Top

‘പ്രതിഷേധം മാത്രം കണക്കിലെടുത്ത് പാര്‍ട്ടി തീരുമാനമെടുക്കാനാവില്ല’; പൊന്നാനിയിലെ പൊട്ടിത്തെറിയില്‍ എംവി ഗോവിന്ദന്‍ മാസ്റ്റര്‍

പ്രതിഷേധം മാത്രം കണക്കിലെടുത്ത് പൊന്നാനിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തീരുമാനമെടുക്കാനാവില്ലെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദന്‍ മാസ്റ്റര്‍. പൊന്നാനി പ്രാദേശിക നേതൃത്വത്തില്‍ നിന്നും മൂന്ന് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജിവെച്ചതിനു പിന്നാലെയാണ് എംവി ഗോവിന്ദന്‍ മാസ്റ്ററുടെ പ്രതികരണം. നാളെയാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ സംബന്ധിച്ച് അനാവശ്യമായ പ്രതികരണമാണ് പൊന്നാനിയില്‍ ഉണ്ടായിരിക്കുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു മുമ്പേ ഉണ്ടായ ഈ പ്രതികരണം പാര്‍ട്ടി സംഘടനാപരമായ രീതിയില്‍ ആരും അംഗീകരിക്കുന്ന ഒന്നല്ലെന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍ […]

9 March 2021 12:37 AM GMT

‘പ്രതിഷേധം മാത്രം കണക്കിലെടുത്ത് പാര്‍ട്ടി തീരുമാനമെടുക്കാനാവില്ല’; പൊന്നാനിയിലെ പൊട്ടിത്തെറിയില്‍ എംവി ഗോവിന്ദന്‍ മാസ്റ്റര്‍
X

പ്രതിഷേധം മാത്രം കണക്കിലെടുത്ത് പൊന്നാനിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തീരുമാനമെടുക്കാനാവില്ലെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദന്‍ മാസ്റ്റര്‍. പൊന്നാനി പ്രാദേശിക നേതൃത്വത്തില്‍ നിന്നും മൂന്ന് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജിവെച്ചതിനു പിന്നാലെയാണ് എംവി ഗോവിന്ദന്‍ മാസ്റ്ററുടെ പ്രതികരണം.

നാളെയാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ സംബന്ധിച്ച് അനാവശ്യമായ പ്രതികരണമാണ് പൊന്നാനിയില്‍ ഉണ്ടായിരിക്കുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു മുമ്പേ ഉണ്ടായ ഈ പ്രതികരണം പാര്‍ട്ടി സംഘടനാപരമായ രീതിയില്‍ ആരും അംഗീകരിക്കുന്ന ഒന്നല്ലെന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

പ്രതിഷേധം മാത്രം കണക്കിലെടുത്ത് പാര്‍ട്ടിയുടെ നിലപാടില്‍ മാറ്റം വരുത്താന്‍ സാധിക്കില്ല. പൊന്നാനിയില്‍ മുമ്പും പ്രകടം നടന്നിട്ടുണ്ട്. അത് അടിസ്ഥാനമാക്കിയല്ല പാര്‍ട്ടി കൈകാര്യം ചെയ്യുക. പാര്‍ട്ടി അതിന്റെ ജനാധിപത്യ ക്രമീകരണ തത്വമനുസരിച്ച് കൃത്യമായിട്ട് തീരുമാനമെടുക്കയാണ് ചെയ്യുക. വിജയിക്കാന്‍ സാധിതക്കുന്ന മണ്ഡലം തന്നെയാണ് പൊന്നാനിയെന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് പൊന്നായില്‍ പാര്‍ട്ടിയിലെ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരാണ് രാജിവെച്ചത്. ടികെ മഷൂദ്, നവാസ്, ജമാല്‍ എന്നിവരാണ് രാജിവെച്ചിരിക്കുന്നത്. ഇതിനു പുറമെ നാല് ബ്രാഞ്ച് സെക്രട്ടറിമാര്‍ നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചു. സിപിഐഎം സംസ്ഥാന നേതൃത്വം തീരുമാനിച്ച സ്ഥാനാര്‍ത്ഥി പി നന്ദകുമാറിനെ അംഗീകരിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പൊന്നാനി പ്രാദേശിക നേതൃത്വം.

പൊന്നാനി നിയോജക മണ്ഡലത്തില്‍ സിപിഐഎം നേതാവ് ടിഎം സിദ്ധിഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ഇവരുടെ ആവശ്യം. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് പൊന്നാനിയില്‍ പ്രകടനം നടന്നിരുന്നു. നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനം തിരുത്തും എന്ന ബാനര്‍ കയ്യിലേന്തിയായിരുന്നു പ്രകടനം.

Next Story