'അശ്ലീലം', 'സണ്ണി ലിയോൺ മാപ്പ് പറയണം'; മതവികാരം വൃണപ്പെടുത്തുന്നു എന്ന് പുരോഹിതർ
അല്ലാത്ത പക്ഷം നടിയെ ഇന്ത്യയിൽ ജീവിക്കാൻ അനുവദിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
25 Dec 2021 10:19 AM GMT
ഫിൽമി റിപ്പോർട്ടർ

നടി സണ്ണി ലിയോണിന്റെ പുതിയ ഗാനരംഗത്തിനെതിരെ പുരോഹിതർ. 'മധുബന്‍ മേം രാധികാ നാച്ചെ' എന്ന ഗാനരംഗത്തിലെ നടിയുടെ നൃത്തം അശ്ലീലം നിറഞ്ഞതാണ് എന്നും അത് മതവികാരങ്ങളെ വൃണപ്പെടുത്തുന്നു. അതിനാല ഗാനം നിരോധിക്കണം എന്നാണ് മഥുരയിലെ പുരോഹിതർ ആവശ്യപ്പെടുന്നു.
സണ്ണി ലിയോണിനെതിരെ സർക്കാർ വേണ്ടുന്ന നടപടികൾ സ്വീകരിക്കുകയും ആൽബം നിരോധിക്കുകയും ചെയ്യാത്ത പക്ഷം കോടതിയെ സമീപിക്കും എന്ന് വൃന്ദാവനിലെ സന്ത് നവല്‍ഗിരി മഹാരാജ് പറഞ്ഞു. സണ്ണി ലിയോൺ പരസ്യമായി മാപ്പ് പറയണം എന്നും അല്ലാത്ത പക്ഷം നടിയെ ഇന്ത്യയിൽ ജീവിക്കാൻ അനുവദിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കനിക കപൂറും അരിന്ദം ചക്രവർത്തിയും പാടിയ 'മധുബൻ' റിലീസ് ചെയ്തത്. 1960ൽ പുറത്തിറങ്ങിയ കോഹിനൂർ എന്ന സിനിമയിൽ മുഹമ്മദ് റാഫി ആലപിച്ച ഗാനത്തിന്റെ റീമേക്കാണ് ഇത്.
- TAGS:
- Madhuban
- sunny leone
- Protest