Top

‘സമുദായത്തിലെ വരേണ്യ വര്‍ഗത്തിന്റെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി’; ‘വ്യവസ്ഥകള്‍ ലീഗിലെ അവര്‍ണര്‍ക്ക് മാത്രം ബാധകം’, പൊട്ടിത്തെറിയുണ്ടാകുമെന്ന് മന്ത്രി ജലീല്‍

മുസ്ലീം ലീഗില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍. ലീഗിനെ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ജലീല്‍ ആരോപിച്ചു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ലീഗിന്റെ ഉള്ളില്‍ നിന്നും ഉയര്‍ന്നുവന്ന് ഒരു പൊട്ടിത്തെറിയില്‍ കലാശിക്കും. തന്റെ ആശ്രിത വത്സലനെ പാര്‍ട്ടിയില്‍ അധികാരസ്ഥാനത്ത് കൊണ്ടുവന്ന് പാര്‍ട്ടിയിലെ ജനകീയ സ്വഭാവം ഇല്ലാതാക്കുകയാണ് മുസ്ലീം ലീഗ് നേതൃത്വം ചെയ്തുകൊണ്ടിരിക്കുന്നതെന്നും ജലീല്‍ കുറ്റപ്പെടുത്തി. തിരൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു മന്ത്രിയുടെ പ്രതികരണം. ലീഗിനെ സമുദായ രാഷ്ട്രീയ പാര്‍ട്ടി […]

5 March 2021 7:15 AM GMT

‘സമുദായത്തിലെ വരേണ്യ വര്‍ഗത്തിന്റെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി’; ‘വ്യവസ്ഥകള്‍ ലീഗിലെ അവര്‍ണര്‍ക്ക് മാത്രം ബാധകം’, പൊട്ടിത്തെറിയുണ്ടാകുമെന്ന് മന്ത്രി ജലീല്‍
X

മുസ്ലീം ലീഗില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍. ലീഗിനെ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ജലീല്‍ ആരോപിച്ചു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ലീഗിന്റെ ഉള്ളില്‍ നിന്നും ഉയര്‍ന്നുവന്ന് ഒരു പൊട്ടിത്തെറിയില്‍ കലാശിക്കും. തന്റെ ആശ്രിത വത്സലനെ പാര്‍ട്ടിയില്‍ അധികാരസ്ഥാനത്ത് കൊണ്ടുവന്ന് പാര്‍ട്ടിയിലെ ജനകീയ സ്വഭാവം ഇല്ലാതാക്കുകയാണ് മുസ്ലീം ലീഗ് നേതൃത്വം ചെയ്തുകൊണ്ടിരിക്കുന്നതെന്നും ജലീല്‍ കുറ്റപ്പെടുത്തി. തിരൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു മന്ത്രിയുടെ പ്രതികരണം.

ലീഗിനെ സമുദായ രാഷ്ട്രീയ പാര്‍ട്ടി സ്ഥാനത്ത് നിന്നും സമുദായത്തിലെ വരേണ്യ വര്‍ഗത്തിന്റെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എന്ന നിലയിലേക്ക് മാറ്റുന്നുവെന്ന ആക്ഷേപം ഒരു വിഭാഗം നേതാക്കളില്‍ നിന്നും ഉയര്‍ന്നു വരുന്നുണ്ട്.

കെ ടി ജലീല്‍

എല്ലാ കാലത്തേക്കും ചിലര്‍ക്ക് മാത്രം നിയമങ്ങള്‍ ബാധകമല്ല എന്ന നിലയാണ് മുസ്ലീം ലീഗില്‍. പാര്‍ട്ടിയില്‍ സവര്‍ണ ആധിപത്യം നില്‍നില്‍ക്കുകയാണെന്ന ആക്ഷേപം നേതാക്കള്‍ക്കുണ്ട്. അവര്‍ അത് ഇപ്പോള്‍ പരസ്യമായി പറഞ്ഞ് രംഗത്ത് വരികയാണ്. വ്യവസ്ഥകളൊക്കെ ലീഗ് മുന്നോട്ട് വെയ്ക്കുമെങ്കിലും അത് ലീഗിലെ അവര്‍ണര്‍ക്ക് മാത്രമാണ് ബാധകമാകുന്നത്. സവര്‍ണര്‍ക്ക് ഈ വ്യവസ്ഥകള്‍ ബാധകമല്ല. ലീഗില്‍ വലിയ പൊട്ടിത്തെറിയുണ്ടാകാന്‍ പോകുന്നത് ഈ സവര്‍ണ-അവര്‍ണ വേര്‍തിരിവിന് എതിരെയായിട്ടായിരിക്കും. പാലക്കാട് ജില്ലയിലെ പ്രതീക്ഷിക്കാത്ത നേതാക്കള്‍ ഉള്‍പ്പെടെ വിമത സ്ഥാനാര്‍ഥിയായി രംഗത്തുവരുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. ജില്ലയിലെ പ്രമുഖ ലീഗ് നേതാക്കളുമായി ഞാന്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇത്തരം ലീഗ് നേതാക്കള്‍ ലീഗ്-കോണ്‍ഗ്രസ് നിലപാടില്‍ അമര്‍ഷമുള്ളവരാണ്. അത് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രകടമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Next Story