Top

‘ലീഗ് 23 സീറ്റുവരെ നേടും, കേരള കോണ്‍ഗ്രസിന് ആറ്’; യുഡിഎഫിന്റെ 75-80 കണക്കുകൂട്ടല്‍ ഇങ്ങനെ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരുമ്പോള്‍ 75 മുതല്‍ 80 സീറ്റുകള്‍ വരെ നേടി ഭരണം പിടിച്ചെടുക്കാനാകും എന്നാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ പ്രതീക്ഷ. ഇക്കാര്യം തന്നെ ആവര്‍ത്തിക്കുകയാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. യുഡിഎഫിന് 75-80 സീറ്റുകള്‍ ലഭിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു. ഇതില്‍ ഇനിയും ഉയരാം. മുസ്ലിം ലീഗ് 21-23 സീറ്റുകള്‍ വരെ നേടും. കേരള കോണ്‍ഗ്രസിന് ആറ് സീറ്റുകള്‍ ലഭിക്കാനിടയുണ്ട്. കുറഞ്ഞത് 30 സീറ്റ് ഘടകകക്ഷികള്‍ നേടുന്ന സാഹചര്യം കോണ്‍ഗ്രസിന് സാഹചര്യം എളുപ്പമാക്കുമെന്ന് അദ്ദേഹം […]

11 April 2021 5:12 AM GMT

‘ലീഗ് 23 സീറ്റുവരെ നേടും, കേരള കോണ്‍ഗ്രസിന് ആറ്’; യുഡിഎഫിന്റെ 75-80 കണക്കുകൂട്ടല്‍ ഇങ്ങനെ
X

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരുമ്പോള്‍ 75 മുതല്‍ 80 സീറ്റുകള്‍ വരെ നേടി ഭരണം പിടിച്ചെടുക്കാനാകും എന്നാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ പ്രതീക്ഷ. ഇക്കാര്യം തന്നെ ആവര്‍ത്തിക്കുകയാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

യുഡിഎഫിന് 75-80 സീറ്റുകള്‍ ലഭിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു. ഇതില്‍ ഇനിയും ഉയരാം. മുസ്ലിം ലീഗ് 21-23 സീറ്റുകള്‍ വരെ നേടും. കേരള കോണ്‍ഗ്രസിന് ആറ് സീറ്റുകള്‍ ലഭിക്കാനിടയുണ്ട്. കുറഞ്ഞത് 30 സീറ്റ് ഘടകകക്ഷികള്‍ നേടുന്ന സാഹചര്യം കോണ്‍ഗ്രസിന് സാഹചര്യം എളുപ്പമാക്കുമെന്ന് അദ്ദേഹം മനോരമ ഓണ്‍ലൈനോട് പറഞ്ഞു.

തുടര്‍ ഭരണമെന്ന എല്‍ഡിഎഫ് കണക്കുകൂട്ടല്‍ തെറ്റും. ആഴക്കടല്‍ കരാറിനെതിരെ തീരദേശ ജനത വിധിയെഴുതും. തീരദേശ ബെല്‍റ്റില്‍ പ്രതിഷേധം പ്രകടമാണ്. പിആര്‍ പ്രവര്‍ത്തനം കൊണ്ട് ജനങ്ങളെ തെറ്റിദ്ധിരിപ്പിക്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ, എക്കാലത്തും അത് സാധ്യമല്ല. സര്‍ക്കാരിന്റേത് കൃത്രിമമായി ഉണ്ടാക്കിയെടുക്ക പ്രതിച്ഛായയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ യുഡിഎഫിന് സാധിച്ചെന്േനും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിസാധാരണക്കാരും ദരിദ്രരുമായ പുതുമുഖങ്ങള്‍ നിറഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയും സമ്പന്നരെ കുത്തിനിറച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയും രണ്ട് മുന്നണികള്‍ തമ്മിലെ വ്യത്യാസം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Next Story

Popular Stories