അച്ഛന്‍ ഇമ്രാന്‍ ഹാഷ്മി, അമ്മ സണ്ണി ലിയോണ്‍; വിദ്യാര്‍ത്ഥിയുടെ വൈറല്‍ അഡ്മിറ്റ് കാര്‍ഡില്‍ അന്വേഷണം നടത്തുമെന്ന് യൂണിവേഴ്‌സിറ്റി

കോളേജ് വിദ്യാര്‍ത്ഥിയ്ക്ക് പരീക്ഷയ്ക്കായി നല്‍കിയ അഡ്മിറ്റ് കാര്‍ഡില്‍ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മിയുടെ പേരും അമ്മയുടെ പേരിന്റെ സ്ഥാനത്ത് സണ്ണി ലിയോണിന്റെ പേരും. സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ബീഹാറിലാണ് സംഭവമുണ്ടായത്. ഭീം റാവു അംബേദ്കര്‍ ബീഹാര്‍ സര്‍വകലാശാലയിലെ ബി എ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി കുന്ദന്‍ കുമാറിന്റെ അഡ്മിറ്റ് കാര്‍ഡിലാണ് ഇമ്രാന്‍ ഹാഷ്മിയുടേയും സണ്ണി ലിയോണിന്റേയും പേര്.

ഇമ്രാന്‍ ഹാഷ്മിക്കും സണ്ണി ലിയോണിനും 20 വയസ്സുളള മകനോ എന്ന ചോദ്യവുമായി സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ പെരുകുകയാണ്. കുന്ദന്‍ കുമാര്‍ തന്നെയാണ് അഡ്മിറ്റ് കാര്‍ഡ് മൂഹമാധ്യമങ്ങളിലൂടെ പുരത്തുവിട്ടത്.

ഞങ്ങള്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഇത് വ്യക്തമായും ഒരു കുഴപ്പമാണ്, അതിന് വിദ്യാര്‍ത്ഥി തന്നെ ഉത്തരവാദിയാകാം. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും

സര്‍വകലാശാല രജിസ്ട്രാര്‍ രാം കൃഷ്ണ താക്കൂര്‍

എന്തായാലും ആധാര്‍ കാര്‍ഡ് നമ്പറും അഡ്മിറ്റ് കാര്‍ഡില്‍ അച്ചടിച്ച മൊബൈല്‍ നമ്പറും ഉപയോഗിച്ച് വിദ്യാര്‍ത്ഥിയെ കണ്ടെത്താനുളള ശ്രമത്തിലാണ് സര്‍വകലാശാല അധികൃതര്‍.

Latest News