Top

ജനസംഖ്യയ്ക്ക് ആനുപാതികമാകുമ്പോള്‍ മുസ്ലീം സ്‌കോളര്‍ഷിപ്പ് ക്വാട്ട 58.67% ആയി താഴും; ന്യൂനപക്ഷ വിഷയത്തില്‍ സര്‍ക്കാരിന് കാലിടറുമോ?

ജനസംഖ്യയുടെ അടിസ്ഥാനത്തിലാണെങ്കില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് 40.6 ശതമാനം എന്ന നിലയിലാകും ക്ഷേമപദ്ധതി വിതരണത്തിനുള്ള ക്വാട്ട

30 May 2021 1:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജനസംഖ്യയ്ക്ക് ആനുപാതികമാകുമ്പോള്‍ മുസ്ലീം സ്‌കോളര്‍ഷിപ്പ് ക്വാട്ട 58.67% ആയി താഴും; ന്യൂനപക്ഷ വിഷയത്തില്‍ സര്‍ക്കാരിന് കാലിടറുമോ?
X

ന്യൂനപക്ഷക്ഷേമ പദ്ധതി വിതരണത്തിന് നിശ്ചയിച്ച അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയില്‍ തിരക്കിട്ട് അഭിപ്രായം വേണ്ടെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. 80:20 എന്ന അനുപാതം റദ്ദ് ചെയ്തുകൊണ്ട് ജനസംഖ്യയ്ക്ക് ആനുപാതികമായി ക്വാട്ട നിശ്ചയിക്കണമെന്നാണ് ഹൈക്കോടതി പറഞ്ഞത്. ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിരെ മുസ്ലീം ലീഗി ഉള്‍പ്പെടെുള്ള പാര്‍ട്ടികള്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ ആഈ സുപ്രധാന ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. എല്‍ഡിഎഫിനുള്ളില്‍ത്തന്നെ ഹൈക്കോടതി വിധിയെച്ചൊല്ലി വിരുദ്ധാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാര്‍ വിഷയത്തിലെടുക്കുന്ന നിലപാട് അതീവ നിര്‍ണ്ണായകമാകും. സര്‍ക്കാരിനോട് അപ്പീല്‍ പോകണമെന്ന് ഐഎന്‍എല്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍കള്‍ ആവശ്യപ്പെടാന്‍ ഒരുങ്ങുന്ന പശ്ചാത്തലത്തില്‍ ഇത് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജനസംഖ്യയ്ക്ക് ആനുപാതികമായി ക്വാട്ട നിശ്ചയിക്കുമ്പോള്‍ മുസ്ലീം വിഭാഗത്തിന്റെ ക്വാട്ട 80 ശതമാനത്തില്‍ നിന്നും 58.67 ശതമാനത്തിലേക്ക് നേരെ കൂപ്പുകുത്തുമെന്നാണ് ഡാറ്റ വിശകലനം ചെയ്ത് ദി ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേ സമയം ജനസംഖ്യയുടെ അടിസ്ഥാനത്തിലാണെങ്കില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് 40.6 ശതമാനം എന്ന നിലയിലാകും ക്ഷേമപദ്ധതി വിതരണത്തിനുള്ള ക്വാട്ട. മറ്റ് ന്യൂനപക്, വിഭാഗങ്ങളായ സിഖ്, ബുദ്ധ, പാര്‍സി, ജൈന, വിഭാദങ്ങള്‍ക്ക് ഇത് 0.73 ശതമാനവുമായിരിക്കും.

മുസ്ലീം വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള രജീന്ദര്‍ സച്ചാര്‍ റിപ്പോര്‍ട്ടാണ് ഈ ക്ഷേമപദ്ധതി വിതരണത്തിന് അടിസ്ഥാനമെന്ന് ചൂണ്ടിക്കാട്ടിയാണ് മുസ്ലീം സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്. കമ്മീഷന്‍ മുസ്ലീം വിഭാഗത്തിന്റെ മാത്രം പിന്നോക്കാവസ്ഥയെയാണ് പഠനവിധേയമാക്കിയത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകള്‍ നിയമപരമായി നിലനില്‍ക്കാനുള്ള സാധ്യതയില്ലെന്നും ഇത് മതേതരത്വമെന്ന സങ്കല്‍പ്പത്തിന് വിരുദ്ധമാകുമെന്നുമാണ് ഹൈക്കോടതിക്കുമുന്നില്‍ മുതിര്‍ന്ന അഭിഭാഷകനായ രാജു ജോസഫ് വാദിച്ചത്.

ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണം 80% മുസ്‌ലിം വിഭാഗത്തിനും 20% ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്നതായിരുന്നു 2015ല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ്. ഇതിനെതിരെ പാലക്കാട് സ്വദേശി ജസ്റ്റിന്‍ പള്ളിവാതുക്കല്‍ നല്‍കിയ ഹര്‍ജിയിലാണു ഹൈക്കോടതി ഈ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി പുതിയ ഉത്തരവ് നല്‍കിയത്. പൊതുവായ പദ്ധതികളില്‍ 80% വിഹിതം മുസ്!ലിം സമുദായത്തിനും ബാക്കി 20% ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, ജൈന, പാര്‍സി എന്നീ 5 ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമായി മാറ്റിവച്ചുകൊണ്ടുള്ള ഉത്തരവാണ് ഇതോടെ റദ്ദാക്കിയിരിക്കുന്നത്.

ക്രിസ്ത്യന്‍ പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി സമിതിയുടെ ടേംസ് ഓഫ് റഫറന്‍സ് സര്‍ക്കാര്‍ നേരത്തെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതും പരിഗണനയില്‍ എടുത്താണ് ഹൈകോടതി ഡിവിഷന്‍ ബഞ്ചിന്റെ നടപടി. വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യ അനുപാതത്തില്‍ ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ നിര്‍ദേശിച്ചുകൊണ്ടാണു കോടതി ഉത്തരവിട്ടിരിക്കുന്നത്.

ന്യൂനപക്ഷക്ഷേമ പദ്ധതി വിതരണത്തിന് നിശ്ചയിച്ച അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് എല്‍ഡിഎഫിന്റെ ഘടകകക്ഷിയായ ഐഎന്‍എല്‍ അഭിപ്രായപ്പെട്ടിരുന്നു. പാര്‍ട്ടി കൂടിയാലോചിച്ചശേഷം വിഷയം എല്‍ഡിഎഫില്‍ ഉന്നയിക്കുമെന്നും സര്‍ക്കാരിനോട് അപ്പീല്‍ നല്‍കാന്‍ ആവശ്യപ്പെടുമെന്നും ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ കാസര്‍കോഡ് പറഞ്ഞു.

ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ് രംഗത്തെത്തി. ന്യായമായ വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ജോസഫ് ആവശ്യപ്പെട്ടു. ഓരോ സമുദായങ്ങള്‍ പറയുന്നതുപോലെയല്ല കാര്യങ്ങള്‍ നടപ്പിലാക്കേണ്ടത്. എല്ലാ കാര്യങ്ങളും പരിശോധിച്ചാണ് ഹൈക്കോടതി വിധി പറഞ്ഞത്. പിന്നോക്കാവസ്ഥയെക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ പിന്നീടാകാകാമെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ട് തിരക്കിട്ട് തീരുമാനം എടുക്കേണ്ടതില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍ ഇപ്പോഴുള്ളത്. ഹൈക്കോടതി വിധി പഠിച്ചശേഷം നിയമവകുപ്പ് ഉടന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മുസ്ലിം ലീഗ് അറിയിച്ചിട്ടുണ്ട്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ 100 ശതമാനവും മുസ്ലിങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ലീഗ് പറയുന്നു. പദ്ധതിയില്‍ 20 ശതമാനം പിന്നോക്ക ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് നല്‍കുന്നത് പിന്നീടെടുത്ത തീരുമാനമാണ്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളുടെ 80 ശതമാനം അവകാശം എങ്ങനെയാണ് മുസ്ലിങ്ങള്‍ക്ക് ലഭിക്കുന്നതെന്ന ചോദ്യം അന്നു മുതല്‍ ദുരാരോപണമാണ്. ഈ പദ്ധതി ആര്‍ക്ക് വേണ്ടിയാണെന്ന് പഠിക്കാതെയാണ് വിധി വന്നത്. സര്‍ക്കാരും വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്ന് മുസ്ലിം ലീഗ് എംപി ഇടി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു.

Next Story