Top

‘കിറ്റെക്‌സ് എന്ത് പറഞ്ഞാലും കേരളം വ്യവസായ കുതിപ്പിലേക്ക് തന്നെ’; നിക്ഷേപകരുടെ പട്ടികയുമായി എംവി ജയരാജന്‍

കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് നീതി ആയോഗിന്റെ റിപ്പോര്‍ട്ടില്‍ മാത്രമല്ല, യാഥാര്‍ഥ്യവുമാണെന്ന് തെളിയിക്കുന്നതാണ് നിയമസഭയില്‍ മന്ത്രി പി രാജീവ് നല്‍കിയ മറുപടി വ്യക്തമാക്കുന്നതെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. അപശബ്ദങ്ങള്‍ ഉണ്ടാക്കുന്നവരുടെ ലക്ഷ്യം കേരളത്തിന്റെ പുരോഗതി തടസപ്പെടുത്തുക എന്നത് മാത്രമാണെന്നും വികസന വിരുദ്ധരുടെ ഈ ഹീന രാഷ്രീയത്തെയാണ് ഒറ്റപ്പെടുത്തേണ്ടതെന്നും എംവി ജയരാജന്‍ പറഞ്ഞു. എംവി ജയരാജന്റെ വാക്കുകള്‍: ”കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് നീതി ആയോഗിന്റെ റിപ്പോര്‍ട്ടില്‍ മാത്രമല്ല, യാഥാര്‍ഥ്യവുമാണെന്ന് തെളിയിക്കുന്നതാണ് നിയമസഭയില്‍ വ്യവസായ […]

23 July 2021 4:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘കിറ്റെക്‌സ് എന്ത് പറഞ്ഞാലും കേരളം വ്യവസായ കുതിപ്പിലേക്ക് തന്നെ’; നിക്ഷേപകരുടെ പട്ടികയുമായി എംവി ജയരാജന്‍
X

കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് നീതി ആയോഗിന്റെ റിപ്പോര്‍ട്ടില്‍ മാത്രമല്ല, യാഥാര്‍ഥ്യവുമാണെന്ന് തെളിയിക്കുന്നതാണ് നിയമസഭയില്‍ മന്ത്രി പി രാജീവ് നല്‍കിയ മറുപടി വ്യക്തമാക്കുന്നതെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. അപശബ്ദങ്ങള്‍ ഉണ്ടാക്കുന്നവരുടെ ലക്ഷ്യം കേരളത്തിന്റെ പുരോഗതി തടസപ്പെടുത്തുക എന്നത് മാത്രമാണെന്നും വികസന വിരുദ്ധരുടെ ഈ ഹീന രാഷ്രീയത്തെയാണ് ഒറ്റപ്പെടുത്തേണ്ടതെന്നും എംവി ജയരാജന്‍ പറഞ്ഞു.

എംവി ജയരാജന്റെ വാക്കുകള്‍: ”കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് നീതി ആയോഗിന്റെ റിപ്പോര്‍ട്ടില്‍ മാത്രമല്ല, യാഥാര്‍ഥ്യവുമാണെന്ന് തെളിയിക്കുന്നതാണ് നിയമസഭയില്‍ വ്യവസായ മന്ത്രി നല്‍കിയ മറുപടി വ്യക്തമാക്കുന്നത്.”

”ഡാറ്റാ പ്രോസസ്സിംഗ് ക്യാമ്പസിനായി ബി. സി. എസ് 600 കോടി സംസ്ഥാനത്തു നിക്ഷേപിക്കുമെന്ന പ്രഖ്യാപനം സ്വാഗതാര്‍ഹമായ കാര്യമാണ്. ഇത് ഒറ്റപ്പെട്ടതല്ല, കാക്കനാട് കിന്‍ഫ്രാ ഇലക്ട്രോണിക് ആന്‍ഡ് മാന്യുഫാക്ച്ചറിങ് ക്ലസ്റ്ററിലെ 36 ഏക്കര്‍ ഭൂമിയില്‍ 1350 കോടിയുടെ നിക്ഷേപം വരും ദിവസങ്ങളില്‍ ഉണ്ടാകും. ധാരാണാപത്രം ഉടന്‍ ഒപ്പിടും, 20000 പേര്‍ക്ക് ജോലി ലഭിക്കും, വിഗാര്‍ഡ്, ലുലു ഗ്രൂപ്പ്, ഫയര്‍ എക്‌സ്‌പോര്‍ട്ട് കമ്പനി എന്നിവയെല്ലാം വിവിധ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് LDF സര്‍ക്കാര്‍ 33000 വ്യവസായ യൂണിറ്റുകള്‍ പുതുതായി തുടങ്ങി.”

”രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 920 യൂണിറ്റുകള്‍ക്ക് അനുമതി നല്‍കി. മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിയിലൂടെ വ്യവസായങ്ങള്‍ തുടങ്ങാന്‍ എവിടെ എങ്കിലും തടസങ്ങള്‍ ഉണ്ടെങ്കില്‍ അത് തട്ടി നീക്കി കേരളം വ്യവസായ കുതിപ്പിലേക്കാണ്. അതിനിടയില്‍ അപശബ്ദങ്ങള്‍ ഉണ്ടാക്കുന്നവരുടെ ലക്ഷ്യം കേരളത്തിന്റെ പുരോഗതി തടസപ്പെടുത്തുക എന്നത് മാത്രമാണ്. വികസന വിരുദ്ധരുടെ ഈ ഹീന രാഷ്രീയത്തെയാണ് നാം ഒറ്റപ്പെടുത്തേണ്ടത്.”

Next Story

Popular Stories