Top

ഗായകന്‍ ലക്കി അലിയുടെ മരണവാര്‍ത്ത നിഷേധിച്ച് നഫീസ അലി

ഗായകനും സംഗീത സംവിധായകനുമായ ലക്കി അലി കൊവിഡ് കാരണം അന്തരിച്ചു എന്ന വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ട് നടി നഫീസ അലി. ചൊവ്വാഴ്ച വൈകുന്നേരം തുടങ്ങി ലക്കി അലി മരണപെട്ടു എന്ന വാര്‍ത്ത വിവിധ സോഷ്യല്‍ മീഡിയകളിലൂടെ പ്രചാരണത്തിലുണ്ടായിരുന്നു. മരണ വാര്‍ത്ത പ്രചരിച്ച ട്വിറ്റര്‍ പോസ്റ്റിനു മറുപടിയായാണ് നഫീസ സത്യാവസ്ഥ വെളിപെടുത്തിയത്. താന്‍ ലക്കിയുമായി സംസാരിച്ചുവെന്നും അദ്ദേഹത്തിനു കോവിഡോ മറ്റു അസുഖങ്ങളോ ഇല്ലെന്നും പൂര്‍ണ ആരോഗ്യത്തോടെ ബംഗ്ലൂരിലെ ഫാം ഹൌസിലുണ്ടെന്നും നഫീസ പറഞ്ഞു. ലക്കി കൊവിഡ് സമയത്ത് കൂടുതലായി […]

5 May 2021 3:12 AM GMT
ഫിൽമി റിപ്പോർട്ടർ

ഗായകന്‍ ലക്കി അലിയുടെ മരണവാര്‍ത്ത നിഷേധിച്ച് നഫീസ അലി
X

ഗായകനും സംഗീത സംവിധായകനുമായ ലക്കി അലി കൊവിഡ് കാരണം അന്തരിച്ചു എന്ന വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ട് നടി നഫീസ അലി. ചൊവ്വാഴ്ച വൈകുന്നേരം തുടങ്ങി ലക്കി അലി മരണപെട്ടു എന്ന വാര്‍ത്ത വിവിധ സോഷ്യല്‍ മീഡിയകളിലൂടെ പ്രചാരണത്തിലുണ്ടായിരുന്നു.

മരണ വാര്‍ത്ത പ്രചരിച്ച ട്വിറ്റര്‍ പോസ്റ്റിനു മറുപടിയായാണ് നഫീസ സത്യാവസ്ഥ വെളിപെടുത്തിയത്. താന്‍ ലക്കിയുമായി സംസാരിച്ചുവെന്നും അദ്ദേഹത്തിനു കോവിഡോ മറ്റു അസുഖങ്ങളോ ഇല്ലെന്നും പൂര്‍ണ ആരോഗ്യത്തോടെ ബംഗ്ലൂരിലെ ഫാം ഹൌസിലുണ്ടെന്നും നഫീസ പറഞ്ഞു.

ലക്കി കൊവിഡ് സമയത്ത് കൂടുതലായി സംഗീത പാട്ടുകള്‍ ഉണ്ടാക്കുകയാണ് എന്നും, വിര്‍ച്ച്വല്‍ ആയി സംഗീത സദസ്സുകള്‍ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് എന്നുമാണ് നഫീസ പറഞ്ഞത്.

90-കളില്‍ പോപ്‌ സംഗീത രംഗത്ത് തന്‍റെതായ വ്യക്തിമുദ്ര പതിപ്പിച്ച ലക്കി മുഖ്യധാര മാധ്യമങ്ങളില്‍ നിന്നുമകന്നു നില്‍ക്കുകയായിരുന്നു. ഗോവയിലെ ഒരു സ്വകാര്യ സദസ്സില്‍ തന്‍റെ ഹിറ്റ്‌ ഗാനമായ ‘ഓ സനം’ പാടുന്ന ലക്കിയുടെ വീഡിയോ വൈറലായിരുന്നു.

മമ്മൂട്ടി ചിത്രമായ ബിഗ്‌ ബി യില്‍ മേരി ടീച്ചര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് നഫീസ അലി.

Next Story