Top

അവന് സെല്‍ഫ് ഗോള്‍ എന്തെന്നു പോലും അറിയില്ല; എന്റെ ഗോള്‍ കണ്ട് കൈയടിച്ചു പാവം!!! അവനെ ഞാന്‍ പഠിപ്പിച്ചെടുത്തോളാം…. തന്റെ പിഴവ് വീണ്ടും ഓര്‍മിച്ച് ജര്‍മന്‍ താരം

യൂറോ കപ്പ് ഫുട്‌ബോളില്‍ കിരീട സാധ്യത ഏറെ കല്‍പിക്കപ്പെടുന്ന ടീമുകളില്‍ ഒന്നാണ് ജര്‍മനി. പക്ഷേ ഈ യൂറോ കപ്പില്‍ അവരുടെ ആദ്യ മത്സരം ഒരു ദുസ്വപ്‌നം പോലെയാലിരുന്നു. ലോകം കാത്തിരുന്ന പോരാട്ടമായിരുന്നു അത്. നിലവിലെ ഫുട്‌ബോള്‍ ലോകകപ്പ് ജേതാക്കളും തൊട്ടുമുന്നത്തെ ജേതാക്കും ഏറ്റുമുട്ടുമ്പോള്‍ പോരാട്ടം തീപാറുക ചെയ്യാതെ പോകുന്നതെങ്ങനെ? പക്ഷേ ജര്‍മനിയെ സംബന്ധിച്ച് ആ മത്സരം എന്നും മറക്കാന്‍ ആഗ്രഹിക്കുന്ന ഒന്നാകും. കാരണം പോരാട്ടത്തില്‍ ആധിപത്യവും പന്ത് കൈയടക്കവുമാണ് ഫുട്‌ബോളില്‍ ഏറ്റവും പ്രധാനം. ഇതു രണ്ടും കൈയിലുണ്ടായിട്ടും […]

21 Jun 2021 5:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അവന് സെല്‍ഫ് ഗോള്‍ എന്തെന്നു പോലും അറിയില്ല; എന്റെ ഗോള്‍ കണ്ട് കൈയടിച്ചു പാവം!!! അവനെ ഞാന്‍ പഠിപ്പിച്ചെടുത്തോളാം…. തന്റെ പിഴവ് വീണ്ടും ഓര്‍മിച്ച് ജര്‍മന്‍ താരം
X

യൂറോ കപ്പ് ഫുട്‌ബോളില്‍ കിരീട സാധ്യത ഏറെ കല്‍പിക്കപ്പെടുന്ന ടീമുകളില്‍ ഒന്നാണ് ജര്‍മനി. പക്ഷേ ഈ യൂറോ കപ്പില്‍ അവരുടെ ആദ്യ മത്സരം ഒരു ദുസ്വപ്‌നം പോലെയാലിരുന്നു. ലോകം കാത്തിരുന്ന പോരാട്ടമായിരുന്നു അത്. നിലവിലെ ഫുട്‌ബോള്‍ ലോകകപ്പ് ജേതാക്കളും തൊട്ടുമുന്നത്തെ ജേതാക്കും ഏറ്റുമുട്ടുമ്പോള്‍ പോരാട്ടം തീപാറുക ചെയ്യാതെ പോകുന്നതെങ്ങനെ?

പക്ഷേ ജര്‍മനിയെ സംബന്ധിച്ച് ആ മത്സരം എന്നും മറക്കാന്‍ ആഗ്രഹിക്കുന്ന ഒന്നാകും. കാരണം പോരാട്ടത്തില്‍ ആധിപത്യവും പന്ത് കൈയടക്കവുമാണ് ഫുട്‌ബോളില്‍ ഏറ്റവും പ്രധാനം. ഇതു രണ്ടും കൈയിലുണ്ടായിട്ടും അന്ന് ജര്‍മനിക്ക് തലകുനിക്കേണ്ടി വന്നു.

കാരണം വിശ്വസ്ത പ്രതിരോധതാരമായ മാറ്റ് ഹമ്മല്‍സിന് നേരിട്ട ഒരേയൊരു പിഴവ്. ആ പിഴവില്‍ ഇന്നും ഹമ്മല്‍സിന് കുറ്റബോധം തീരുന്നില്ല. ഇന്നലെ ഹമ്മല്‍സിന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നു പോസ്റ്റ് ചെയ്ത ട്വീറ്റ് അതിന്റെ തീവ്രത വ്യക്തമാക്കുന്നു.

താന്‍ ആ മത്സരത്തില്‍ നേടിയ ഗോളിന്റെ പേരില്‍ തന്റെ മൂന്നു വയസുകാരന്‍ മകന്റെ പ്രതികരണത്തെക്കുറിച്ചാണ് ഹമ്മല്‍സ് തുറന്നു പറഞ്ഞത്. താന്‍ നേടിയത് സെല്‍ഫ് ഗോളാണെന്നു പോലും തിരിച്ചറിയാതെയാണ് മകന്‍ ആഹഌദിച്ചതെന്നും അവനെ ഫുട്‌ബോള്‍ പഠിപ്പിക്കാന്‍ താന്‍ ഇനിയും സമയം കണ്ടെത്തേണ്ടിയിരിക്കുന്നുമെന്നുമായിരുന്നു ഹമ്മല്‍സ് ട്വീറ്റ് ചെയ്തത്.

”ഭാഗ്യവശാല്‍ അവന് സെല്‍ഫ് ഗോള്‍ എന്തെന്ന് അറയില്ല. അവന്റെ ചിന്തയില്‍ ഞാന്‍ ഗോള്‍ നേടിയെന്നതാണ്. അത് ഏതു ടീമിന്റെ വലയില്‍ ആണെന്ന് അവന് മനസിലായിട്ടില്ല. എന്റെ കാലില്‍ നിന്ന് പന്ത് വലയില്‍ കയറിയപ്പോള്‍ അവന്‍ ആഹഌദചിത്തനായി എന്നാണ് അറിയാന്‍ കഴിഞ്ഞത്. അവനെ ഫുട്‌ബോളും ഗോള്‍ സ്‌കോറിങ്ങും കൂടുതല്‍ പഠിപ്പിക്കേണ്ടിയിരിക്കുന്നു”- ഹമ്മല്‍സ് പറഞ്ഞു.

ലോകം ഉറ്റുനോക്കിയ ആ മത്സരത്തില്‍ ഹമ്മല്‍സ് വഴങ്ങിയ ഒരൊറ്റ ഗോളിലാണ് ജര്‍മനി തോല്‍വി വഴങ്ങിയത്. ആദ്യ കളി ജയിച്ച ഫ്രാന്‍സ് പിന്നീട് ഹംഗറിയോട് സമനില വഴങ്ങിയതോടെ ജര്‍മനിക്ക് ആ മത്സരഫലം നിര്‍ണായകമായി. രണ്ടാം മത്സരത്തില്‍ പോര്‍ചുഗലിനെ തോല്‍പിക്കാനായെങ്കിലും നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ ഹംഗറിയെ നേരിടാനൊരുങ്ങുന്ന ജര്‍മനിക്ക് കാര്യങ്ങള്‍ ഏറെ ശ്രദ്ധേിക്കേണ്ടിയിരിക്കുന്നു.

നിലവില്‍ ഗ്രൂപ്പില്‍ രണ്ടു മത്സരങ്ങളില്‍ നിന്ന് നാലു പോയിന്റുമായി ഫ്രാന്‍സാണ് ഒന്നാമത്. മൂന്നു വീതം പോയിന്റുമായി ജര്‍മനിയും പോര്‍ചുഗലുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഒരു പോയിന്റു മാത്രമുള്ള ഹംഗറി ഏറെക്കുറേ പുറത്തായെങ്കിലും അത്താഴം മുടക്കുമോയെന്ന ഭീതി ജര്‍മനിക്കുണ്ട്.

Next Story

Popular Stories