മുത്തൂറ്റില്‍ തോക്ക് ചൂണ്ടി ഏഴു കോടിയുടെ കവര്‍ച്ച; സംഘം ഹൈദരാബാദില്‍ പിടിയില്‍
ചെന്നൈ: മുത്തൂറ്റ് ഫിനാന്‍സിന്റെ കൃഷ്ണഗിരി ഹൊസൂര്‍ ശാഖയില്‍ തോക്ക് ചൂണ്ടി കവര്‍ച്ച നടത്തിയ സംഘം പിടിയില്‍. ഹൈദരാബാദില്‍ നിന്നാണ് നാലാംഗ സംഘത്തെ പിടികൂടിയത്. പ്രതികളില്‍ നിന്ന് സ്വര്‍ണവും പണവും കണ്ടെത്തിയെന്നും സംഘത്തെ ഇന്ന് വൈകിട്ട് മൂന്നു മണിക്ക് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാവിലെയാണ് മുത്തൂറ്റിന്റെ ഹൊസൂര്‍ ശാഖയില്‍ സംഘം തോക്ക് ചൂണ്ടി മോഷണം നടത്തിയത്. ഏഴുകോടി രൂപയുടെ സ്വര്‍ണ്ണമാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം കൊള്ളയടിച്ചത്.ശാഖ മാനേജറെയും ജീവനക്കാരെയും […]

ചെന്നൈ: മുത്തൂറ്റ് ഫിനാന്‍സിന്റെ കൃഷ്ണഗിരി ഹൊസൂര്‍ ശാഖയില്‍ തോക്ക് ചൂണ്ടി കവര്‍ച്ച നടത്തിയ സംഘം പിടിയില്‍. ഹൈദരാബാദില്‍ നിന്നാണ് നാലാംഗ സംഘത്തെ പിടികൂടിയത്. പ്രതികളില്‍ നിന്ന് സ്വര്‍ണവും പണവും കണ്ടെത്തിയെന്നും സംഘത്തെ ഇന്ന് വൈകിട്ട് മൂന്നു മണിക്ക് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെ രാവിലെയാണ് മുത്തൂറ്റിന്റെ ഹൊസൂര്‍ ശാഖയില്‍ സംഘം തോക്ക് ചൂണ്ടി മോഷണം നടത്തിയത്. ഏഴുകോടി രൂപയുടെ സ്വര്‍ണ്ണമാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം കൊള്ളയടിച്ചത്.
ശാഖ മാനേജറെയും ജീവനക്കാരെയും കെട്ടിയിട്ടായിരുന്നു കവര്‍ച്ച. മോഷണത്തിന് പിന്നാലെ സംഘം സംസ്ഥാന അതിര്‍ത്തി കടന്നെന്ന വിവരം പൊലീസിന്് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാലു പേരെയും പിടികൂടിയത്.