Top

രമ്യ നമ്പീശൻ പാടിയ 'ചേരനാട്'; കാളിദാസ് ജയറാമിന്റെ 'പേപ്പർ റോക്കറ്റി'ലെ പുതിയ ഗാനം

കൃതിക ഉദയനിധിയാണ് 'പേപ്പർ റോക്കറ്റ്' സംവിധാനം ചെയ്യുന്നത്.

16 May 2022 2:24 PM GMT
ഫിൽമി റിപ്പോർട്ടർ

രമ്യ നമ്പീശൻ പാടിയ ചേരനാട്; കാളിദാസ് ജയറാമിന്റെ പേപ്പർ റോക്കറ്റിലെ പുതിയ ഗാനം
X

കാളിദാസ് ജയറാം കേന്ദ്ര കഥാപാത്രമാകുന്ന വെബ് സീരീസ് 'പേപ്പർ റോക്കറ്റി'ലെ പുതിയ ഗാനം റിലീസ് ചെയ്തു. 'ചേരനാട്' എന്ന് തുടങ്ങുന്ന ഗാനം രമ്യ നമ്പീശനാണ് പാടിയിരിക്കുന്നത്. ദുൽഖർ സൽമാൻ ഉൾപ്പടെയുള്ളവർ ഗാനം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

സൈമൺ കെ കിംഗ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. കു കാർത്തിക്കും ജോ പോളും ചേർന്നാണ് ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. നടൻ നിർമ്മൽ പാലാഴിയും സീരീസിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

കൃതിക ഉദയനിധിയാണ് 'പേപ്പർ റോക്കറ്റ്' സംവിധാനം ചെയ്യുന്നത്. തമിഴ് നടൻ ഉദയനിധി സ്റ്റാലിന്റെ ഭാര്യയാണ് കൃതിക. ശ്രീനിധി സാഗറാണ് സീരീസ് നിർമ്മിക്കുന്നത്. തന്യ രവിചന്ദ്രൻ, ഗൗരി കിഷൻ, കരുണാകരൻ, പൂർണ്ണിമ ഭാഗ്യരാജ് ഹ്യൂടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

story highlights: paper rocket web series new song sung by ramya nambeeshan released

Next Story