‘ഡബ്ബിങ്ങ് തുടങ്ങുന്നു’; മ്യാവൂ വിശേഷങ്ങളുമായി ലാൽജോസ്

ലാൽജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മ്യാവൂവിന്റെ ഡബ്ബിങ്ങ് ആരംഭിച്ചു. ലാൽജോസ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്.

മ്യാവൂ ഡബ്ബിങ്ങ് ഇന്നലെ ദുബായിയില്‍ ആരംഭിച്ചു.

ലാൽജോസ്

ഫോറൻസിക്കിലൂടെ ശ്രദ്ധേയായ ബാലതാരം തമന്ന പ്രമോദിനൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. മ്യാവൂവിൽ പ്രധാനപ്പെട്ട ഒരു വേഷത്തിലാകും തമന്ന എത്തുക.

‘അറബിക്കഥ’, ‘ഡയമണ്ട് നെക്ലേസ്’, ‘വിക്രമാദിത്യന്‍’ എന്നീ സൂപ്പര്‍ഹിറ്റ് വിജയ് ചിത്രങ്ങള്‍ ശേഷം ലാല്‍ജോസിനു വേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറം എഴുതിയ നാലാമത്തെ തിരക്കഥയാണ് മ്യാവു. പൂര്‍ണ്ണമായും ഗള്‍ഫില്‍ ചിത്രീകരിക്കുന്ന സിനിമയില്‍ സൗബിന്‍ ഷാഹിര്‍, മമ്ത മോഹന്‍ദാസ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ സലിംകുമാര്‍, ഹരിശ്രീ യൂസഫ് തുടങ്ങിയവര്‍ക്കൊപ്പം മൂന്നു കുട്ടികളും അഭിനയിക്കുന്നു. നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് മാറി ജീവിക്കുന്ന ഒരു കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ്സ് തിരുവല്ല നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ ബാബു നിര്‍വഹിക്കുന്നു. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ്സ് സംഗീതം പകരുന്നു. ലൈന്‍ പ്രൊഡ്യുസര്‍വിനോദ് ഷൊര്‍ണ്ണൂര്‍, മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂം ഡിസൈന്‍സമീറ സനീഷ്,സ്റ്റില്‍സ്ജയപ്രകാശ് പയ്യന്നൂര്‍, എഡിറ്റര്‍രഞ്ജന്‍ എബ്രാഹം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍രഘു രാമ വര്‍മ്മ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍രഞ്ജിത്ത് കരുണാകരന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

ലാല്‍ ജോസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരുന്നത്. ‘അറബിക്കഥക്കും ഡയമണ്ട് നെക് ലെയ്‌സിനും ശേഷം ദുബായില്‍ ചിത്രീകരിക്കുന്ന ഒരു മുഴുനീള സിനിമ. ഡിസംബര്‍ പകുതിയോടെ ഷൂട്ടിങ്ങ്. പ്രി പ്രൊഡക്ഷന്‍ കാലത്തെ ഒരു അറേബ്യന്‍ സൈക്കിള്‍ സവാരിയുടെ വിശേഷങ്ങള്‍ ആദ്യം പറയാം..സിനിമയുടെ വിശദാംശങ്ങള്‍ പിന്നാലെ അറിയിക്കാം.’ എന്ന കുറിപ്പോടെയായിരുന്നു പുതിയ ചിത്രം ലാല്‍ജോസ് പ്രഖ്യാപിച്ചത്.

Covid 19 updates

Latest News