Top

ഇനിയൊന്നും ബാക്കിയില്ല 'അൽവിദ' മാത്രം; ആരാധകരെ ആശങ്കയിലാഴ്ത്തി അദ്‌നാന്‍ സമിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്

മുൻ പോസ്റ്റുകൾ മുഴുവൻ നീക്കം ചെയ്തിട്ടുണ്ട്...

20 July 2022 7:42 AM GMT
ഫിൽമി റിപ്പോർട്ടർ

ഇനിയൊന്നും ബാക്കിയില്ല അൽവിദ മാത്രം; ആരാധകരെ ആശങ്കയിലാഴ്ത്തി അദ്‌നാന്‍ സമിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്
X

ലോകമെമ്പാടുമായി നിരവധി ആരാധകരുള്ള ഗായകനാണ് അദ്‌നാന്‍ സമി. പ്രണയവും, വിരഹവും, വിഷാദവും ആഹ്ലാദവുമായി മനുഷ്യവികാരങ്ങളെ അദ്‌നാന്റെ ശബ്ദത്തിൽ കേട്ടാസ്വദിക്കാത്ത യുവത്വം ഒരു കാലത്ത് ഉണ്ടായിരുന്നില്ല. സമൂഹ മാധ്യമങ്ങളിൽ സജീവമായ ഗായകന്റെ പുതിയ പോസ്റ്റ് ആരാധകരെ ആശങ്കയിലാക്കുകയാണ്.

'അൽവിദ' എന്നെഴുതിയിരിക്കുന്ന വീഡിയോ ആണ് അദ്നാൻ സമിയുടെ ഇൻസ്റ്റാ​ഗ്രാമിലെ പുതിയ പോസ്റ്റ്. അതേസമയം മുൻ പോസ്റ്റുകൾ മുഴുവൻ നീക്കം ചെയ്തിട്ടുമുണ്ട്. അൽവിദയുടെ അർത്ഥം വിട എന്നാണ്. പുതിയ പോസ്റ്റിന് പിന്നാലെ അൽവിദ പുതിയ പാട്ടാണോ എന്നും എന്താണ് ബാക്കി പോസ്റ്റുകൾ ഡിലീറ്റ് ചെയ്തതെന്നും നിരവധി പേർ കമന്റുകളായി ചോദിക്കുന്നുണ്ട്. അരുതാത്തത് എന്തോ സംഭവിച്ചു എന്ന ഭയത്തിലും ആരാധകർ കമന്റ് ചെയ്യുന്നുണ്ട്.

ഭർദോ ഝോലി, ലിഫ്റ്റ് കരാ ദേ, സുൻ സരാ തുടങ്ങി അദ്നാൻ സമിയുടെ ശബ്ദത്തിൽ സൂപ്പർ ഹിറ്റുകളായ ​ഗാനങ്ങൾ നിരവധിയാണ്. അദ്ദേഹം തന്നെ പാടിയഭിനയിച്ച ആല്‍ബങ്ങള്‍ വലിയ ഹിറ്റുകളായി. ഇരുവശത്തേക്കും ചീകിവച്ച മുടിയും വലിയ ആകാരവുമായി കാഴ്ചയില്‍ തന്നെ വ്യത്യസ്തനായിരുന്നു അദ്‌നാന്‍ സമി. അന്ന് ലഭിച്ച സ്നേഹവും സ്വീകാര്യതയും അദ്ദേഹം ഭാരം കുറച്ച ശേഷവും ആരാധകർ നൽകിയിരുന്നു. അദ്ദേഹം തന്റെ രൂപത്തിൽ വരുത്തിയ മാറ്റം വലിയ വാർത്തയായിരുന്നു.

Story highlights: singer adnan sami deletes all his instagram posts

Next Story