Top

‘കോഹ്ലി ബാറ്റിംഗിനെത്തുമ്പോള്‍ ഉണര്‍ത്തണം’; ഇന്ത്യന്‍ ക്യാപ്റ്റന്‍ മകനിലുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് മൈക്കിള്‍ വോണ്‍

മുമ്പ് തന്റെ മൂന്നുവയസ്സുകാരി മകള്‍ വിരാട് കോഹ്ലിയുടെ ആരാധികയാണെന്ന വാര്‍ണറുടെ വെളിപ്പെടുത്തലിന് പിന്നാലെ ഇക്കാര്യം ഉറപ്പിച്ചു പറയുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മെക്കിള്‍ വോണ്‍. വിരാട് കോഹ്ലി ബാറ്റിംഗിനെത്തുമ്പോള്‍ ഉറക്കത്തില്‍ നിന്നുണര്‍ത്തണമെന്ന് തന്റെ മകന്‍ ആവശ്യപ്പെടാറുണ്ടെന്നാണ് താരം ക്രിക്ക്ബസ്സിനോട് പറഞ്ഞത്.

1 Dec 2020 1:13 AM GMT

‘കോഹ്ലി ബാറ്റിംഗിനെത്തുമ്പോള്‍ ഉണര്‍ത്തണം’; ഇന്ത്യന്‍ ക്യാപ്റ്റന്‍ മകനിലുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് മൈക്കിള്‍ വോണ്‍
X

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ മാത്രമല്ല വിമര്‍ശകരുടെ പോലും അഭിനന്ദനം സ്വന്തമാക്കിയ ക്രിക്കറ്ററാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. കഴിഞ്ഞ ഐപിഎല്ലില്‍ അടക്കം മോശം പ്രകടനത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടെങ്കിലും ക്രീസില്‍ അദ്ദേഹം പിന്തുടരുന്ന സ്ഥിരത തന്നെയായിരുന്നു എക്കാലത്തും ക്രിക്കറ്റ് സ്വപ്‌നം കാണുന്നവര്‍ക്ക് അദ്ദേഹത്തെ ഒരു മാതൃകയാക്കി മാറ്റിയത്. ഇന്ത്യയില്‍ മാത്രമല്ല ലോകത്തെ എല്ലാ കോണിലുമുള്ള യുവത്വത്തിന്റെ പ്രിയതാരമായി കോഹ്ലി മാറുന്നതും അതുകൊണ്ടാണ്.

അതേസമയം ക്രിക്കറ്റ് ഇഷ്ടപ്പെടുന്ന കുട്ടികളില്‍ പോലും കോഹ്ലിയുണ്ടാക്കുന്ന സ്വാധീനം വലുതാണ്. മുമ്പ് തന്റെ മൂന്നുവയസ്സുകാരി മകള്‍ വിരാട് കോഹ്ലിയുടെ ആരാധികയാണെന്ന വാര്‍ണറുടെ വെളിപ്പെടുത്തലിന് പിന്നാലെ ഇക്കാര്യം ഉറപ്പിച്ചു പറയുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മെക്കിള്‍ വോണ്‍. വിരാട് കോഹ്ലി ബാറ്റിംഗിനെത്തുമ്പോള്‍ ഉറക്കത്തില്‍ നിന്നുണര്‍ത്തണമെന്ന് തന്റെ മകന്‍ ആവശ്യപ്പെടാറുണ്ടെന്നാണ് താരം ക്രിക്ക്ബസ്സിനോട് പറഞ്ഞത്.

IND vs AUS 2nd ODI: 3 things Virat Kohli and men should do to save ODI  series

എന്റെ ചെറിയ മകന്‍ ഒരു കുഞ്ഞുകളിക്കാരനാണ്. അവന്‍ എപ്പോഴും എന്നോട് പറയാനുള്ളത് വിരാട് ബാറ്റിംഗിനെത്തുമ്പോള്‍ ഉണര്‍ത്തണമെന്നാണ്. അതുപോലെ കോഹ്ലിയുടെ വിക്കറ്റ് മിഡ്‌വിക്കറ്റില്‍ പിടിക്കപ്പെടുമ്പോള്‍ അവന്‍ സ്‌ക്രീന്‍ വിട്ട് മറ്റെന്തെങ്കിലും ചെയ്യാന്‍ പോകും. കോഹ്ലിയ്ക്ക് കുട്ടികള്‍ക്കിടയില്‍ അത്ര സ്വാധീനമാണുള്ളത്. ബാറ്റിന് നടുവില്‍ തട്ടി അനായാസമായി അദ്ദേഹം ആ പന്തിനെ ബൗണ്ടറികടത്തുന്നത് കണ്ടാല്‍ അത് സ്റ്റാന്‍ഡിലേക്ക് പറക്കുകയാണെന്നേ തോന്നൂ, അദ്ദേഹം ഒരസാമാന്യ കളിക്കാരനാണ്. പരിപൂര്‍ണ്ണനായ പ്രതിഭാശാലി

മൈക്കിള്‍ വോണ്‍
Can't Understand the Captaincy, It Was Poor' - Gautam Gambhir on Virat  Kohli's Handling of Jasprit Bumrah

നിലവില്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഏകദിന മത്സങ്ങള്‍ കളിക്കുകയാണ് ഇന്ത്യന്‍ ടീം. രണ്ടാം ഏകദിനമത്സരത്തില്‍ 89 റണ്‍സ് യാത്രയാണ് കോഹ്ലി നടത്തിയത്. മിഡ്‌വിക്കറ്റില്‍ മോസിസ് ഹെന്റ്‌റിക്വസ് അദ്ദേഹത്തിന്റെ വിക്കറ്റ് കൈയ്യിലാക്കിയതോടെയാണ് ഇന്ത്യന്‍ ക്യാപ്റ്റന് ഈ വര്‍ഷത്തെ ആദ്യ സെഞ്ച്വറി സ്വന്തമാക്കാനുള്ള അവസരം നഷ്ടമായത്. എട്ട് ഏകദിനങ്ങളിലായി നാല് അര്‍ദ്ധസെഞ്ചറികള്‍ സൃഷ്ടിക്കാന്‍ താരത്തിനായെങ്കിലും അത് സെഞ്ചറിയിലെത്തിക്കാനായിരുന്നില്ല. എന്നാല്‍ ഒരിക്കല്‍ സെഞ്ചറിയിലെത്തിയാല്‍ പിന്നീട് സെഞ്ചറി തുടര്‍പരമ്പരയാക്കാന്‍ ശേഷിയുള്ളയാളാണ് കോഹ്ലിയെന്നും അത് ഉടന്‍ തന്നെയുണ്ടാകാം എന്നുമായിരുന്നു മൈക്കിള്‍ വോണിന്റെ പ്രതികരണം.

Next Story

Popular Stories