Top

‘അവരൊന്നും ഇതല്ല കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പ്രതീക്ഷിച്ചത്’; വ്യക്തി കേന്ദ്രീകൃതം ഇടതുപക്ഷ രീതിയല്ലെന്ന് എന്‍ഇ സുധീര്‍

കേരളത്തില്‍ പിണറായി വിജയനെ മുമ്പോട്ടുവെച്ചുള്ള എല്‍ഡിഎഫ് പ്രചരണ പരസ്യങ്ങളെ വിമര്‍ശിച്ച് എഴുത്തുകാരനും നിരൂപകനുമായ എന്‍ഇ സുധീര്‍. പ്രമുഖ മാധ്യമപ്രവര്‍ത്തക സാഗരിഗ ഘോഷ് കേരളത്തില്‍ വന്നതിന് ശേഷം എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തെക്കുറിത്ത് പറഞ്ഞ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. സംസ്ഥാനത്തിന് പുറത്തുള്ളവര്‍ ഇതല്ല കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു വ്യക്തിയില്‍ മാത്രം കേന്ദ്രീകരിച്ചുള്ള പ്രചരണം കമ്മ്യൂണിസ്റ്റ് രീതിയല്ലെന്നും ഇടതുപക്ഷ വിരുദ്ധമാണെന്നും സുധീര്‍ പറയുന്നു. അതേസമയം ഈ തെറ്റ് തെരഞ്ഞെടുപ്പിലെ വിജയത്തെ ഒരു തരത്തിലും ബാധിക്കാനിടയാവരുത്. കാരണം […]

3 April 2021 11:18 AM GMT

‘അവരൊന്നും ഇതല്ല കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പ്രതീക്ഷിച്ചത്’; വ്യക്തി കേന്ദ്രീകൃതം ഇടതുപക്ഷ രീതിയല്ലെന്ന് എന്‍ഇ സുധീര്‍
X

കേരളത്തില്‍ പിണറായി വിജയനെ മുമ്പോട്ടുവെച്ചുള്ള എല്‍ഡിഎഫ് പ്രചരണ പരസ്യങ്ങളെ വിമര്‍ശിച്ച് എഴുത്തുകാരനും നിരൂപകനുമായ എന്‍ഇ സുധീര്‍. പ്രമുഖ മാധ്യമപ്രവര്‍ത്തക സാഗരിഗ ഘോഷ് കേരളത്തില്‍ വന്നതിന് ശേഷം എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തെക്കുറിത്ത് പറഞ്ഞ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. സംസ്ഥാനത്തിന് പുറത്തുള്ളവര്‍ ഇതല്ല കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു വ്യക്തിയില്‍ മാത്രം കേന്ദ്രീകരിച്ചുള്ള പ്രചരണം കമ്മ്യൂണിസ്റ്റ് രീതിയല്ലെന്നും ഇടതുപക്ഷ വിരുദ്ധമാണെന്നും സുധീര്‍ പറയുന്നു. അതേസമയം ഈ തെറ്റ് തെരഞ്ഞെടുപ്പിലെ വിജയത്തെ ഒരു തരത്തിലും ബാധിക്കാനിടയാവരുത്. കാരണം കേരളത്തിന്റെ മുന്നോട്ടു പോക്കിന് ഇടതുപക്ഷം അനിവാര്യമായ കാലമാണിത്. പിണറായിയും സിപിഐഎമ്മും ഈ തെറ്റ് തിരിച്ചറിയണം. തെറ്റ് ആവര്‍ത്തിക്കപ്പെടാതെ നോക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

എന്‍ഇ സുധീറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

പ്രമുഖ മാധ്യമപ്രവര്‍ത്തകയായ സാഗരിഗ ഘോഷ് തെരഞ്ഞെടുപ്പ് രംഗം കാണാന്‍ കഴിഞ്ഞ ദിവസം കേരളം സന്ദര്‍ശിച്ചിരുന്നു. സംസ്ഥാനത്താകെ പിണറായി വിജയന്റെ ചിത്രങ്ങള്‍ കണ്ട് അവര്‍ അന്തം വിട്ടു പോയി. ഇത് കമ്യൂണിസ്റ്റ് പാര്‍ട്ടി നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചാരണം തന്നെയാണോ എന്നവര്‍ സംശയിച്ചു പോയി. സാഗരിഗയുടെ സന്ദേഹം എടുത്തെഴുതാന്‍ കാരണം പുറം ലോകം പോലും ഇത് ശ്രദ്ധിച്ചിരിക്കുന്നു എന്ന് ഓര്‍മ്മിപ്പിക്കാനാണ്. അവരൊന്നും ഇതല്ല കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പ്രതീക്ഷിച്ചത്.

ഇക്കാര്യത്തില്‍ ഒരു കമ്യൂണിസ്റ്റു സഖാവിന്റെ ജാഗ്രത പിണറായി വിജയനോ, അദ്ദേഹത്തിന്റെ പാര്‍ട്ടിയായ സിപിഐഎമ്മോ കാണിച്ചില്ല എന്ന് നമുക്കെല്ലാം അറിയാം. ഞാന്‍ മാത്രമാണ് / ഞാനെല്ലാമാണ് എന്ന തരം തോന്നല്‍ ഒരു നേതാവിലുടെ സൃഷ്ടിച്ചെടുത്തത് ഈ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നടന്ന ഗൗരവമായ തെറ്റാണ്. കമ്യൂണിസ്റ്റ് വിരുദ്ധ ശൈലിയാണ്. അത് തിരുത്തേണ്ടതുണ്ട് . ഇത് തീര്‍ച്ചയായും ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗൗരവമായി ചര്‍ച്ച ചെയ്യണം. ഇത് ഇടതുപക്ഷ വിരുദ്ധ രീതിയാണ്. ഇടതുപക്ഷം എന്ന കൂട്ടായ്മയുടെ പ്രതീതി പ്രചാരണത്തില്‍ ഉണ്ടാവാതെ പോയിരിക്കുന്നു. അതേസമയം ഈ തെറ്റ് തെരഞ്ഞെടുപ്പിലെ വിജയത്തെ ഒരു തരത്തിലും ബാധിക്കാനിടയാവരുത്. കാരണം കേരളത്തിന്റെ മുന്നോട്ടു പോക്കിന് ഇടതുപക്ഷം അനിവാര്യമായ കാലമാണിത്. പിണറായിയും സി.പി.എമ്മും ഈ തെറ്റ് തിരിച്ചറിയണം. തെറ്റ് ആവര്‍ത്തിക്കപ്പെടാതെ നോക്കണം.

Next Story