‘അത്തരം പദപ്രയോഗങ്ങള്‍ ചോദ്യം ചെയ്യുന്ന സ്ത്രീത്വത്തെ ഓര്‍ത്ത് അഭിമാനം തോന്നി’; എംവി ഗോവിന്ദന് മാസ്റ്റര്‍
തളിപ്പറമ്പ്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലെ ഒരു സംഭവം ഓര്‍ത്ത് അഭിമാനം തോന്നുന്നെന്ന് സിപിഐഎം സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി കേന്ദ്രകമ്മറ്റി അംഗവുമായ എംവി ഗോവിന്ദന് മാസ്റ്റര്‍. സ്ത്രീകള്‍ ഒരുപാടുണ്ടായിരുന്ന പൊതുയോഗത്തില്‍ പുരുഷാരം എന്ന പ്രയോഗം നടത്തിയത് ശരിയാണോ എന്ന് തനിക്കുനേരെ ഉയര്‍ന്ന ചോദ്യമാണ് ഗോവിന്ദന് മാസ്റ്റര്‍ തുറന്നുപറഞ്ഞത്. ഇത്തരം പദപ്രയോഗങ്ങള്‍ ചോദ്യം ചെയ്യാന്‍ തയ്യാറാവുന്ന സ്ത്രീത്വത്തെ ഓര്‍ത്ത് അഭിമാനം തോന്നിയെന്നും അദ്ദേഹം പറയുന്നു. ‘മാഷേ… ഈ പുരുഷാരം എന്ന പ്രയോഗം ശരിയാണോ? പുരുഷന്മാരേക്കാള് ഞങ്ങള്‍ സ്ത്രീകളാണ് തളിപ്പറമ്പ് പരിപാടിയില്‍ ഉണ്ടായിരുന്നത്. […]

തളിപ്പറമ്പ്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലെ ഒരു സംഭവം ഓര്‍ത്ത് അഭിമാനം തോന്നുന്നെന്ന് സിപിഐഎം സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി കേന്ദ്രകമ്മറ്റി അംഗവുമായ എംവി ഗോവിന്ദന് മാസ്റ്റര്‍. സ്ത്രീകള്‍ ഒരുപാടുണ്ടായിരുന്ന പൊതുയോഗത്തില്‍ പുരുഷാരം എന്ന പ്രയോഗം നടത്തിയത് ശരിയാണോ എന്ന് തനിക്കുനേരെ ഉയര്‍ന്ന ചോദ്യമാണ് ഗോവിന്ദന് മാസ്റ്റര്‍ തുറന്നുപറഞ്ഞത്. ഇത്തരം പദപ്രയോഗങ്ങള്‍ ചോദ്യം ചെയ്യാന്‍ തയ്യാറാവുന്ന സ്ത്രീത്വത്തെ ഓര്‍ത്ത് അഭിമാനം തോന്നിയെന്നും അദ്ദേഹം പറയുന്നു.
‘മാഷേ… ഈ പുരുഷാരം എന്ന പ്രയോഗം ശരിയാണോ? പുരുഷന്മാരേക്കാള് ഞങ്ങള്‍ സ്ത്രീകളാണ് തളിപ്പറമ്പ് പരിപാടിയില്‍ ഉണ്ടായിരുന്നത്. ‘ക്രൗഡ്’ എന്ന അര്‍ത്ഥത്തില്‍ എഴുതിയതാവും എന്ന മറുപടി നല്കി പെട്ടെന്ന് അവിടെ നിന്ന് ഇറങ്ങേണ്ടി വന്നെങ്കിലും പിന്നീടുള്ള ആലോചനയില്‍ അത്തരം പദപ്രയോഗങ്ങള്‍ ചോദ്യം ചെയ്യാന്‍ തയ്യാറാവുന്ന സ്ത്രീത്വത്തെ ഓര്‍ത്ത് അഭിമാനം തോന്നി’, അദ്ദേഹം പറയുന്നതിങ്ങനെ.
തളിപ്പറമ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് എംവി ഗോവിന്ദന് മാസ്റ്റര്‍. തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായുള്ള യോഗകേന്ദ്രങ്ങളില് രാത്രി ഏറെ വൈകിയും സ്വീകരണം ഒരുക്കുമ്പോള്‍ അവിടെയൊക്കെ കാണുന്ന സ്ത്രീകള്‍ വലിയ ആവേശത്തിലാണുള്ളതെന്നും അദ്ദേഹം പറയുന്നു. സ്വീകരണ പരിപാടി വിജയിപ്പിക്കാന്‍ പലരും സംഘാടകരുടെ റോളുകളില്‍ സജീവമാണ്. കേരളത്തിലെ സ്ത്രീ സമൂഹത്തിന് ഭരണ തുടര്‍ച്ച ആവശ്യമാണെന്നാണ് അവര്‍ സംശയലേശമില്ലാതെ പറയുന്നതെന്നും ഗോവിന്ദന് മാസ്റ്റര്‍.
‘എന്താണ് സ്ത്രീകള്‍ ഇത്തരത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന് പിന്തുണയുമായി നില്‍ക്കുന്നത് എന്ന ചോദ്യം പ്രസക്തമാണ്. അതിനുള്ള ഉത്തരമെന്നത് ഒരുപാട് വിശദീകരിക്കാന്‍ ഉണ്ടെന്നാണ് അവര്‍ പറയുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക വകുപ്പ് രൂപീകരിച്ചത് പിണറായി വിജയന് സര്‍ക്കാരാണ്’.
‘കുടുംബശ്രീയെ പെണ്‍കരുത്തായി ഇടതുപക്ഷം മുന്നോട്ടുകൊണ്ടുപോയി. 45 ലക്ഷം വനിതകള്‍ക്കാണ് കുടുംബശ്രീയില്‍ ഈ സര്‍ക്കാര്‍ അംഗത്വം നല്‍കിയത്. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ 40 ലക്ഷം പേര്‍ക്ക് തികച്ച് നല്‍കിയിരുന്നില്ല. പിണറായി വിജയന് സര്‍ക്കാര്‍ കുടുംബശ്രീ വായ്പയായി നല്‍കിയത് 11,804 കോടി രൂപയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഞ്ചുവര്‍ഷം നല്‍കിയത് 5717 കോടി രൂപ മാത്രം’, അദ്ദേഹം ചൂണ്ടിക്കാണിച്ചു.