Top

‘സമാധാനം യോഗം ബഹിഷ്‌കരിച്ചത് അപമാനിക്കല്‍ ‘; കൊലപാതകത്തിനു പിന്നാലെയുള്ള മുസ്‌ലിം ലീഗ് ആക്രമണങ്ങളെ അംഗീകരിക്കാനാവില്ലെന്ന് എംവി ജയരാജന്‍

പാനൂര്‍ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത സമാധാന യോഗം ബഹിഷ്‌കരിച്ച യുഡിഎഫ് നടപടി ശരിയായില്ലെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍.യുഡിഎഫ് നടപടി യോഗത്തെ അപമാനിച്ചതിന് തുല്യമാണെന്നും ഇത്തരത്തിലുള്ള പ്രവൃത്തികള്‍ വഴി നല്‍കുന്ന സന്ദേശം ആക്രമത്തിന് പ്രേരണയാവുമെന്നും എംവി ജയരാജന്‍ പറഞ്ഞു. മുസ്ലിം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ അതിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെ അംഗീകരിക്കാനാവില്ലെന്നും എംവി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. അക്രമത്തില്‍ പിടിയിലായ മുസ്ലിം ലീഗ് പ്രവര്‍ത്തകരില്‍ പകുതിപേരും മറ്റു ജില്ലയില്‍ പെട്ടവരാണ്. […]

8 April 2021 2:37 AM GMT

‘സമാധാനം യോഗം ബഹിഷ്‌കരിച്ചത് അപമാനിക്കല്‍  ‘;  കൊലപാതകത്തിനു പിന്നാലെയുള്ള മുസ്‌ലിം  ലീഗ് ആക്രമണങ്ങളെ അംഗീകരിക്കാനാവില്ലെന്ന് എംവി ജയരാജന്‍
X

പാനൂര്‍ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത സമാധാന യോഗം ബഹിഷ്‌കരിച്ച യുഡിഎഫ് നടപടി ശരിയായില്ലെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍.
യുഡിഎഫ് നടപടി യോഗത്തെ അപമാനിച്ചതിന് തുല്യമാണെന്നും ഇത്തരത്തിലുള്ള പ്രവൃത്തികള്‍ വഴി നല്‍കുന്ന സന്ദേശം ആക്രമത്തിന് പ്രേരണയാവുമെന്നും എംവി ജയരാജന്‍ പറഞ്ഞു.

മുസ്ലിം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ അതിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെ അംഗീകരിക്കാനാവില്ലെന്നും എംവി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. അക്രമത്തില്‍ പിടിയിലായ മുസ്ലിം ലീഗ് പ്രവര്‍ത്തകരില്‍ പകുതിപേരും മറ്റു ജില്ലയില്‍ പെട്ടവരാണ്. അവരെയവിടെ എത്തിക്കണമെങ്കില്‍ ആസൂത്രണമില്ലാതെ നടക്കുമോ. ലീഗ് നേതാക്കളുടെ മൗനമാണ് ഈ അക്രമത്തിന് കാരണം. അക്രമം നടത്തിയവരെ പൊലീസ് പിടിക്കുമ്പോള്‍ അവരെയും ആക്രമിച്ചെന്നും എംവി ജയരാജന്‍ പറഞ്ഞു.

ദൗര്‍ഭാഗ്യകരമായ ഒരു സംഭവത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ നിസാരമല്ല. നാട്ടില്‍ പൂര്‍ണമായ സമാധാനം ഉണ്ടാവണം. ബഹിഷ്‌കരിച്ചവരെ കൂടി ഉള്‍പ്പെടുത്തി പ്രാദേശിക തലത്തില്‍ സമാധാന യോഗം ചേരുമെന്നും എംവി ജയരാജന്‍ പറഞ്ഞു.

മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തിനു പിന്നാലെ കണ്ണൂരിലുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത സമാധാനയോഗമാണ് യുഡിഎഫ് ബഹിഷ്‌കരിച്ചത്. കേസില്‍ പൊലീസ് ഏകപക്ഷീയമായ രീതിയിലാണ് ഇടപെടുന്നതെന്ന് ആരോപിച്ചാണ് യുഡിഎഫ് നേതാക്കള്‍ യോഗം ബഹിഷ്‌കരിച്ചത്. സിപിഐഎമ്മാണ് കൊലപാതകം നടത്തിയതെന്ന് പൊലീസിന് വ്യക്തമായി അറിയാം. കേസിലെ യാഥാര്‍ത്ഥ പ്രതികളെ പിടികൂടാന്‍ അവര്‍ തയ്യാറാകുന്നില്ല. പൊലീസില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല. യോഗത്തിനെത്തിയത് കൊലപാതകികളുടെ നേതാക്കളാണെന്നും അവരുമായി ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നും പറഞ്ഞുകൊണ്ടാണ് യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചത്.

അതേസമയം, സിപിഐഎം ഓഫീസുകള്‍ തകര്‍ത്ത സംഭവത്തില്‍ 21 മുസ്ലീം ലീഗ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. 20ഓളം വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു.

Next Story