'സത്യം മാത്രമേ ബോധിപ്പിക്കൂ'; പ്രൊമോ സോങ്ങിൽ കത്തി ധ്യാൻ ശ്രീനിവാസൻ
ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ ആയി എത്തുന്ന സിനിമകൂടിയാണ് സത്യം മാത്രമേ ബോധിപ്പിക്കൂ
9 Jan 2022 3:01 PM GMT
ഫിൽമി റിപ്പോർട്ടർ

ധ്യാന്‍ ശ്രീനിവാസൻ നായകനായെത്തുന്ന പുതിയ ചിത്രം 'സത്യം മാത്രമേ ബോധിപ്പിക്കൂ'വിന്റെ പ്രൊമോ സോങ് പുറത്തിറങ്ങി. ഷിൻസി നോബളിന്റെ വരികളും വില്യം ഫ്രാൻസിസിന്റ് ഈണവും ഒത്തുചേർന്നതാണ് ഗാനം. ചിത്രത്തിന്റെ സംവിധാനാവും തിരക്കഥയും നിർവഹിക്കുന്നത് സാഗര്‍ ഹരിയാണ്. ഒരു ഇൻവെസ്റ്റിഗേഷൻ കഥയാണിത്.
നേഷ് രവീന്ദ്രനാഥാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ചിത്രത്തിന്റെ എഡിറ്റര്‍ അജേഷ് ആനന്ദാണ്. ജനുവരി 14ന് ചിത്രം തിയേറ്ററുകളിലെത്തും. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ ആയി എത്തുന്ന സിനിമകൂടിയാണ് സത്യം മാത്രമേ ബോധിപ്പിക്കൂ.
സൂത്രക്കാരന്‍' എന്ന ചിത്രത്തിന് ശേഷം സ്മൃതി സിനിമാസിന്റെ ബാനറില്‍ ബാലമുരളി നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. ചിത്രത്തില്‍ ധ്യാനിന് പുറമെ ഇന്ദ്രന്‍സ്, ജോണി ആന്റണി, ഡോ. റോണി, അംബിക. ശ്രീവിദ്യ എന്നിവരും അണിനിരക്കുന്നു. ലൈന്‍ പ്രാഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ചൂ ജെ പ്രോജക്ട് ഡിസൈനര്‍ മാര്‍ട്ടിന്‍ ജോര്‍ജ് ആറ്റാവേലില്‍. പശ്ചാത്തല സംഗീതം ഒരുക്കുന്നത് ദീപക് അലക്‌സാണ്ടര്‍. ചീഫ് അസ്സോസിയേറ്റ് മനീഷ് ഭാര്‍ഗവന്‍ പ്രവീണ്‍ വിജയ്. അസ്സോസിയേറ്റ് ഡയറക്ടര്‍ :സംഗീത് ജോയ്. ജോ ജോര്‍ജ്ജ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.