Top

മദ്യം വീട്ടിലെത്തിക്കില്ലെന്ന് എംവി ഗോവിന്ദന്‍; ‘കൊടുക്കുന്നത് ആലോചിക്കാം’

വീടുകളില്‍ മദ്യം എത്തിക്കുന്നത് സംബന്ധിച്ച് ആലോചനകളില്ലെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്‍ മാഷ്. മദ്യവര്‍ജ്ജനമാണ് ഇടതുമുന്നണി സര്‍ക്കാരിന്റെ നിലപാട്. കഴിഞ്ഞതവണ ബെവ്ക്യു ആപ്പിനെതിരെ നിരവധി ആക്ഷേപങ്ങളുണ്ടായെന്നും ഇനി അത്തരമൊരു സാഹചര്യമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഗോവിന്ദന്‍ മാഷ് പറഞ്ഞത്: ”മദ്യവര്‍ജ്ജനമാണ് ഇടതുമുന്നണി സര്‍ക്കാരിന്റെ നിലപാട്. കഴിക്കുന്നവര്‍ക്കും കഴിക്കാം, അല്ലാത്തവര്‍ കഴിക്കേണ്ട. മദ്യത്തിന്റെ ലഭ്യത കുറയ്ക്കാനാണ് നോക്കുന്നത്. വീട്ടിലേക്ക് മദ്യം എത്തിക്കുന്നതിനെക്കുറിച്ച് ആലോചനകള്‍ ഇല്ല. മദ്യം കഴിക്കുന്നവര്‍ക്ക് അത് കിട്ടാതിരിക്കുമ്പോള്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. എല്ലാം കണക്കിലെടുത്ത് കൊണ്ട് അവര്‍ക്ക് […]

26 May 2021 5:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മദ്യം വീട്ടിലെത്തിക്കില്ലെന്ന് എംവി ഗോവിന്ദന്‍; ‘കൊടുക്കുന്നത് ആലോചിക്കാം’
X

വീടുകളില്‍ മദ്യം എത്തിക്കുന്നത് സംബന്ധിച്ച് ആലോചനകളില്ലെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്‍ മാഷ്. മദ്യവര്‍ജ്ജനമാണ് ഇടതുമുന്നണി സര്‍ക്കാരിന്റെ നിലപാട്. കഴിഞ്ഞതവണ ബെവ്ക്യു ആപ്പിനെതിരെ നിരവധി ആക്ഷേപങ്ങളുണ്ടായെന്നും ഇനി അത്തരമൊരു സാഹചര്യമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ഗോവിന്ദന്‍ മാഷ് പറഞ്ഞത്: ”മദ്യവര്‍ജ്ജനമാണ് ഇടതുമുന്നണി സര്‍ക്കാരിന്റെ നിലപാട്. കഴിക്കുന്നവര്‍ക്കും കഴിക്കാം, അല്ലാത്തവര്‍ കഴിക്കേണ്ട. മദ്യത്തിന്റെ ലഭ്യത കുറയ്ക്കാനാണ് നോക്കുന്നത്. വീട്ടിലേക്ക് മദ്യം എത്തിക്കുന്നതിനെക്കുറിച്ച് ആലോചനകള്‍ ഇല്ല. മദ്യം കഴിക്കുന്നവര്‍ക്ക് അത് കിട്ടാതിരിക്കുമ്പോള്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. എല്ലാം കണക്കിലെടുത്ത് കൊണ്ട് അവര്‍ക്ക് മദ്യം ലഭിക്കുന്നതിന് ആവശ്യമായ ശ്രമങ്ങള്‍ നമുക്ക് നടത്താം. മദ്യം നല്‍കുന്നതിന് വേണ്ടിയുള്ള ഏര്‍പ്പാടുകളും ചെയ്യാം. അത് ആപ്പ് വഴി വേണോ, നേരിട്ട് വേണോ എന്ന് ആലോചിച്ച് ചെയ്യാം. ആക്ഷേപങ്ങള്‍ക്ക് ഇടവരാത്ത രീതിയില്‍ കാര്യങ്ങള്‍ ചെയ്യും. മദ്യം കൊടുക്കുമ്പോള്‍ നല്ല നിലയില്‍, സാമൂഹ്യഅകലമൊക്കെ പാലിച്ച് കൊടുക്കുന്നത് സംബന്ധിച്ച് നമുക്ക് ആലോചിക്കാം.”

Next Story