യൊഹാനി വീണ്ടും ഹിറ്റ് ട്രാക്കിലേക്ക്; 'മനികെ മാഗേ ഹിതേ'യ്ക്ക് ശേഷം പുതിയ ഗാനവും ശ്രദ്ധനേടുന്നു
കഴിഞ്ഞ മേയ് 22ന് പുറത്തിറങ്ങിയ 'മനികെ മാഗേ ഹിതേ' എന്ന പ്രണയഗാനം 9 കോടി പേരാണ് സമൂഹമാധ്യമങ്ങളിൽ കണ്ടത്.
2 Dec 2021 5:11 PM GMT
ഫിൽമി റിപ്പോർട്ടർ

സമൂഹ മാധ്യമങ്ങളിലെ ട്രെൻഡിങ് ഗാനങ്ങളിൽ ഒന്നാമതെത്തി 'മനികെ മാഗേ ഹിതേ' എന്ന സിംഹള ഗാനം. സംഗീതത്തിന് അതിരും ഭാഷയും ഇല്ല എന്ന് തെളിയിച്ച ഗാനം കൂടിയായിരുന്നു,'മനികെ മാഗേ ഹിതേ'. ഈ ഒരു ഗാനത്തിലൂടെ സിംഹള ഭാഷയെ കൂടുതൽ അറിയാൻ തുടങ്ങുകയും, ശ്രീലങ്കൻ ഗായിക ഗായിക യൊഹാനി ഡിലോകയുടെ സ്വരത്തിന്റെ ആരാധകരായി മാറുകയും ചെയ്തു. ഇതാ ഇപ്പോൾ യോഹാനിയുടെ പുതിയ ഗാനമായ 'മൂവിങ് ഓൺ' എന്ന ഗാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഒരുമാസം കൊണ്ട് 20 ലക്ഷം പ്രേക്ഷകർ ഗാനത്തിന് ലഭിച്ചു കഴിഞ്ഞു.
കഴിഞ്ഞ മേയ് 22ന് പുറത്തിറങ്ങിയ 'മനികെ മാഗേ ഹിതേ' എന്ന പ്രണയഗാനം 9 കോടി പേരാണ് സമൂഹമാധ്യമങ്ങളിൽ കണ്ടത്. സിംഹള ഭാഷയിലുള്ള ആ ഗാനം 2020ൽ സതീശൻ രത്നായക പാടിയത് യൊഹാനി വീണ്ടും പാടി പുറത്തിറക്കുകയായിരുന്നു. ബോളിവുഡ് താരങ്ങൾ മുതൽ ലോകമെമ്പാടുമുള്ള പ്രമുഖർ വരെ ആ ഗാനം ഏറ്റെടുത്തതോടെ യൊഹാനി ആഗോള തലത്തിൽ തന്നെ പ്രശസ്തിയാർജ്ജിച്ചു. തമിഴ്, ഹിന്ദി ഉൾപ്പെടെ പല ഭാഷകളിലും യൊഹാനി തന്നെ 'മനികെ മാഗേ ഹിതേ'പാടി.
'ദേവിയാങ്കെ ബാരെ' എന്ന റാപ്പ് പാട്ടാണ് യോഹാനിയുടെ ആദ്യ ഹിറ്റ് ഗാനം. തുടർന്ന് ശ്രീലങ്കയിലെ 'റാപ്പ് രാജകുമാരി' എന്ന പേരും നേടിയെടുത്തു. 'മനികെ മാഗേ ഹിതേ' യുട്യൂബിൽ 2.5 കോടി വരിക്കാരെ നേടുന്ന ആദ്യ ശ്രീലങ്കൻ വനിതാ ഗായിക എന്ന ബഹുമതി കൂടി യോഹാനിക്കുണ്ട്. 2 മാസം മുൻപിറക്കിയ 'ഇതിൻ ആദരേ' എന്ന സിംഹള പ്രണയഗാനം സൂപ്പർഹിറ്റായതിനു പിന്നാലെയാണ് നവംബറിൽ ലൊസാഞ്ചലസ് ആസ്ഥാനമായുള്ള റെഡ്ബുൾ റിക്കോർഡ്സ് യൊഹാനിതന്നെ ചിട്ടപ്പെടുത്തിയ 'മൂവിങ് ഓൺ' എന്ന പുതിയ ഇംഗ്ലിഷ് ഗാനവുമായി എത്തിയത്.
- TAGS:
- Yohani
- Srilankan rapper