Top

കുഞ്ഞാലിക്കുട്ടി രാജിവെച്ചാല്‍ എന്‍ ഷംസുദ്ദീന്‍ മലപ്പുറത്തേക്ക്; മണ്ണാര്‍ക്കാട് റഷീദ് ആലായന്‍ മത്സരിച്ചേക്കും

പാലക്കാട് മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദ്ദീന്‍ ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കില്ലെന്ന് റിപ്പോര്‍ട്ട്. മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവെച്ചാല്‍ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഷംസുദ്ദീനെ പരിഗണിച്ചേക്കുമെന്ന് ലീഗിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഷംസുദ്ദീന്‍ മണ്ണാര്‍ക്കാട് മത്സരിക്കുന്നില്ലെങ്കില്‍ മണ്ണാര്‍ക്കാട്കാരന്‍ തന്നെയായ റഷീദ് ആലായനെ പരിഗണിക്കാനാണു സാധ്യത. നിലവില്‍ മുസ്ലിം ലീഗ് പാലക്കാട് ജില്ലാ സെക്രട്ടറിയാണ് റഷീദ് ആലായന്‍. മണ്ഡലത്തിന് പുറത്ത് നിന്നുള്ള ഏതെങ്കിലും നേതാവിനെ ലീഗ് പരിഗണിക്കാനും സാധ്യതയുണ്ട് […]

22 Jan 2021 7:14 AM GMT

കുഞ്ഞാലിക്കുട്ടി രാജിവെച്ചാല്‍ എന്‍ ഷംസുദ്ദീന്‍ മലപ്പുറത്തേക്ക്; മണ്ണാര്‍ക്കാട് റഷീദ് ആലായന്‍ മത്സരിച്ചേക്കും
X

പാലക്കാട് മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദ്ദീന്‍ ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കില്ലെന്ന് റിപ്പോര്‍ട്ട്. മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവെച്ചാല്‍ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഷംസുദ്ദീനെ പരിഗണിച്ചേക്കുമെന്ന് ലീഗിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഷംസുദ്ദീന്‍ മണ്ണാര്‍ക്കാട് മത്സരിക്കുന്നില്ലെങ്കില്‍ മണ്ണാര്‍ക്കാട്കാരന്‍ തന്നെയായ റഷീദ് ആലായനെ പരിഗണിക്കാനാണു സാധ്യത. നിലവില്‍ മുസ്ലിം ലീഗ് പാലക്കാട് ജില്ലാ സെക്രട്ടറിയാണ് റഷീദ് ആലായന്‍. മണ്ഡലത്തിന് പുറത്ത് നിന്നുള്ള ഏതെങ്കിലും നേതാവിനെ ലീഗ് പരിഗണിക്കാനും സാധ്യതയുണ്ട്

2011ല്‍ സിപിഐയുടെ സിറ്റിങ്ങ് പിടിച്ചെടുത്ത ഷംസുദ്ദീന്‍ 2016 നിയമസഭാ തെരഞ്ഞെടുപ്പിലും സീറ്റ് നിലനിര്‍ത്തി. സിപിഐയുടെ കെ പി സുരേഷ് രാജിനെ 12,325 വോട്ടുകള്‍ക്കാണ് ഷംസുദ്ധീന്‍ പരാജയപ്പെടുത്തിയത്. ഷംസുദ്ദീന്‍ 73,163 വോട്ടുകളും കെ പി സുരേഷ് രാജ് 60,838 വോട്ടുകളും നേടി. സിപിഐ നേതാവ് വി ചാമുണ്ണിയെയാണ് എന്‍ ഷംസുദ്ദീന്‍ 2011ല്‍ തോല്‍പിച്ചത്. 8,270 ആയിരുന്നു ലീഗിന്റെ ഭൂരിപക്ഷം. ഷംസുദ്ദീന്‍ 60,191 വോട്ടുകളും ചാമുണ്ണി 51,921 നേടി.

റഷീദ് ആലായന്‍

മുന്‍പ് മത്സരിച്ചുജയിച്ച വേങ്ങരയില്‍ തന്നെ പി കെ കുഞ്ഞാലിക്കുട്ടി മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 2016ല്‍ 38,057 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സിപിഐഎമ്മിന്റെ അഡ്വ പി പി ബഷീര്‍ 34,124 വോട്ടുകള്‍ നേടിയപ്പോള്‍ കുഞ്ഞാലിക്കുട്ടിക്ക് 72,181 വോട്ടുകള്‍ ലഭിച്ചു. വന്‍ ഭൂരിപക്ഷം നേടി മലപ്പുറത്ത് നിന്ന് ലോക്‌സഭയിലേക്ക് പോയ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരികയാണെന്ന് കഴിഞ്ഞ മാസമാണ് ലീഗ് നേതൃത്വം പ്രഖ്യാപിച്ചത്. സെപ്റ്റംബറില്‍ ചേര്‍ന്ന ലീഗ് ഉന്നതാധികാരസമിതി യോഗം തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ചുമതല ഏല്‍പിച്ചതോടെ കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള സാധ്യത തെളിഞ്ഞിരുന്നു.

Next Story

Popular Stories