Top

സൂചിയെ ആദ്യമായി കോടതിയില്‍ ഹാജരാക്കി സൈന്യം; ചുമത്തിയത് രാജ്യദ്രോഹമടക്കമുള്ള കുറ്റങ്ങള്‍

മ്യാന്‍മറില്‍ പട്ടാള അട്ടിമറിക്കു ശേഷം ഓങ് സാന്‍ സൂചിയെ ആദ്യമായി കോടതിയില്‍ ഹാജരാക്കി സൈന്യം. ഫെബ്രുവരിയില്‍ അട്ടിമറിയിലൂടെ പട്ടാളം അധികാരം പിടിച്ചതിന് ശേഷം ഇതാദ്യമായാണ് മ്യാന്‍മര്‍ മുന്‍ ഭരണാധികാരിയും നോബേല്‍ ജേതാവുമായ സൂചിയെ പൊതുവിടത്ത് ഹാജരാക്കുന്നത്. തലസ്ഥാനമായ നെയിപിടോവില്‍ നടന്ന വാചാരണ നടപടികള്‍ അധികസമയം നീണ്ടുനിന്നില്ല. രഹസ്യനിയമങ്ങള്‍ ലംഘിച്ചതടക്കം നിരവധി രാജ്യദ്രോഹകുറ്റങ്ങളാണ് കോടതി സൂചിക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. കോടതി ചേരുന്നതിന് മുന്‍പ് സൂചിക്ക് അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്താന്‍ അനുവാദം ലഭിച്ചു. ഇതാദ്യമായാണ് പട്ടാള അട്ടമറിയ്ക്കു ശേഷം സൂചി […]

24 May 2021 10:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സൂചിയെ ആദ്യമായി കോടതിയില്‍ ഹാജരാക്കി സൈന്യം; ചുമത്തിയത് രാജ്യദ്രോഹമടക്കമുള്ള കുറ്റങ്ങള്‍
X

മ്യാന്‍മറില്‍ പട്ടാള അട്ടിമറിക്കു ശേഷം ഓങ് സാന്‍ സൂചിയെ ആദ്യമായി കോടതിയില്‍ ഹാജരാക്കി സൈന്യം. ഫെബ്രുവരിയില്‍ അട്ടിമറിയിലൂടെ പട്ടാളം അധികാരം പിടിച്ചതിന് ശേഷം ഇതാദ്യമായാണ് മ്യാന്‍മര്‍ മുന്‍ ഭരണാധികാരിയും നോബേല്‍ ജേതാവുമായ സൂചിയെ പൊതുവിടത്ത് ഹാജരാക്കുന്നത്.

തലസ്ഥാനമായ നെയിപിടോവില്‍ നടന്ന വാചാരണ നടപടികള്‍ അധികസമയം നീണ്ടുനിന്നില്ല. രഹസ്യനിയമങ്ങള്‍ ലംഘിച്ചതടക്കം നിരവധി രാജ്യദ്രോഹകുറ്റങ്ങളാണ് കോടതി സൂചിക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. കോടതി ചേരുന്നതിന് മുന്‍പ് സൂചിക്ക് അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്താന്‍ അനുവാദം ലഭിച്ചു.

ഇതാദ്യമായാണ് പട്ടാള അട്ടമറിയ്ക്കു ശേഷം സൂചി ഒരു വ്യക്തിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ഫെബ്രുവരിയിലെ പട്ടാളഅട്ടമറിയിക്കു ശേഷം ഏതാണ്ട് 16 ആഴ്ച്ചയായി ഓങ് സാന്‍ സൂചി വീട്ടുതടങ്കലിലാണ്. കഴിഞ്ഞ നവംബറിലാണ് സൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചുവെന്ന് സൈന്യം ആരോപണമുയര്‍ത്തുകയായിരുന്നു.

പട്ടാള അട്ടിമറിക്കെതിരെ നടന്ന പ്രക്ഷോഭങ്ങളില്‍ 800 ഓളം പേരെയാണ് സൈന്യം കൊലപ്പെടുത്തിയത്. 4000ത്തോളം പേരെ സൈന്യം തടവിലാക്കുകയും ചെയ്തു. 75 കാരിയായ സൂചിക്കെതിരെ കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ചതടക്കം നിരവധി കുറ്റങ്ങളാണ് സൈന്യം ചുമത്തിയിരിക്കുന്നത്.

Next Story