'പ്രണവിനെ പറ്റി എന്തും പറഞ്ഞാലും തള്ളാണെന്ന് പറയും, അതാണ് സങ്കടം'; വിനീത് ശ്രീനിവാസന്‍
പ്രണവ് എവിടെയും വരുന്നില്ല, ആരും തന്നെ കാണുന്നില്ല, എന്നാല്‍ എവിടെവച്ചും കാണാന്‍ കഴിയുന്ന ഒരാളാണ് പ്രണവ്
26 Oct 2021 2:30 PM GMT
ഫിൽമി റിപ്പോർട്ടർ

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയപ്പോള്‍ വന്‍ പ്രേക്ഷക പ്രീതിയാണ് ലഭിക്കുന്നത്. 'ദര്‍ശന' എന്നു തുടങ്ങുന്ന ഗാനത്തിലെ പ്രണവ് മോഹന്‍ലാല്‍-ദര്‍ശന കൂട്ടുകെട്ടും പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിക്കഴിഞ്ഞു. പ്രണവിനെക്കുറിച്ച് വിനീത് പറയുന്ന വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. പ്രണവ് താരപരിവേഷമില്ലാത്ത സിംപിള്‍ വ്യക്തിത്വത്തിന് ഉടമയാണെന്നാണ് വിനീത് പറയുന്നുന്നത്.
വിനീതിന്റെ വാക്കുകള്‍
പ്രണവിനെപ്പറ്റി എന്തുപറഞ്ഞു തുടങ്ങിയാലും അപ്പോള്‍ തെന്നെ ആളുകള്‍ പറയും തള്ളുകയാണ് എന്ന്. അതാണ് ഏറ്റവും സങ്കടമുള്ള കാര്യം. അതിന്റെ ഒരു പ്രധാന കാരണം അവര്‍ക്കത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ് എന്നതാണ്. പ്രണവ് എവിടെയും വരുന്നില്ല, ആരും തന്നെ കാണുന്നില്ല, എന്നാല്‍ എവിടെവച്ചും കാണാന്‍ കഴിയുന്ന ഒരാളാണ് പ്രണവ്. സെലിബ്രിറ്റിയെപ്പോലെ ജീവിക്കുന്ന ഒരാളേ അല്ല. ചിലപ്പോള്‍ ഏതെങ്കിലും ഒരു ഗ്രാമത്തില്‍ കോരിച്ചൊരിയുന്ന മഴയത്ത് ചായക്കടയില്‍ കയറിയാല്‍ അവിടെ അവന്‍ ഉണ്ടാകും. അങ്ങനെ ആര്‍ക്കും പിടിതരാത്ത ആളാണ്. പക്ഷേ ആളുകള്‍ക്ക് പ്രണവിനെക്കുറിച്ച് അറിയാത്തതുകൊണ്ട് എന്തു പറഞ്ഞാലും തള്ളാണെന്ന് പറയും അതുകൊണ്ട് ഞാന്‍ കൂടുതല്‍ തള്ളാനില്ല.
ടീസറിന് വേണ്ടിയുള്ള ഇന്റര്‍വ്യൂ ചെയ്യുന്ന സമയത്ത് ഒരു ആര്‍ട്ടിസ്റ്റ് കയറിവന്ന് സൈഡിലേക്ക് നോക്കിയപ്പോള്‍ അയാള്‍ ഞെട്ടി. അതിന് കാരണം ഇന്റര്‍വ്യൂ നടക്കുന്നിടത്ത് പ്രണവ് നിലത്തിരിക്കുകയായിരുന്നു. നമുക്ക് അവനെ നന്നായി അറിയുന്നത് കൊണ്ട് അതൊരു അത്ഭുതമല്ല. അറിയാത്ത ആളുകള്‍ പെട്ടന്ന് കാണുമ്പോള്‍ അയ്യോ എന്ന് വിചാരിക്കും.