'സരളേടെ മോള്‍ എന്തിന് വന്നു'; ഉത്തരവുമായി നീരജിന്റെ പണിപാളി-2
20 Nov 2021 4:17 PM GMT
ഫിൽമി റിപ്പോർട്ടർ

നീരജ് മാധവിന്റെ പണിപാളി എന്ന ഹാലോവീന്‍ റാപ്പിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങി.'സരളേടെ മോളെ പൊന്നിന്റെ കരളെ' എന്നു തുടങ്ങുന്ന പാട്ട് പാടിയിരിക്കുന്നത് നീരജ് തന്നെയാണ്. ആദ്യ ഭാഗത്തിന്റെ അവസാനം സരളേട മോള്‍ എന്തിന് വന്നു എന്നതിന്റെ ഉത്തരവുമായാണ് രണ്ടാം ഭാഗം എത്തിയിരിക്കുന്നത്. നീരജ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തുവിട്ടത്.
നീരജ് മാധവ് തന്നെയാണ് പാട്ടിന്റെ വരികള്‍ ഒരിക്കിയിരിക്കുന്നത്. ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാസം ഒപ്പിച്ചുള്ള വരികളും താളവും വ്യത്യസ്തമായിരുന്ന അവതരണവുമായിരുന്ന പാട്ടിന്റെ ആദ്യ ഭാഗവും സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.
- TAGS:
- Neeraj Madhav
- Panipaali 2
Next Story