Top

'ഏദനിന്‍ മധു നിറയും...'; 'വരയനി'ലെ മനോഹര പ്രണയഗാനം

ഫാദർ എബി കപ്പൂച്ചിൻ എന്ന പുരോഹിതന്റെ വേഷത്തിലാണ് സിജു വിൽസൺ പ്രത്യക്ഷപ്പെടുന്നത്.

12 May 2022 1:41 PM GMT
ഫിൽമി റിപ്പോർട്ടർ

ഏദനിന്‍ മധു നിറയും...; വരയനിലെ മനോഹര പ്രണയഗാനം
X

സിജു വിൽ‌സൺ നായകനാകുന്ന ചിത്രം 'വരയനി'ലെ പുതിയ ഗാനം റിലീസ് ചെയ്തു. 'ഏദനിൻ മധുനിറയും' എന്ന് തുടങ്ങുന്ന ഗാനം സന മൊയ്തൂട്ടിയാണ് ആലപിച്ചിരിക്കുന്നത്. പ്രകാശ് അലക്‌സാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ബി. കെ. ഹരിനാരായണന്റെതാണ് വരികള്‍. നവാ​ഗതനായ ജിജോ ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

യഥാർത്ഥ സംഭവങ്ങളെ പശ്ചാത്തലമാക്കി ഫാദർ ഡാനി കപ്പൂച്ചിൻ തിരക്കഥ രചിച്ച ചിത്രത്തിൽ ഫാദർ എബി കപ്പൂച്ചിൻ എന്ന പുരോഹിതന്റെ വേഷത്തിലാണ് സിജു വിൽസൺ പ്രത്യക്ഷപ്പെടുന്നത്. താരം ആദ്യമായി പുരോഹിതന്റെ രൂപത്തിൽ എത്തുന്ന ചിത്രം എന്ന പ്രത്യേകത ചിത്രത്തിനുണ്ട്.


ഹാസ്യം, ആക്ഷൻസ്, കുടുംബ ബന്ധങ്ങൾ എന്നിവക്ക് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിന് വേണ്ടി പ്രേക്ഷകർ ഇതിനോടകം തന്നെ കാത്തിരിക്കുകയാണ്. 'പുഞ്ചിരിക്ക് പിന്നിലെ ഭീകരത' എന്ന തലക്കെട്ടോടെ പുറത്തിറങ്ങുന്ന ചിത്രത്തിൽ സിജുവിനും ലിയോണക്കും പുറമെ മണിയൻപിള്ള രാജു, ജോയ് മാത്യു, വിജയരാഘവൻ, ബിന്ദു പണിക്കർ, ജയശങ്കർ, സംവിധായകൻ ജൂഡ്‌ ആന്റണി ജോസഫ്‌, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ് എന്നിവരാണ് മറ്റ് താരങ്ങൾ. ഇവർക്ക് പുറമെ ഒട്ടനവധി പുതുമുഖങ്ങളും അണിനിരക്കുന്നു. 'ടൈ​ഗർ' എന്ന് പേരുള്ള നായയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. ചിത്രത്തിന്റെ ട്രെയിലർ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു.

ഛായാഗ്രഹണം: രജീഷ് രാമൻ. എഡിറ്റിംങ്: ജോൺകുട്ടി. സംഗീതം: പ്രകാശ് അലക്സ്. ഗാനരചന: ബി.കെ. ഹരിനാരായണൻ. സൗണ്ട് ഡിസൈൻ: വിഘ്നേഷ്, കിഷൻ, രജീഷ്. സൗണ്ട് മിക്സിംഗ്: വിപിൻ നായർ. പ്രോജക്റ്റ് ഡിസൈനർ: ജോജി ജോസഫ്. കലാസംവിധാനം: നാഥൻ മണ്ണൂർ. വസ്ത്രാലങ്കാരം: സമീറ സനീഷ്. മേക്കപ്പ്: സിനൂപ് ആർ. പ്രൊഡക്ഷൻ കൺട്രോളർ: ബിനു മുരളി. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: കൃഷ്ണ കുമാർ. സംഘട്ടനം: ആൽവിൻ അലക്സ്. കൊറിയോഗ്രഫി സി പ്രസന്ന സുജിത്ത്. മാർക്കറ്റിംഗ്‌: എം.ആർ പ്രൊഫഷണൽ. ചാനൽ പ്രമോഷൻ: മഞ്ജു ഗോപിനാഥ്. പി.ആർ.ഒ: ദിനേശ് എ.സ്.

story highlights: varayan movie new song released

Next Story