പൊതുപരിപാടികള്‍ക്കുമെത്തുന്ന മോദിയുടെ സ്‌റ്റൈലിലെ മാറ്റങ്ങള്‍ സൂചിപ്പിക്കുന്നത് അദ്ദേഹത്തിന് ഫാഷന്‍ ട്രെന്‍ഡുകളോടുള്ള പ്രിയവുമാണ്.

നെറ്റിയിലേക്ക് കയറി മുടി ചീകി സാധാരണ രാഷ്ട്രീയ പ്രവര്‍ത്തകരുടെ വസ്ത്രധാരണം മാത്രം ചെയ്തിരുന്നു മോദി 2021ലേക്ക് എത്തുമ്പോള്‍ ‘പരിണാമം’ അന്താരാഷ്ട്ര ഡിസൈനര്‍മാരെ പോലും അമ്പരപ്പിക്കുന്നതാണ്. എന്തിനാണ് ഇത്രയധികം പണം മുടക്കിയുള്ള മുഖം മിനുക്കല്‍. സ്വയം കുട ചൂടിയുള്ള നാടകങ്ങള്‍ മതിയാവില്ല ലളിത ജീവിതം വെളുപ്പിക്കാനെന്ന് തീര്‍ച്ച. സ്വന്തം പേര് ആലേഖനം ചെയ്ത് സ്യൂട്ടും ഈ ‘ലളിത’ ജീവിതത്തിലെ അദ്ദേഹത്തിന്‍റെ ലഹരിയാണെന്ന് വാദിക്കുന്നവരുണ്ട്.

ദിവസം ഒന്നരക്കോടിയുടെ സുരക്ഷാ ചെലവ്

2020 ബജറ്റില്‍ 592.5 കോടി രൂപയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ ചുമതല വഹിക്കുന്ന എസ്പിജിക്കായി വകയിരുത്തിയത്. 2019നെക്കാള്‍ 10 ശതമാനം വര്‍ദ്ധനവാണ് 2020ലെ ബജറ്റില്‍ വരുത്തിയത്. 2019ല്‍ ഗാന്ധി കുടുംബത്തിലെ മൂന്ന് പേര്‍ക്കും എസ്പിജി സുരക്ഷയൊരുക്കിയിരുന്നു. രാജീവ് ഗാന്ധി വധത്തിന് പിന്നാലെയാണ് രാജ്യത്തെ ഏറ്റവും മികച്ച സുരക്ഷാ സൈനികരെ മുന്‍നിര്‍ത്തി എസ്പിജി രൂപീകരിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷയാണ് പ്രധാനമായും എസ്പിജി കൈകാര്യം ചെയ്യുന്നത്. രാജ്യത്തിനകത്തും പുറത്തും പ്രധാനമന്ത്രി നടത്തുന്ന സന്ദര്‍ശനങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം ഇവര്‍ക്കായിരിക്കും.

Next Story

Popular Stories