Top

മറ്റൊരു എ ആര്‍ റഹ്മാന്‍ ഹിറ്റ്; 'പൊന്നി നദി' 'പൊന്നിയിന്‍ സെല്‍വന്‍' ലിറിക്കല്‍ വീഡിയോ

ഇളങ്കോ കൃഷ്മണന്റേതാണ് വരികള്‍

31 July 2022 2:44 PM GMT
ഫിൽമി റിപ്പോർട്ടർ

മറ്റൊരു എ ആര്‍ റഹ്മാന്‍ ഹിറ്റ്; പൊന്നി നദി പൊന്നിയിന്‍ സെല്‍വന്‍ ലിറിക്കല്‍ വീഡിയോ
X

മണിരത്‌നം ചിത്രം 'പൊന്നിയിന്‍ സെല്‍വനിലെ' ലിറിക്കല്‍ വീഡിയോ റിലീസ് ചെയ്തു. 'പൊന്നി നദി' എന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് എ ആര്‍ റഹ്മാന്‍ ആണ്. എ ആര്‍ റഹ്മാനും എ ആര്‍ റഹ്നയും ബംബ ബാക്യയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇളങ്കോ കൃഷ്മണന്റേതാണ് വരികള്‍. ശിവമണിയുടെ ഡ്രംസ് കൊണ്ടുള്ള മികവും പാട്ടിലുടനീളമുണ്ട്. മറ്റൊരു എ ആര്‍ റഹ്മാന്‍ മാജിക്, ഹിറ്റ് എന്നൊക്കെയാണ് ആരാധകര്‍ പാട്ടിനെക്കുറിച്ച് പറയുന്നത്.

വിക്രം, കാര്‍ത്തി, ജയം രവി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യ റായ്, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങിയ തെന്നിന്ത്യയിലെ തന്നെ വലിയ താരനിര തന്നെ സിനിമയില്‍ അണിനിരക്കുന്നുണ്ട്. ചിത്രം ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പ്രസിദ്ധമായ നോവല്‍ ആസ്പദമാക്കിയാണ് ഒരുക്കുന്നത്.

രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന പൊന്നിയിന്‍ സെല്‍വന്റെ ആദ്യഭാഗം സെപ്റ്റംബര്‍ 30നാണ് തിയേറ്ററുകളില്‍ എത്തുക. അതേസമയം രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന പൊന്നിയിന്‍ സെല്‍വന്റെ ആദ്യഭാഗം സെപ്റ്റംബര്‍ 30ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രവി വര്‍മ്മനാണ്. മദ്രാസ് ടാക്കീസും, ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് 'പൊന്നിയിന്‍ സെല്‍വന്‍' നിര്‍മ്മിക്കുന്നത്.

Story Highlights; Ponniyin selvan Lyrical Video

Next Story