MVD Fining

സംഗീത സംവിധായകന്റെ തന്ത്രം പാളിയെന്ന് മോട്ടോര്‍ വാഹന വകുപ്പ്; വിശദീകരണവീഡിയോയ്ക്ക് വിമര്‍ശനം

അലോയ് വീലിന് പിഴ ചുമത്തിയെന്ന് വിമര്‍ശനമുന്നയിച്ച സംഗീത സംവിധായകന്‍ സൂരജ് എസ് കുറുപ്പിനെതിരെ മോട്ടോര്‍ വാഹന വകുപ്പ്. സൂരജ് വ്യാജ പ്രചരണം നടത്തുകയാണെന്ന വിശദീകരണവുമായി എംവിഡി രംഗത്തെത്തി. കാറില്‍ അലോയ് വീല്‍ ഘടിപ്പിച്ചതിനല്ല, വായിക്കാന്‍ പ്രയാസമുള്ളതും അനുവദനീയമല്ലാത്തതുമായ നമ്പര്‍ പ്ലേറ്റ് പ്രദര്‍ശിപ്പിച്ചതിനാണ് സൂരജ് എസ് കുറുപ്പില്‍ നിന്ന് പിഴ ഈടാക്കിയതെന്നാണ് എംവിഡിയുടെ വാദം. ഔദ്യോഗിക പ്രസിദ്ധീകരിച്ച ‘സംഗീത സംവിധായകന്റെ തന്ത്രം പാളിയപ്പോള്‍’ എന്ന വീഡിയോയില്‍ സൂരജിന്റെ തല മറച്ച ചിത്രവും ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കാര്യം അറിയാമായിരുന്നിട്ടും അലോയ് വീലിന്റെ പേരുപറഞ്ഞ് വകുപ്പിനെതിരായ വ്യാജ പ്രചരണങ്ങളുടെ തീയ്ക്ക് താങ്കള്‍ എണ്ണയൊഴിക്കുകയായിരുന്നു. ആടിനെ പട്ടിയാക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ അപലപനീയമാണ്.

എംവിഡി

ഇത്തരം ശ്രമങ്ങള്‍ അജ്ഞത മാത്രമല്ല, കുറ്റകരവുമാണ്. എന്തായാലും താങ്കളുടെ ഈ സംവിധാനശ്രമം പാളിപ്പോയതായി സന്തോഷ പൂര്‍വ്വം അറിയിക്കുന്നെന്നും എംവിഡി കൂട്ടിച്ചേര്‍ത്തു.

മോട്ടോര്‍ വകുപ്പിനെ ചോദ്യം ചെയ്തും വിമര്‍ശനങ്ങള്‍ ഉന്നയിച്ചും നിരവധി പേര്‍ ഫേസ്ബുക്ക് പേജിലെത്തുന്നുണ്ട്. പലതിനും എംവിഡി മറുപടിയും നല്‍കുന്നുണ്ട്. കൃത്യമായ ബോധവല്‍കരണം നടത്താതെ പിഴ ഈടാക്കുകയാണെന്നും വാഹനങ്ങള്‍ മോഡി കൂട്ടാനുള്ള പാര്‍ട്‌സ് നികുതി കൊടുത്ത് തന്നെയാണ് വാങ്ങുന്നതെന്നും ഫേസ്ബുക്ക് യൂസര്‍മാര്‍ വിമര്‍ശിക്കുന്നു.

MVD ക്രൂരതകൾ സത്യവും മിഥ്യയും : part 2

സംഗീത സംവിധായകന്റെ തന്ത്രം പാളിയപ്പോൾ

MVD Kerala द्वारा इस दिन पोस्ट की गई शुक्रवार, 2 अक्तूबर 2020

കാറില്‍ അലോയ് വീല്‍ ഘടിപ്പിച്ചതിന് തനിക്ക് പിഴ ചുമത്തിയെന്ന സൂരജ് എസ് കുറുപ്പിന്റെ പ്രതികരണം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പിഴത്തുക സംബന്ധിച്ച എസ്എംഎസിന്റെ സ്‌ക്രീന്‍ ഷോട്ടും സൂരജ് പോസ്റ്റ് ചെയ്തിരുന്നു.

സൂരജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സൂരജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം കുമ്പിടിയാണ് കുമ്പിടി, ഒരേ സമയം ഇടപ്പള്ളിയിലും, കടവന്ത്രയിലും ഒക്കെ കിടന്നു കറങ്ങുന്നുണ്ട്.
ഒരു ദിവസം ഇങ്ങനെ വേണം തുടങ്ങാന്‍.ഒരു എംവിഡി ലൈറ്റ് പിടിപ്പിച്ച വണ്ടി സൈഡില്‍ കൂടെ പോയ പോലെ തോന്നി. പോയ വഴി ഒരു മെസ്സേജ് അയച്ചേച്ചും പൊയതാണ് എന്ന് തോന്നുന്നു.

കാറിന്റെ അലോയ്‌സ് ഇഷ്ടപ്പെട്ടിട്ട് ആകും എന്നാണ് എന്റെ ഒരു ഇത്. കാശുകൊടുത്ത്, ടാക്സും കൊടുത്ത് വാങ്ങിച്ചു ഇടുന്നതാണ്. കാറില്‍ എക്സ്ട്രാ ഫിറ്റിങ്സ്
പബ്ലിക് ആയിട്ട് ടാക്സും ഉള്‍കൊള്ളിച്ചു കടകളില്‍ ആണല്ലോ വില്‍ക്കുന്നത്. ഡോണ്ട് വറി. അങ്ങനെ വിറ്റു പോയാലെ ഞമ്മക്ക് ഫൈന്‍ അടിക്കാന്‍ പറ്റു.
ഹാ….പറ്റിയത് പറ്റി. എല്ലാരും തൈപ്പിച്ചോ ഒരെണ്ണം ??

Latest News