Top

'ദി ഫീൽ ഓഫ് വിക്രം' ; പോർക്കണ്ട സിംഗം.. 'വിക്രം' ലിറിക്കൽ വീഡിയോ

അച്ഛൻ മകൻ ഫീൽ കൊണ്ടുവരുന്ന ഗാനമാണ് 'പോർക്കണ്ട സിംഗം'

25 May 2022 6:10 AM GMT
ഫിൽമി റിപ്പോർട്ടർ

ദി ഫീൽ ഓഫ് വിക്രം ; പോർക്കണ്ട സിംഗം.. വിക്രം ലിറിക്കൽ വീഡിയോ
X

കമൽ ഹാസൻ നായകനായെത്തുന്ന 'വിക്രം' ചിത്രത്തിലെ ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു. 'പോർക്കണ്ട സിംഗം..' എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തു വിട്ടത്. അനിരുദ്ധ് ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. വരികൾ വിഷ്ണു ഇടവൻ. അച്ഛൻ മകൻ ഫീൽ കൊണ്ടുവരുന്ന ഗാനമാണ് 'പോർക്കണ്ട സിംഗം'.

ഇതിനു മുമ്പിറങ്ങിയ വിക്രമിലെ ഗാനം ചർച്ചയായിരുന്നു. 'പത്തലെ പത്തലെ' എന്ന തുടങ്ങുന്ന ഗാനം സര്‍ക്കാരിനെതിരെയുള്ള തമിഴന്റെ പ്രതിഷേധമാണെന്ന ആരോപണമാണ് ഉയർന്നത്. പാട്ട് കേന്ദ്ര സര്‍ക്കാരിനെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ചെന്നൈ സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്ക് പാരിതി ലഭിച്ചത്. 'മക്കള്‍ നീതി മയ്യ'ത്തിന്റെ രാഷ്ട്രീയമാണ് പാട്ടിലൂടെ പറയുന്നതെന്ന ആക്ഷേപവും ഉയർന്നിരുന്നു.

ജൂണ്‍ മൂന്നിനാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. ഫഹദ് ഫാസിലും വിജയ് സേതുപതിയും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒപ്പം സൂര്യയും ചിത്രത്തിൽ എത്തുന്നുണ്ട്. കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് ജോസ്, നരേന്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിയേറുകളില്‍ എത്തുന്നതിനു മുൻപ് തന്നെ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്. തെന്നിന്ത്യയിൽ പ്രീ-റിലീസ് ഹൈപ്പ് നെടിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ്. ചിത്രത്തിന്‍റെ അഞ്ച് ഭാഷകളിലെയും ഒടിടി, സാറ്റലൈറ്റ് അവകാശം ഡിസ്‍നിക്കാണ്.

Story highlights: The feel of Vikram; Porkanda Singam Lyrical video from Vikram movie out now

Next Story