
ദുബൈയില്‍ സൗജന്യ മാമോഗ്രാം പരിശോധന സംഘടിപ്പിച്ച് എം വി ആര് ക്യാന്‍സര്‍ സെന്റര്‍. അര്‍ബുദത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണമുള്‍പ്പടെ വിവിധ പരിപാടികളാണ് ഇന്നലെ മുതല്‍ ഇവിടെ ആരംഭിച്ചിരിക്കുന്നത്. ഇത് ഈ മാസം 31 വരെ നീണ്ടുനില്‍ക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
തുടക്കത്തില്‍ തന്നെ കണ്ടെത്തി ചികിത്സിക്കേണ്ട ഒന്നാണ് സ്തനാര്‍ബുദം. ഇത് കൂടുതലായും സ്ത്രീകളിലാണ് കണ്ടുവരുന്നതെങ്കിലും പുരുഷന്മാരിലും രോഗം സ്ഥിരീകരിക്കാറുണ്ട്. പലപ്പോഴും രോഗത്തിന്റെ രണ്ടോ മൂന്നോ ഘട്ടത്തിലെത്തുമ്പോഴാണ് പലരും ഇത് കണ്ടെത്തുന്നതും ചികിത്സിക്കാന്‍ ആരംഭിക്കുന്നത്.
ലോകാരോഗ്യ സംഘടന ഒക്ടോബര്‍ മാസത്തെ സ്തനാര്‍ബുദ മാസമായ് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് എംവിആര്‍ ക്യാന്‍സര്‍ സെന്റര്‍ ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
യു എ ഇയില്‍ സൗജന്യ മാമോഗ്രാം ടെസ്റ്റിനായി രജിസ്റ്റര്‍ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് https://forms.gle/u3tro26jBPT8HWTo7 എന്ന ലിങ്കിലൂടെയോ 04 23 27 111 എന്ന നമ്പറില്‍ വിളിച്ചോ അന്വഷിക്കാവുന്നതാണ്.
- TAGS:
- MVR Cancer Center
- UAE