മുട്ടില്‍ മരംമുറി വിവാദം: എന്‍ ടി സാജനെ സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ
തിരുവനന്തപുരം: മുട്ടില്‍ മരം മുറി വിവാദത്തില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍ ടി സാജനെ സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്തുകൊണ്ടുള്ള വനം പിസിഎഫ് റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്ക് കൈമാറി. മരം മുറി അന്വേഷണം വഴി തെറ്റാക്കാന് സാജന് ശ്രമിച്ചതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. വയനാട്ടില്‍ നിന്നും മുറിച്ച മരം പിടിച്ച മേപ്പാടി റേഞ്ച് ഓഫീസറെ കള്ളക്കേസില്‍ കുടുക്കാന്‍ സാജന് ശ്രമിച്ചതായി ഉത്തര മേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി കെ വിനോദ് […]
17 July 2021 6:16 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: മുട്ടില്‍ മരം മുറി വിവാദത്തില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍ ടി സാജനെ സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്തുകൊണ്ടുള്ള വനം പിസിഎഫ് റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്ക് കൈമാറി. മരം മുറി അന്വേഷണം വഴി തെറ്റാക്കാന് സാജന് ശ്രമിച്ചതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
വയനാട്ടില്‍ നിന്നും മുറിച്ച മരം പിടിച്ച മേപ്പാടി റേഞ്ച് ഓഫീസറെ കള്ളക്കേസില്‍ കുടുക്കാന്‍ സാജന് ശ്രമിച്ചതായി ഉത്തര മേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി കെ വിനോദ് കുമാര്‍ നേരത്തെ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റേഞ്ച് ഓഫീസര്‍ സമീര്‍ സാജനെതിരെ നല്കിയ പരാതിയുടെ മേല്‍ നടന്ന അന്വേഷണത്തിലായിരുന്നു ഇക്കാര്യം വ്യക്തമായത്. എന്‍ ടി സാജനെതിരെ വിജിലന്‍സ് വിഭാഗവും നേരെത്തെ റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് നടപടിക്ക് നിര്‍ദേശം.
അതേസമയം, മരംമുറിയുമായി ബന്ധപ്പെട്ട ഫയലുകള്‍ വിവരാവകാശനിയമപ്രകാരം നല്കിയ ഉദ്യോഗസ്ഥയ്ക്കെതിരെ റവന്യൂ വകുപ്പ് പ്രതികാരനപടി സ്വീകരിച്ചുവെന്ന ആരോപണത്തില്‍ പ്രതിഷേധം ശക്തമാക്കി യൂത്ത് കോണ്‍ഗ്രസ്. ശാലിനിയെ നിര്‍ബന്ധിത ലീവില്‍ പ്രവേശിപ്പിക്കുകയും, ഗുഡ് സര്‍വ്വീസ് എന്‍ട്രി റദ്ദ് ചെയ്യുകയും ചെയ്ത റവന്യു സെക്രട്ടറി ജയതിലകിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധിച്ചു.
അഴിമതിക്കെതിരെ നിലപാട് സ്വീകരിക്കുന്നവരെ പുകച്ചു പുറത്തു ചാടിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ഇത്തരം നിലപാട് തുടര്‍ന്നാല്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ ജയതിലകിനെ തെരുവില്‍ നേരിടുമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സജീര്‍ പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജയതിലകിന്റെ കോല
എന്നാല്‍ ഫയലുകള്‍ കൈമാറിയ അണ്ടര്‍ സെക്രട്ടറി ശാലിനിയുടെ ഗുഡ് സര്‍വ്വീസ് എന്‍ട്രി പിന്‍വലിച്ചെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു ഉദ്യോഗസ്ഥയ്ക്കെതിരെ റവന്യൂ വകുപ്പ് പ്രതികാരനപടി സ്വീകരിച്ചുവെന്ന ആരോപണങ്ങളോട് പ്രതികരിച്ച് റവന്യൂ മന്ത്രി കെ രാജന് ഇന്നലെ പ്രതികരിച്ചത്.
റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയതിലകാണ് നപടി സ്വീകരിച്ചത്. എന്നാല്‍ തനിക്ക് അക്കാര്യത്തെക്കുറിച്ച് അറിയില്ലെന്നാണ് റവന്യൂ മന്ത്രി പഞ്ഞത്. ആഭ്യന്തര പരിശോധനയില്‍ ശാലിനിക്ക് ഗുഡ് സര്‍വ്വീസ് നല്‍കാനുള്ള അടിസ്ഥാനമില്ലെന്ന് തെളിഞ്ഞെന്നായിരുന്നു വിഷയത്തില്‍ റവന്യൂ സെക്രട്ടറിയുടെ പ്രതികരണം.
Also Read:സ്വര്‍ണ്ണക്കടത്ത്: ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണത്തിനെതിരെ ഇഡി സുപ്രിംകോടതിയില്‍