'കന്നിപ്പാടം വിതച്ചത്'; പുതിയ ഗാനമെത്തി; വിധി ഡിസംബർ 30ന്
കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് വിധി.
21 Dec 2021 1:19 PM GMT
ഫിൽമി റിപ്പോർട്ടർ

കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രം വിധിയിലെ പുതിയ ഗാനമെത്തി. 'കന്നിപ്പാടം വിതച്ചത്' എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ചിത്രം ഡിസംബർ 30നാണ് റിലീസ് ചെയ്യുക.
ആടുപുലിയാട്ടം, പട്ടാഭിരാമൻ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് വിധി. ദിനേശ് പള്ളത്തതാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നതിന്. കണ്ണൻ താമരകുളത്തിന്റെ ആദ്യ ചിത്രമായ തിങ്കൾ മുതൽ വെള്ളി വരെ മുതൽ അവസാന ചിത്രമായ പട്ടാഭിരാമന് വരെ തിരക്കഥ എഴുതിയത് ദിനേശാണ്. അബാം മൂവീസിന്‍റെ ബാനറില്‍ അബ്രഹാം മാത്യുസ്, സ്വര്‍ണ്ണലയ സിനിമാസിന്‍റെ ബാനറില്‍ സുദര്‍ശനന്‍ കാഞ്ഞിരക്കുളം എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.
അനൂപ് മേനോൻ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍, സെന്തില്‍ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു, അഞ്ജലി നായര്‍ തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അഭിനയിക്കുന്നത്. രവിചന്ദ്രൻ ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നു. ദിനേശ് മാസ്റ്റര്‍, പ്രസന്ന മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്നാണ് നൃത്തസംവിധാനം ഒരുക്കുന്നത്. എഡിറ്റിങ് വി.ടി. ശ്രീജിത്ത്.