Top

‘ലാവ്‌ലിന്‍ എന്നൊരു കേസേ ഇല്ല’; എല്‍ഡിഎഫിനെ നയിക്കുന്നത് പിണറായി വിജയന്‍ തന്നെയെന്ന് എംവി ഗോവിന്ദന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിഎന്‍ രവീന്ദ്രനെയല്ല ആരെ വേണമെങ്കിലും ചോദ്യം ചെയ്യട്ടെയെന്ന് സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം എംവി ഗോവിന്ദന്‍. അന്വേഷണത്തെ മുഖ്യമന്ത്രി വരെ സ്വാഗതം ചെയ്തതാണ്. കേസന്വേഷണം എല്‍ഡിഎഫിനെ ഒരുതരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ലാവ്ലിന്‍ എന്ന ഒരു കേസേ ഇല്ല. കോടതിയിലുള്ളത് അപ്പീല്‍ മാത്രമാണ്. കേസുമായി മുഖ്യമന്ത്രിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ നയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്. തെരഞ്ഞെടുപ്പില്‍ നേതാക്കളുടെയോ മുഖ്യമന്ത്രിയുടെയോ ചിത്രങ്ങള്‍ […]

4 Dec 2020 6:06 AM GMT

‘ലാവ്‌ലിന്‍ എന്നൊരു കേസേ ഇല്ല’; എല്‍ഡിഎഫിനെ നയിക്കുന്നത് പിണറായി വിജയന്‍ തന്നെയെന്ന് എംവി ഗോവിന്ദന്‍
X

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിഎന്‍ രവീന്ദ്രനെയല്ല ആരെ വേണമെങ്കിലും ചോദ്യം ചെയ്യട്ടെയെന്ന് സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം എംവി ഗോവിന്ദന്‍. അന്വേഷണത്തെ മുഖ്യമന്ത്രി വരെ സ്വാഗതം ചെയ്തതാണ്. കേസന്വേഷണം എല്‍ഡിഎഫിനെ ഒരുതരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ലാവ്ലിന്‍ എന്ന ഒരു കേസേ ഇല്ല. കോടതിയിലുള്ളത് അപ്പീല്‍ മാത്രമാണ്. കേസുമായി മുഖ്യമന്ത്രിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ നയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്. തെരഞ്ഞെടുപ്പില്‍ നേതാക്കളുടെയോ മുഖ്യമന്ത്രിയുടെയോ ചിത്രങ്ങള്‍ ആവശ്യമില്ലെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി

കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിലെ പാര്‍ട്ടി നിലപാട് തോമസ് ഐസക്കും അംഗീകരിച്ചതാണെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Next Story