Top

തിരുവമ്പാടിയിലൂന്നി മുസ്ലിം ലീഗ്; താമരശ്ശേരി ബിഷപ്പുമായി കുഞ്ഞാലിക്കുട്ടിയുടെ കൂടിക്കാഴ്ച

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി താമരശ്ശേരി ബിഷപ്പിനെ കാണാനെത്തി ലീഗ് നേതാക്കള്‍. ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയേലുമായാണ് കൂടിക്കാഴ്ച. പികെ കുഞ്ഞാലിക്കുട്ടിയും എംകെ മുനീറുമാണ് കൂടിക്കാഴ്ചയ്ക്ക് എത്തിയിരിക്കുന്നത്. തിരുവമ്പാടിയിലെ ലീഗ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ തേടിയാണ് കൂടിക്കാഴ്ചയെന്നാണ് പ്രാഥമിക വിവരം. സഭയുടെ വിയോജിപ്പുകള്‍ പരിഹരിച്ചിട്ടുണ്ടെന്നാണ് ലീഗ് നല്‍കുന്ന സൂചന. രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയത് ഇതിന് വഴിതെളിച്ചെന്നാണ് ലീഗ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ബിഷപ്പിനെ കാണാന്‍ കുഞ്ഞാലിക്കുട്ടി എത്തിയിരിക്കുന്നത്. തിരുവമ്പാടിയില്‍ തുടര്‍ച്ചയായി ലീഗ് ആണ് മത്സരിക്കുന്നതെങ്കിലും ഇത്തവണ സീറ്റ് കോണ്‍ഗ്രസ് […]

28 Feb 2021 12:23 AM GMT

തിരുവമ്പാടിയിലൂന്നി മുസ്ലിം ലീഗ്; താമരശ്ശേരി ബിഷപ്പുമായി കുഞ്ഞാലിക്കുട്ടിയുടെ കൂടിക്കാഴ്ച
X

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി താമരശ്ശേരി ബിഷപ്പിനെ കാണാനെത്തി ലീഗ് നേതാക്കള്‍. ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയേലുമായാണ് കൂടിക്കാഴ്ച. പികെ കുഞ്ഞാലിക്കുട്ടിയും എംകെ മുനീറുമാണ് കൂടിക്കാഴ്ചയ്ക്ക് എത്തിയിരിക്കുന്നത്.

തിരുവമ്പാടിയിലെ ലീഗ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ തേടിയാണ് കൂടിക്കാഴ്ചയെന്നാണ് പ്രാഥമിക വിവരം. സഭയുടെ വിയോജിപ്പുകള്‍ പരിഹരിച്ചിട്ടുണ്ടെന്നാണ് ലീഗ് നല്‍കുന്ന സൂചന. രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയത് ഇതിന് വഴിതെളിച്ചെന്നാണ് ലീഗ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ബിഷപ്പിനെ കാണാന്‍ കുഞ്ഞാലിക്കുട്ടി എത്തിയിരിക്കുന്നത്. തിരുവമ്പാടിയില്‍ തുടര്‍ച്ചയായി ലീഗ് ആണ് മത്സരിക്കുന്നതെങ്കിലും ഇത്തവണ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രൂപതയും ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

2016ല്‍ സഭ ഈ ആവശ്യം കൂടുതല്‍ ശക്തമായി ഉന്നയിച്ചെങ്കിലും ലീഗിന് തന്നെ സീറ്റ് നല്‍കുകയായിരുന്നു. ലീഗിലെ ഉമ്മര്‍ മാസ്റ്ററായിരുന്നു സ്ഥാനാര്‍ത്ഥി. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 3008 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. രൂപത ആസ്ഥാനത്ത് ഇത്തവണ എത്തിയ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും മുന്നില്‍ സഭ പഴയ ആവശ്യം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ തിരുവമ്പാടി വിട്ടുനല്‍കാനാവില്ലെന്ന നിലപാടിലാണ് ലീഗ്.

കോഴിക്കോട് ജില്ലയിലെ ക്രിസ്ത്യന്‍ കുടിയേറ്റ പ്രദേശങ്ങളായ കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളടങ്ങുന്ന കിഴക്കന്‍ മലയോര മേഖലയാണ് തിരുവമ്പാടി. സഭയുടെ പിന്തുണയ്ക്കും വലിയ പ്രാധാന്യമാണിവിടെയുള്ളത്.

യുഡിഎഫില്‍ എല്ലാവര്‍ക്കും കണ്ണുള്ള മണ്ഡലത്തില്‍ സിറ്റിംഗ് സീറ്റ് വിട്ടുകൊടുക്കില്ലെന്നാണ് ലീഗ് നിലപാട്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷ മുന്നണിയില്‍ സിപിഐഎമ്മും ഐക്യജനാധിപത്യമുന്നണിയില്‍ മുസ്ലിം ലീഗുമാണ് മണ്ഡലത്തില്‍ മത്സരിച്ചിരുന്നത്.

Next Story