Top

'എല്ലാം 'ദര്‍ശന'യില്‍ നിന്നാണ് എല്ലാം ആരംഭിച്ചത്'; വിനീത് ശ്രീനിവാസന്‍

എല്ലാം ദര്‍ശനയില്‍ നിന്നാണ് ആരംഭിച്ചത്, ആദ്യം എഴുതിയതും ചിത്രീകരിച്ചതും അത് തന്നെയാണ്

26 Oct 2021 12:23 PM GMT
ഫിൽമി റിപ്പോർട്ടർ

എല്ലാം ദര്‍ശനയില്‍ നിന്നാണ് എല്ലാം ആരംഭിച്ചത്; വിനീത് ശ്രീനിവാസന്‍
X

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി വന്‍ പ്രേക്ഷക പ്രീതിയാണ് ലഭിക്കുന്നത്. ദര്‍ശന എന്നു തുടങ്ങുന്ന ഗാനത്തിന് ചിത്രലിലുള്ള പ്രത്യേകതകളെക്കുറിച്ച് പറയുകയാണ് വിനീത്. എല്ലാം ദര്‍ശനയില്‍ നിന്നാണ് ആരംഭിച്ചത്, ആദ്യം എഴുതിയതും ചിത്രീകരിച്ചതും അത് തന്നെയാണ്. എന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിനീതിന്റെ പ്രതികരണം

വീനീതിന്റെ വാക്കുകള്‍

'ഹൃദയത്തിന് വേണ്ടി ആദ്യമായി എഴുതിയ പാട്ട് ദര്‍ശനയാണ്. 2019 ജൂലൈ 30 നാണ് പാട്ടിന്റെ എഴുതുന്നത്. ആദ്യം ഷൂട്ട് ചെയ്യുന്ന പാട്ടും ഇതാണ്. ഇപ്പോള്‍ ആദ്യം റിലീസാകുന്ന പാട്ടും ഇത് തന്നെ. എല്ലാം ദര്‍ശനയാണ്. ചിത്രത്തിന്റെ ആദ്യം പുറത്ത് വിട്ട പോസ്റ്ററും ദര്‍ശന ഗാനത്തിലുള്ള ഒരു രംഗമാണ്. എല്ലാം ദര്‍ശനയില്‍ നിന്നാണ് ആരംഭിച്ചത്'.

പ്രണവ് മോഹന്‍ലാലാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രണവിന്റെ മൂന്നാമത്തെ ചിത്രമാണ് 'ഹൃദയം'. ദര്‍ശന രാജേന്ദ്രനും കല്യാണി പ്രിയദര്‍ശനും മറ്റ് പ്രധാന കഥാപാത്രങ്ങളാണ്. മെറിലാഡ് സിനിമാസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Next Story