Top

‘തല്‍ക്കാലം നിയമ നടപടിയില്ല’; ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിവാദം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ മുസ്ലീം ലീഗ്

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മരവിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ കാരണമായെന്ന പ്രചാരണം ശക്തമാക്കി ന്യൂന പക്ഷ സ്‌കോളര്‍ഷിപ്പ് രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങി മുസ്ലീം ലീഗ്. വിഷയം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുമ്പോഴും തല്‍ക്കാലം നിയമ നടപടിയുമായി മുന്നോട്ട് പോവേണ്ടതില്ലെന്ന നിലപാടാണ് ലീഗ് നേതൃത്വത്തിന് ഉള്ളതെന്നാണ് റിപ്പോര്‍ട്ട്. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ മുസ്ലീം സമുദായത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് ന്യൂന പക്ഷ വിഷയമായി മാറിയിട്ടുണ്ട്. ദേശീയ ന്യൂനപക്ഷ കമീഷന്‍ ആക്ട് പ്രകാരമാണ് ന്യൂനപക്ഷത്തെ നിര്‍വചിച്ച് ഡിവിഷന്‍ ബെഞ്ച് 80:20 അനുപാതം […]

17 July 2021 10:24 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘തല്‍ക്കാലം നിയമ നടപടിയില്ല’; ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിവാദം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ മുസ്ലീം ലീഗ്
X

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മരവിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ കാരണമായെന്ന പ്രചാരണം ശക്തമാക്കി ന്യൂന പക്ഷ സ്‌കോളര്‍ഷിപ്പ് രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങി മുസ്ലീം ലീഗ്. വിഷയം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുമ്പോഴും തല്‍ക്കാലം നിയമ നടപടിയുമായി മുന്നോട്ട് പോവേണ്ടതില്ലെന്ന നിലപാടാണ് ലീഗ് നേതൃത്വത്തിന് ഉള്ളതെന്നാണ് റിപ്പോര്‍ട്ട്.

സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ മുസ്ലീം സമുദായത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് ന്യൂന പക്ഷ വിഷയമായി മാറിയിട്ടുണ്ട്. ദേശീയ ന്യൂനപക്ഷ കമീഷന്‍ ആക്ട് പ്രകാരമാണ് ന്യൂനപക്ഷത്തെ നിര്‍വചിച്ച് ഡിവിഷന്‍ ബെഞ്ച് 80:20 അനുപാതം റദ്ദാക്കിയത്. കൂടാതെ ന്യൂനപക്ഷ വകുപ്പിന് കീഴിലാണ് ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുന്നതും. ഇത്തരം ആനുകൂല്യങ്ങള്‍ ഒരു വിഭാഗത്തിന് മാത്രം നല്‍കുന്നത് ശരിയല്ലെന്ന നിലപാടിയിരുന്നു ഹൈക്കോടതി സ്വീകരിച്ചത്. ഈ സാഹചര്യത്തില്‍ ഹൈക്കോടതി ഉത്തരവിന് എതിരെ നിയമനടപടികള്‍ സ്വീകരിച്ചാല്‍ മേല്‍കോടതികള്‍ ഉള്‍പ്പെടെ സമാനമായ നിലപാട് സ്വീകരിച്ചേക്കുമെന്ന വിലയിരുത്തലാണ് മുസ്ലീം ലീഗിനുള്ളത് എന്നാണ് റിപ്പോര്‍ട്ട്. ഇതോടെയാണ് വിഷയം രാഷ്ട്രീയമായ ഉപയോഗിക്കാന്‍ നീങ്ങുന്നത്.

രാജ്യത്തെ മുസ്ലീം സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ പഠിക്കാനാണ് സച്ചാര്‍ കമ്മിറ്റിയെ നിയോഗിച്ചത്. എന്നാല്‍ സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ വിഭജിച്ച് നല്‍കി. ഇതാണിപ്പോള്‍ ശുപാര്‍ശകള്‍ പോലും മുടങ്ങുന്ന തരത്തില്‍ കോടതി ഇടപെടലിന് കാരണമായത്. ഇതിന്് പിന്നില്‍ ഇടത് സര്‍ക്കാറിന്റെ ഇടപെടലാണെന്നുള്‍പ്പെടെ പ്രചാരണം ശക്തമാക്കാനാണ് മുസ്ലീം ലീഗ് ആലോചിക്കുന്നത്. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകളുടെ ഗുണം പൂര്‍ണമായും മുസ്ലീം സമുദായത്തിന് കിട്ടണമെന്നായിരുന്നു ലീഗ് നേതാക്കള്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണവും.

മുസ്‌ലിംകള്‍ക്കുമാത്രം അവകാശപ്പെട്ട ആനുകൂല്യം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സംവിധാനമെന്ന ആവശ്യമാണ് മുസ്ലീം ലീഗ് മുന്നോട്ട് വയ്ക്കുന്നത്. എന്നാല്‍ 80:20 അനുപാതം റദ്ദാക്കിയ കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോയിട്ടില്ല. പകരം കോടതി നിര്‍ദേശ പ്രകാരം ആനുകൂല്യങ്ങള്‍ വീതിക്കാനാണ് സര്‍ക്കാര്‍ മുതിര്‍ന്നത്. ഇത് അംഗീകരിക്കാന്‍ തയ്യാറല്ലെന്നും ലീഗ് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നിയമ നടപടി എന്നതില്‍ നിന്നും പൂര്‍ണമായി പിന്നോട്ട് പോവാനും ലീഗിന് കഴിയില്ല.

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് ആരും ചോദ്യം ചെയ്യാതിരുന്നത് സര്‍ക്കാറിന് സഹായമായെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുന്നതിനേക്കാള്‍ ഫലപ്രദം അതേ ബെഞ്ചില്‍തന്നെ പുനഃപരിശോധന ഹരജി നല്‍കുന്നതാണെന്ന അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്. മുന്‍ ഉത്തരവ് പുനഃപരിശോധന ഹരജിയിലൂടെ പുനഃപരിശോധിക്കുന്ന സ്ഥിതിയുണ്ടായാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ തീരുമാനവും ഇല്ലാതാകുമെന്ന സാധ്യതയാണ് ലീഗ് പ്രതീക്ഷ പുലര്‍ത്തുന്നത്. നിലവില്‍ പിന്നോട്ട് പോവുമ്പോഴും ഭാവിയില്‍ വലിയ നിയമ പോരാട്ടങ്ങളിലേക്ക് ആയിരിക്കും ന്യൂന പക്ഷ സ്‌കോളര്‍ഷിപ്പ് വിഷയം വഴി തുറക്കുക.

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് മതന്യൂനപക്ഷത്തെ മാത്രം നിര്‍വചിച്ചാണ്. ഭാഷാ ന്യൂനപക്ഷത്തെ ഉള്‍പ്പെടുത്താതെ ന്യൂനപക്ഷമെന്ന നിലയില്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ സാധുത ചോദ്യം ചെയ്യപ്പെട്ടാല്‍ മുന്‍ ഉത്തരവ് റദ്ദാക്കാനും സാധ്യതയും പരിശോധിക്കുന്നുണ്ട്. ഇതോടെ സച്ചാര്‍ റിപ്പോര്‍ട്ട് ശുപാര്‍ശ പൂര്‍ണമായും നടപ്പാക്കണമെന്ന ഹരജിക്കും പ്രാധാന്യം ലഭിക്കും. ഈ അപാകത പുനഃപരിശോധന ഹരജിയില്‍ ചോദ്യം ചെയ്യാവുമെന്നതാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുത്. കേരള വിദ്യാഭ്യാസ ബില്ലിലെ പ്രസിഡന്‍ഷ്യല്‍ റഫറന്‍സില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വിധി പരിഗണിക്കാതെയാണ് വിധിയെന്ന വാദവും ലീഗ് ഉയര്‍ത്തിയേക്കും.

Next Story