Top

ഹരിശങ്കറിന്റെ ശബ്ദത്തില്‍ 'കാതങ്ങളായി പോകുന്നിതാ'; 'തിരിമാലി'യിലെ ലിറിക്കല്‍ വീഡിയോ പുറത്ത്

വിവേക് മുഴക്കുന്നിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ശ്രീജിത്ത് എടവനയാണ്

20 Jan 2022 12:53 PM GMT
ഫിൽമി റിപ്പോർട്ടർ

ഹരിശങ്കറിന്റെ ശബ്ദത്തില്‍ കാതങ്ങളായി പോകുന്നിതാ; തിരിമാലിയിലെ ലിറിക്കല്‍ വീഡിയോ പുറത്ത്
X

ബിബിന്‍ ജോര്‍ജ് നായകനാകുന്ന ചിത്രം 'തിരിമാലി'യുടെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. 'കാതങ്ങളായി പോകുന്നിതാ' എന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ഹരിശങ്കറാണ്. വിവേക് മുഴക്കുന്നിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ശ്രീജിത്ത് എടവനയാണ്. മമ്മൂട്ടി, സണ്ണി വെയ്ന്‍, ഹരീഷ് പേരടി, ഇര്‍ഷാദ് അലി, കുഞ്ചാക്കോ ബോബന്‍, മേജര്‍ രവി, സംവിധായകന്‍ വിനയന്‍ തുടങ്ങിയവര്‍ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു.

നേപ്പാള്‍ പശ്ചാത്തലമാക്കി ഒരുങ്ങുന്ന തിരിമാലി ഒരു കോമഡി ചിത്രമാണ്. റാഫിയുടെ ശിഷ്യനായ രാജീവ് ഷെട്ടിയാണ് സംവിധാനം ചെയ്യുന്നത്. ശിക്കാരി ശംഭുവിനുശേഷം എസ്.കെ. ലോറന്‍സ് ആണ് തിരിമാലി നിര്‍മ്മിക്കുന്നത്.

ബേബി എന്ന ലോട്ടറി കച്ചവടക്കാരന്റെ വേഷത്തിലാണ് ബിബിന്‍ ജോര്‍ജ്. കൂട്ടുകാരനായി ധര്‍മ്മജന്‍. നാട്ടിലെ പലിശക്കാരന്‍ അലക്‌സാണ്ടറായി ജോണി ആന്റണി. നാട്ടിലെ പ്രത്യേക സാഹചര്യത്തില്‍ മൂവര്‍ക്കും നേപ്പാളിലേക്ക് പോകേണ്ടി വരുന്നു. നാട്ടിലും നേപ്പാളിലും ചിരിയുടെ പശ്ചാത്തലത്തിലാണ് തിരിമാലി കഥ പറയുന്നതെന്ന് തിരക്കഥാകൃത്ത് സേവ്യര്‍ അലക്‌സ് വ്യക്തമാക്കി.

അന്ന രേഷ്മ രാജന്‍ ആണ് നായിക.സലിം കുമാറും ഹരീഷ് കണാരനും സുപ്രധാന വേഷങ്ങളിലുണ്ട്. അസീസ്, നസീര്‍ സംക്രാന്തി, പൗളി വത്സന്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിലുണ്ട്. നേപ്പാളി സിനിമകളിലെ നായിക സ്വസ്തിമാ കട്കയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ക്യാമറ ഫൈസല്‍ അലിയും എഡിറ്റിങ് വി.സാജനും നിര്‍വഹിക്കുന്നു.

Next Story

Popular Stories