Top

'ഈ രാവും', ഷാൻ റഹ്മാന്റെ മെലഡി മാജിക്ക്; 'ഉല്ലാസം' പുതിയ ഗാനം

നവാഗതനായ ജീവന്‍ ജോജോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

24 Jun 2022 3:55 PM GMT
ഫിൽമി റിപ്പോർട്ടർ

ഈ രാവും, ഷാൻ റഹ്മാന്റെ മെലഡി മാജിക്ക്; ഉല്ലാസം പുതിയ ഗാനം
X

ഷെയിൻ നിഗം നായകനാകുന്ന 'ഉല്ലാസം' എന്ന ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു. 'ഈ രാവും' എന്ന് തുടങ്ങുന്ന ഗാനം അക്ബർ ഖാൻ ആണ് ആലപിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണന്റെ വരികൾക്ക് ഷാൻ റഹ്മാൻ ആണ് സംഗീതം പകർന്നിരിക്കുന്നത്. ചിത്രം ജൂലൈ ഒന്നിന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.


നവാഗതനായ ജീവന്‍ ജോജോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പവിത്ര ലക്ഷ്മി ആണ് ചിത്രത്തിലെ നായിക. നിരവധി പരസ്യചിത്രങ്ങളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും ശ്രദ്ധേയായ താരമാണ് പവിത്ര.

പ്രവീണ്‍ ബാലകൃഷ്ണൻ്റേതാണ് തിരക്കഥ. കൈതമറ്റം ബ്രദേഴ്‌സിന്റെ ബാനറില്‍ ജോയി കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 'അരവിന്ദന്റെ അതിഥികള്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

അജു വര്‍ഗീസ്, ദീപക് പരമ്പോല്‍, ബേസില്‍ ജോസഫ്, ലിഷോയ്, അപ്പുകുട്ടി, ജോജി, അംബിക, നയന എല്‍സ, തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൊജകട് ഡിസൈനര്‍: ഷാഫി ചെമ്മാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: രഞ്ജിത്ത് കരുണാകരന്‍. എഡിറ്റര്‍: ജോണ്‍കുട്ടി, കല: നിമേഷ് താനൂര്‍ വസ്ത്രാലങ്കാരം: സമീറ സനീഷ് മേക്കപ്പ്: റഷീദ് അഹമ്മദ് സഹസംവിധാനം: സനല്‍ വിദേവന്‍, സ്റ്റില്‍സ്: രോഹിത് കെ. സുരേഷ്.

story highlights: ullasam movie new song released

Next Story