'ഉറുമ്പ് കടിക്കുന്ന വേദന എന്ന് പറഞ്ഞിട്ട് ജീവനാ പോയത്'; സൂപ്പർ ശരണ്യയിലെ ഗാനം എത്തി
'തണ്ണീർമത്തൻ ദിനങ്ങൾ' എന്ന ചിത്രത്തിനു ശേഷം ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെയും സ്റ്റക്ക് കൗസ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ ഷെബിൻ ബക്കറും ഗിരീഷ് എ ഡിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് 'സൂപ്പർ ശരണ്യ'.
22 Dec 2021 2:28 PM GMT
ഫിൽമി റിപ്പോർട്ടർ

അനശ്വര രാജൻ കേന്ദ്രകഥാപാത്രമാകുന്ന ചിത്രം സൂപ്പർ ശരണ്യയിലെ പുതിയ ഗാനമെത്തി. അശുഭമംഗളക്കാരി എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്.
'തണ്ണീർമത്തൻ ദിനങ്ങൾ' എന്ന ചിത്രത്തിനു ശേഷം ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെയും സ്റ്റക്ക് കൗസ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ ഷെബിൻ ബക്കറും ഗിരീഷ് എ.ഡി.യും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് 'സൂപ്പർ ശരണ്യ'. ചിത്രത്തിൻറെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത് ഗിരീഷ് എ.ഡി ആണ്.
അനശ്വരാ രാജനും അർജുൻ അശോകനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ വിനീത് വിശ്വം, നസ്‌ലൻ, ബിന്ദു പണിക്കർ, മണികണ്ഠൻ പട്ടാമ്പി, സജിൻ ചെറുകയിൽ, വരുൺ ധാരാ, വിനീത് വാസുദേവൻ, ശ്രീകാന്ത് വെട്ടിയാർ, സ്നേഹ ബാബു, ജ്യോതി വിജയകുമാർ, പാർവതി അയ്യപ്പദാസ്, കീർത്തന ശ്രീകുമാർ, അനഘ ബിജു, ജിമ്മി ഡാനി, സനത്ത് ശിവരാജ്, അരവിന്ദ് ഹരിദാസ്, സനോവർ തുടങ്ങിയവരും, നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്.
ക്യാമ്പസും കുടുംബവും കോർത്തിണക്കിയുള്ള ഒരു എന്റർടെയ്‌നറായിരിക്കും സൂപ്പർ ശരണ്യ എന്ന് അണിയറപ്രവർത്തകർ പറഞ്ഞു. ഛായാഗ്രാഹകൻ സജിത്ത് പുരുഷനാണ്. ആകാശ് വർഗീസ് എഡിറ്റിംഗ് നിർവ്വഹിക്കുന്ന ചിത്രത്തിന് സംഗീത സംവിധായകൻ ജസ്റ്റിൻ വർഗീസാണ്. ഷെബിൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെബിൻ ബെക്കറും ഗിരീഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.